Wednesday , 25 April 2018
Headlines

ചേർപ്പ്‌

ചാത്തക്കുടം ക്ഷേത്രത്തില്‍ ശാസ്താ സമൂഹാര്‍ച്ചന നടത്തി

Chathakkudam-Samooharchana

ചാത്തക്കുടം: വിജയദശമി ദിനാഘോഷത്തിന്റെ ഭാഗമായി ചാത്തക്കുടം ക്ഷേത്രത്തില്‍ ശാസ്താ സമൂഹാര്‍ച്ചന നടത്തി. ക്ഷേത്രം തന്ത്രി ബ്രമ്ഹശ്രീ തെക്കേടത്തു പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി. ചടങ്ങില്‍ നൂറോളം പേര്‍ പങ്കെടുത്തു. അര്‍ച്ചനക്കു ശേഷം പൂജിച്ച സാരസ്വതം നെയ്യ് വിതരണം ചെയ്തു. Read More »

ചാത്തക്കുടം ക്ഷേത്രത്തില്‍ ഇല്ലംനിറ

Illam-Nira

ചേര്‍പ്പ്: ചാത്തക്കുടം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ 7ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടക്കും. രാവിലെ 8മണിയോടെ വലിയമ്പലത്തില്‍ ഗണപതിപൂജയോടെ ഇല്ലം നിറ ആരംഭിക്കും. ലക്ഷ്മിപൂജ, തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തില്‍ തയ്യാറാക്കി വക്കുന്ന നെല്‍കതിര്‍കറ്റകള്‍ കുത്തുവിളക്കിന്റെ അകമ്പടിയോടെ തന്ത്രി ശിരസിലേറ്റി ക്ഷേത്ര മതില്‍ക്കകത്ത് പ്രദക്ഷിണം വെക്കും. ക്ഷേത്രത്തിനുള്ളില്‍ പ്രദക്ഷിണം ചെയ്ത് കതിര്‍ക്കറ്റകള്‍ നമസ്‌കാര മണ്ഡപത്തില്‍ ഇറക്കി എഴുന്നള്ളിക്കും. തുടര്‍ന്ന് ഭക്ത ജനങ്ങള്‍ക്കു നെല്‍കതിരുകള്‍ വിതരണം ചെയ്യും. Read More »

ശാസ്താവിന്റെ ആനച്ചമയങ്ങള്‍ മിനുക്കുപണി അവസാനഘട്ടം

aana-Chamayam

ചാത്തക്കുടം : പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ സുപ്രധാനപങ്കാളിയായ ചാത്തക്കുടം ശാസ്താവിന്റെ പൂരങ്ങള്‍ക്കുള്ള ചമയങ്ങളുടെ നിര്‍മ്മാണംപുരോഗമിക്കുന്നു. ഇക്കുറി പുതിയ പട്ടുകുടകള്‍, മണികൂട്ടം, വെഞ്ചാമരം, ആലവട്ടം, ചൂരപൊളിനെറ്റിപട്ടം എന്നിവ ആണ് ശാസ്താവിനുസമര്‍പ്പിക്കുന്നത്. സന്തോഷ് ജോര്‍ജ്, ഒളരിക്കര ചമയം നിര്‍മ്മാണത്തിനു വര്‍ഷങ്ങളായി നേതൃത്വം നല്‍ക്കുന്നത്. മാര്‍ച്ച് 15 നു വൈകിട്ട് 7ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ചമയദ്രവ്യ സമര്‍പ്പണം നടക്കും. Read More »

ചാത്തക്കുടം തിരുവാതിര പുറപ്പാട് ബുധനാഴ്ച

Chathakudam-Thiruvathira-Purappadu

ചാത്തക്കുടം : പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന വിശ്വാമിത്ര മഹര്‍ഷീ സങ്കല്‍പ്പമുള്ള ചാത്തക്കുടം ശാസ്താവിന്റെ പൂരം പുറപ്പാട് 16ന് വൈകീട്ട് നടക്കും. വൈകിട്ട് 7.30 നു ശാസ്താവിനെ പുറപ്പെടുവിക്കാന്‍ തൈക്കാട്ടുശ്ശേരി ഭഗവതിയും ചക്കംകുളങ്ങര ശാസ്താവും ചാത്തക്കുടം ക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ഇറക്കി എഴുന്നള്ളിക്കും തുടര്‍ന്ന് രണ്ടു പേരെയും പുറത്തേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് 9 മണിയോടു കൂടി ചാത്തക്കുടം ശാസ്താവിനെ ഊരാളന്റെ അനുവാദത്തോടെ പാണി കൊട്ടി പുറത്തേക്ക് എഴുന്നള്ളിക്കും. ശാസ്താവിനെ ഭക്തജനങ്ങള്‍ നിറപറ വെച്ച് സ്വീകരിക്കും. തുടര്‍ന്ന് ഉപചാരം. ഏകദേശം 9.30 ... Read More »

ചാത്തക്കുടം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

Chathakkudam

ചേര്‍പ്പ് : ചാത്തക്കുടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ശനിയാഴ്ച ആഘോഷിക്കും. കുംഭമാസത്തിലെ പൂയ്യം നാളിലാണ് ചടങ്ങ് അഘോഷിക്കുക. വെള്ളിയാഴ്ച വൈകീട്ട് ശുദ്ധികലശ ചടങ്ങുകള്‍ നടക്കും. ശനിയാഴ്ച രാവിലെ 5ന് നടതുറപ്പ് നിര്‍മാല്ല്യ ദര്‍ശനം, വാകച്ചാര്‍ത്ത്, 25 കലശം, പഞ്ചഗവ്യം, കളഭാഭിഷേകം, 10ന് ശ്രീഭൂതബലി, 11 ന് പ്രസാദ ഊട്ട്, വൈകീട്ട് 5 ന് നിറമാല, ദീപാരാധന, തുടര്‍ന്ന് സംഗീതാര്‍ച്ചന, രാത്രി 8ന് ഗാനമേള എന്നിയാണ് പ്രധാന ചടങ്ങുകള്‍. Read More »

ഗണപതിക്കു വെള്ളി തിരുമുഖം സമര്‍പ്പിച്ചു

Ganapathi-Vellimukam

ചാത്തക്കുടം : ചാത്തക്കുടം ക്ഷേത്രത്തില്‍ ഗണപതിക്ക് വഴിപാടായി വെള്ളികൊണ്ടുള്ള തിരുമുഖം സമര്‍പ്പിച്ചു. ചാത്തക്കുടം എടാട്ട് വീട്ടില്‍ രമ രവിയാണ് വെള്ളിതിരുമുഖം വഴിപാടായി സമര്‍പ്പിച്ചത്. Read More »

ചാത്തക്കുടം ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജ 20 ന്

Chathakkudam-Temple

ചേര്‍പ്പ് : ചാത്തക്കുടം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച ഉദയാസ്തമന പൂജ നടക്കും. നിത്യ പൂജകള്‍ക്കു പുറമേ 18 പൂജകള്‍ കൂടിയതാണ് ഉദയാസ്തമനപൂജ. രാവിലെ 5 ന് നിര്‍മാല്യ ദര്‍ശനം തുടര്‍ന്ന് അഭിഷേകം മലര്‍ നിവേദ്യം ഉഷ പൂജ, 6 ന് ഉഷ ശീവേലി. തുടര്‍ന്ന് 18 പൂജകള്‍ ആരംഭിക്കും. 18ാമത്തെ പൂജയായ ഉച്ച പൂജയോടനുബന്ധിച്ച് നവകം പഞ്ചഗവ്യം എന്നിവ ഉണ്ടാകും. തുടര്‍ന്ന് ശ്രീബൂതബലിയൊടു കൂടി ഉച്ച ശീവേലി ഉണ്ടാകും. വൈകീട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, അത്താഴ പൂജ തുടര്‍ന്ന് ... Read More »

ചാത്തക്കുടം ശാസ്താ ക്ഷേത്രത്തില്‍ അഷ്ഠദ്രവ്യ മഹാഗണപതിഹോമം നടത്തി

Ashta dravya Mahaganapathi homam

ചേര്‍പ്പ് : ചാത്തക്കുടം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ : തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരിയും ബ്രഹ്മശ്രീ : വടക്കേടത്ത് പെരുമ്പടപ്പ് കേശവന്‍ നമ്പൂതിരിയും മുഖ്യ കാര്‍മ്മികരായി. പ്രസാദ വിതരണം, നിറമാല, ഭഗവത് സേവ എന്നിവ ഉണ്ടായി. Read More »

ചാത്തക്കുടം ശാസ്താ ക്ഷേത്രത്തില്‍ അഷ്ഠദ്രവ്യ മഹാഗണപതിഹോമം

Chathakkudam-Temple

ചേര്‍പ്പ് : ചാത്തക്കുടം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം ആഗസ്റ്റ് 15ന് രാവിലെ നടക്കും. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ : തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരിയും ബ്രഹ്മശ്രീ : വടക്കേടത്ത് പെരുമ്പടപ്പ് കേശവന്‍ നമ്പൂതിരിയും മുഖ്യ കാര്‍മ്മികരാകും. രാവിലെ 8ന് പ്രസാദ വിതരണം ഉണ്ടാകും. വൈകീട്ട് നിറമാല ഭഗവത് സേവ എന്നിവ ഉണ്ടാകും. ചാത്തക്കുടം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ 16ന് രാവിലെ 8 ന് നടക്കും. ക്ഷേത്രത്തിന്റെ വലിയമ്പലത്തില്‍ ഗണപതി പൂജക്കു ശേഷം ... Read More »

വറ്റിച്ച ചിറയില്‍ മത്സ്യങ്ങള്‍ ചത്തു പൊന്തി ; പ്രദേശവാസികള്‍ ദുരിതത്തില്‍

Meen-Chathu-Pongi

ചേര്‍പ്പ് : പെരുവനം ചിറ വറ്റിച്ചതോടെ ചെറുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊന്തിയത് പ്രദേശവാസികള്‍ക്ക് തലവേദനയായി. പെരുവനം ചിറയിലും പെരുംകുളം ചാലിലും വന്‍തോതിലാണ് മത്സ്യങ്ങള്‍ ചത്തിട്ടുള്ളത്. ഇവ ചീഞ്ഞ് പ്രദേശമാകെ ദുര്‍ഗന്ധമായി. കോനിക്കര ഇറക്കത്തില്‍ ചേര്‍പ്പ് സര്‍ക്കാര്‍ ആസ്​പത്രിയിലേക്കുള്ള കുടിവെള്ളപദ്ധതി സ്ഥിതിചെയ്യുന്ന ഭാഗംവരെയുള്ള ചാലില്‍ പുല്ലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് കിടക്കുകയാണ്. ചാലിലെ വെള്ളമൊഴുക്കും തടസ്സപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ചിറ വറ്റിയത്. രാത്രി ഏറെ വൈകിയതിനാല്‍ ചിറയിലെ ചെറുമത്സ്യങ്ങള്‍ പിടിക്കുക എളുപ്പമായിരുന്നില്ല. ഞായറാഴ്ച നേരംവെളുത്തപ്പോള്‍ ഇവ ചത്ത നിലയിലായിരുന്നു. Read More »