Thursday , 19 April 2018
Headlines

തൃശൂർ

കെസിവൈഎം രൂപത യുവജനസംഗമം സ്വാഗതസംഘം ഓഫീസ്തുറന്നു

Rooby-Jubily-KCYM

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ റൂബിജൂബിലിയുടെ ഭാഗമായി രൂപത കെസിവൈഎം നവംബര്‍ 26ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പാരിഷ്ഹാളില്‍ സംഘടിപ്പിക്കുന്ന യുവജനസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരനും അസിഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കരയും ചേര്‍ന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു. രൂപത കെസിവൈഎം ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍ അധ്യക്ഷനായി. ജന. സെക്രട്ടറി ടിറ്റോതോമസ്, അനിമേറ്റര്‍ സിമരിയ സിഎച്എഫ്. ജോ. സെക്രട്ടറി നീതുജോയ്, സിന്‍ഡിക്കേറ്റ് അംഗം നൈജോ ആന്റോ, ജെയ്‌സണ്‍ ചക്കേടത്ത്, എഡ്വിന്‍ജോഷി , സിനോജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. Read More »

കെസിവൈഎം കല്‍പ്പറമ്പ് ഫൊറോന യുവജനസംഗമം നടത്തി

KCYM-Youvajana-Sangamam

എടക്കുളം: ക്രൈസ്തവമൂല്യങ്ങളില്‍ അടിയുറച്ച യുവജനങ്ങളെ സമൂഹനന്മയ്ക്കായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ കല്‍പ്പറമ്പ് ഫൊറോന യുവജനസംഗമം എടക്കുളം കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ എടക്കുളം സെന്റ് സെബാസ്റ്റിന്‍ പള്ളിയില്‍ നടത്തി. കല്‍പ്പറമ്പ് ഫൊറോനാ വികാരി ഫാ. ഫ്രാന്‍സിസ് കൊടിയന്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം കല്‍പ്പറമ്പ് ഫൊറോനാ പ്രസിഡന്റ് ആല്‍വിന്‍ ജെയ്‌സണ്‍ അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, യൂണിറ്റ് വികാരി ഫാ. ഡേവിസ് കുടിയിരിക്കല്‍, എടക്കുളം കെസിവൈഎം വൈസ് പ്രസിഡന്റ് എഡ്വിന്‍ ജോയ്, രൂപത ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍, സെക്രട്ടറി ... Read More »

ഇരിങ്ങാലക്കുട രൂപത കെസിവൈഎം സെനറ്റ് സമ്മേളനം

KCYM-Senet

ഇരിങ്ങാലക്കുട: ക്രിസ്ത്യന്‍ മാനേജുമെന്റുകളിന്‍ മേലുള്ള സര്‍ക്കാര്‍ കടന്നുകയറ്റത്തിനെതിരെയുള്ള പ്രധിഷേധ പ്രമേയവുമായി ഇരിങ്ങാലക്കുട രൂപത കെസിവൈഎംന്റെ 32ാമത് അര്‍ദ്ധ വാര്‍ഷിക സെനറ്റ് സമ്മേളനം നടത്തി.വികാരി ജനറാള്‍ മോണ്‍ ആന്റൊ തച്ചില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍ ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ ഡെനി ഡേവിസ്, ജന. സെക്രട്ടറി ടിറ്റോ തോമസ്, നീതു ജോയ്, ബിജോയ് ഫ്രാന്‍സിസ്, അരുണ്‍ ഡേവിസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ നൈജോ ആന്റോ, ആന്മരിയ ജോസ്, സെനറ്റ് അംഗങ്ങളായ ... Read More »

ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍ അന്തരിച്ചു

Obit-Jose-Thekkan

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍(53) അന്തരിച്ചു. ഹൃദയ വാല്‍വിന്റെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു. ചെന്നൈ അഡയാറിലെ മലര്‍ ഫോര്‍ട്ടിസ് ആസ്​പത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ആറുവര്‍ഷമായി ഹൃദ്രോഗിയായിരുന്ന ഫാ. ജോസ് തെക്കന്‍ രണ്ടുമാസം മുന്‍പ് അസുഖം മൂര്‍ച്ചിച്ചു ആസ്​പത്രിയിലായിരുന്നു. ഒരുമാസം മുമ്പാണ് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ആസ്​പത്രിയില്‍ എത്തിച്ചത്. 1996 ലാണ് ഇദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ ജൂനിയര്‍ ലക്‌ചറര്‍ ആയി ജോയിന്‍ ചെയ്തത്. 2007 മുതല്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ആണ്. Read More »

കാറളം കെസിവൈഎം യുവജന സംഗമം നടത്തി

Karalam-KCYM

കാറളം: കെസിവൈഎം കാറളം ഇടവകയിലെ യുവജനങ്ങള്‍ക്കായി യുവജന സംഗമം നടത്തി. ആനിമേറ്റര്‍ സി. ടെസിന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെസിവൈഎം യൂണിറ്റ് പ്രസിഡണ്ട് ജെസ്‌റ്റോ ജോസ് ലാല്‍ അധ്യക്ഷനായി. വികാരി ഫാ. അനില്‍ പുതുശേരി, കെ സി വൈ എം ഇരിങ്ങാലക്കുട രൂപത സെക്രട്ടറി ടിറ്റോ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജെയ്‌സണ്‍ ജോര്‍ജ് യുവജനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ എന്ന വിഷയത്തെ കുറിച്ചു ക്ലാസ് എടുത്തു. Read More »

വിദ്യാര്‍ഥികളെ അനുമോദിച്ചു

KDA-PTA

തൃശൂര്‍: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി ഹൈക്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ എര്‍പ്പെടുത്തിയ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് ലെറ്റ് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷനായി. പ്രധാന അധ്യാപിക ഷേര്‍ളി ജോര്‍ജ്, സ്‌ക്കൂള്‍ അസി. മാനേജര്‍ ഫാ. ടിനോ മേച്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, പ്രൊഫ. ഇ.ടി. ജോണ്‍, സിന്ധു റോബിന്‍സണ്‍, കുമാരി ആതിര എന്നിവര്‍ സംസാരിച്ചു. Read More »

ഇരിങ്ങാലക്കുട ഫൊറോന കെസിവൈഎം യുവജന സംഗമം നടത്തി

KDA-KCYM-Sangamam

അവിട്ടത്തുര്‍: ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച യുവജനങ്ങളെ സമൂഹനന്മയ്ക്കായി വാര്‍ത്തെടുക്കുക എന്നലക്ഷ്യത്തോടെ കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ അവിട്ടത്തുര്‍ കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ ഇരിങ്ങാലക്കുട ഫൊറോന യുവജനസംഗമം നടത്തി. കെസിവൈഎം ഇരിങ്ങാലക്കുട രൂപത മുന്‍ഡയറക്ടറും ഇരിങ്ങാലക്കുട ഫൊറോനാ വികാരിയുമായ ഫാ.ജോയ് കടമ്പാട്ട് ഉദ്ഘാടനം ചെയ്തു. കെസിവൈഎം ഇരിങ്ങാലക്കുട ഫൊറോനാ പ്രസിഡന്റ് ജസ്റ്റിന്‍ അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, യൂണിറ്റ് വികാരി ഫാ. ആന്റോ പാണാടന്‍, അവിട്ടത്തുര്‍ കെസിവൈഎം പ്രസിഡന്റ് ആല്‍ജോ ഷിബു, രൂപത ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍, സെക്രട്ടറി ടിറ്റോ തോമസ്, വൈസ്‌ചെയര്‍ ... Read More »

വിശുദ്ധ തോമസ്മൂര്‍ അനുസ്മരണവും രക്തദാനക്യാമ്പും നടത്തി

KDA-KCYM-Blood-Camp

വള്ളിവട്ടം: കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തില്‍ വള്ളിവട്ടം കെസിവൈഎം യൂണിറ്റിന്റെ ആഥിധേയത്വത്തില്‍ വള്ളിവട്ടം ഇടവകയില്‍ വിശുദ്ധ തോമസ്മൂര്‍ അനുസ്മരണവും രക്തദാനക്യാമ്പും നടത്തി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍ ഉദ്ഘാടനം ചെയ്തു. തെറ്റുകളെ ചോദ്യം ചെയ്യുവാനുള്ള വി. തോമസ്മൂറിന്റെ ആര്‍ജവം ഓരോ യുവജനങ്ങളും മാതൃകയാക്കണമെന്ന് ഫാ. ലിജു പറഞ്ഞു. വള്ളിവട്ടം വികാരി ഫാ. ബിനോയ് കോഴിപ്പാട്ട്, കെസിവൈഎം രൂപത ചെയര്‍മാന്‍ ശ്രീലാ ജോ ഓസ്റ്റിന്‍ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്‌സണ്‍ ഡെനി ഡേവിസ്, ജന. സെക്രട്ടറി ടിറ്റോ തോമസ്, യൂണിറ്റ് പ്രസിഡന്റ് ഷിജോയ് ദേവസി, ... Read More »

കാദര്‍ ഹാജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Kadar-Hagi

റിയാദ്: കാദര്‍ ഹാജിക്ക് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡബിള്‍ സെവന്‍ (77) എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന മുളംപറമ്പില്‍ കാദര്‍ ഹാജിയുടെ ജീവിതം സംഭവ ബഹുലമായ ഒരു പുരുഷായുസായിരുന്നു. മുസ്ലിം ബാലസംഘം എന്ന സംഘടനയിലുടെ പ്രവര്‍ത്തന രംഗത്തെത്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചു. പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളായ പി.ടി. ഭാസ്‌കരപണിക്കര്‍, സേലം കൃഷ്ണന്‍, സര്‍ദാര്‍ ഗോപാലകൃഷ്ണന്‍, സഖാക്കള്‍ എം.എം. അബദുള്ള, ടി.എസ്. കേശവന്‍ തുടങ്ങിയവരെ ഒളിവില്‍ പാര്‍പ്പിച്ചതിന് മതിലകം പൊലീസില്‍ നിന്ന് കൊടിയ മര്‍ദ്ദനമേറ്റിട്ടുണ്ട്. ... Read More »

കെഎല്‍എം മെയ് ദിനം ആഘോഷിച്ചു

klm-may-day

കൊടകര: കേരള ലേബര്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട രൂപത മെയ്ദിനം ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയോടെയാണ് മെയ്ദിനാഘോഷത്തിന് തുടക്കമായത്. ഫാ.ജോയ് കടമ്പാട്ട്, ഫാ. ഡോ.ആന്റോ കരിപ്പായി, ഫാ.സിന്റോ മാടവന എന്നിവര്‍ സഹകാര്‍മ്മികരായി. ആഘോഷങ്ങളുടെ ഭാഗമായി മെയ്ദിന റാലിയും പതാക ഉയര്‍ത്തലും നടത്തി. കെപിഎല്‍ അങ്കണത്തില്‍ നടന്ന മെയ്ദിന സമ്മേളനത്തില്‍ രൂപത വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍ അദ്ധ്യക്ഷനായി. മാര്‍ പോളി കണ്ണൂക്കാടന്‍ മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍, രൂപത ... Read More »