Wednesday , 25 April 2018
Headlines

പുതുക്കാട്

ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

KDA-Pudukkad-Alojana-yogam

പുതുക്കാട്: ഒക്ടോബര്‍ 1നു നടക്കുന്ന നന്തിക്കര സര്‍ക്കാര്‍ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥി മഹാസംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സ്‌ക്കൂളില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗത്തില്‍ ഒഎസ്എ വൈസ് പ്രസിഡന്റ് സി.ജെ. ജോസ് അധ്യക്ഷനായി. സെക്രട്ടറി സി.എസ്. മനോജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുനില്‍ കൈതവളപ്പില്‍, ട്രഷറര്‍ വി.എസ്. വേണു എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2ന് നടക്കുന്ന പൂര്‍വികം 2017 എന്ന പേരിലുള്ള സംഗമം എം.പി. ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒഎസ്എ. അംഗത്വവിതരണം, പൂര്‍വ്വവിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. Read More »

പറപ്പൂക്കര ഫൊറോന പള്ളി നാല്‍പത് കുടുംബങ്ങളെ ദത്തെടുത്തു

KDA-Datheduthu

കൊടകര: പറപ്പൂക്കര ഫൊറോന പള്ളിയില്‍ ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിയുടെ ഭാഗമായി നിര്‍ധന കുടുംബങ്ങളെ ദത്തെടുക്കുന്ന കുടുംബക്ഷേമ പദ്ധതിക്ക് തുടക്കമായി. ചിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഫൊറോനയിലെ ഒമ്പത് പള്ളികളിലെ വികാരിയച്ചന്മാര്‍ക്ക് കടുംബക്ഷേമ പദ്ധതിയുടെ സഹായധനം കൈമാറി. യോഗത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷനായി. രൂപത റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ഡേവിസ് കിഴക്കുംത്തല, ഫാ. ആന്‍ഡ്രൂസ് ചിതലന്‍, സി. സോണിയ, ജോയ് പുല്ലോക്കാരന്‍, ബിജു പെല്ലിശ്ശേരി എന്നിവര്‍ സംസാരിച്ചു. ... Read More »

ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിച്ചു

Rappal-Sreekrishna-Jayanthy

പുതുക്കാട്: രാപ്പാള്‍ ശ്രീകൃഷ്ണപുരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിച്ചു. പറാത്തോട് പരിസരത്തുനിന്നും രാപ്പാള്‍ കിഴക്കുമുറിയില്‍നിന്നും ആരംഭിച്ച ശോഭായാത്രകള്‍ രാപ്പാള്‍ സെന്ററില്‍ ഒരുമിച്ച് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളും പ്രസാദവിതരണവും നടത്തി. Read More »

ബാങ്കിംഗ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

Rappal-Library-Banking-Semi

പുതുക്കാട്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രാപ്പാള്‍ ബ്രദേഴ്‌സ് ക്ലബ് ലൈബ്രറിയില്‍ ബാങ്കിംഗ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.മോഹനന്‍ അധ്യക്ഷനായി. ബെഫി ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍. സുമഹര്‍ഷന്‍ സെമിനാറിനു നേതൃത്വം നല്‍കി. ലൈബ്രറി പ്രസിഡന്റ് ആര്‍.വി. വിജയന്‍, ജോയിന്റ് സെക്രട്ടറി ടി.ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. Read More »

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

പുതുക്കാട്: രാപ്പാള്‍ ബ്രദേഴ്‌സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നന്തിക്കര സര്‍ക്കാര്‍ വിദ്യാലയം പ്രധാധ്യാപകന്‍ കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആര്‍.വി. വിജയന്‍ അധ്യക്ഷനായി. രാപ്പാള്‍ കരയോഗം എല്‍പി സ്‌ക്കൂള്‍ അധ്യാപികയായിരുന്ന വി.എന്‍. അമ്മിണി ടീച്ചറുടെ സ്മരണാര്‍ത്ഥം ലൈബ്രറിയിലേക്ക് സമ്മാനിച്ച സ്‌കാനര്‍ ലൈബ്രേറിയന്‍ വി.എ. ജോണി ഏറ്റു വാങ്ങി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.രാജന്‍, പറപ്പൂക്കര ഗ്രാമപ്പഞ്ചായത്തംഗം രമ്യ അനില്‍, കെ.ആര്‍.രഘുരാമന്‍, വായനശാല സെക്രട്ടറി കെ.മോഹനന്‍, ജോയിന്റ് സെക്രട്ടറി ടി.ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. Read More »

കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് തെങ്ങ് വീണു

KDA-Thengu-veenu

പുതുക്കാട്: ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് തെങ്ങ് വീണ് വീടിന് കേടുപാട്. വേലൂപ്പാടം പൗണ്ടിന് സമീപം പട്ടിക്കാട്ടുകാരന്‍ ബേബിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ചൊവ്വാഴ്ച അഞ്ചരയോടെയാണ് അപകടം. വീടിനോട് ചേര്‍ന്ന് വച്ചിരുന്ന ബൈക്കുകള്‍ക്കും കേടുപറ്റിയിട്ടുണ്ട്. വീടിന്റെ മൂലയോട് ചേര്‍ന്ന് വീണതിനാല്‍ വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. ഓടുകളും ചുമരും വയറിംഗും നശിച്ചിട്ടുണ്ട്. Read More »

സഹൃദയ ജനശ്രീ സംഘം വാര്‍ഷികം ആഘോഷിച്ചു

KDA-Thottipal-Varshikam

പുതുക്കാട്: നെടുമ്പാള്‍ സഹൃദയ ജനശ്രീ സംഘം ആറാമത് വാര്‍ഷികം ആഘോഷിച്ചു. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ പ്രശാന്ത് എ.എന്‍. ഉദ്ഘാടനം ചെയ്തു. സഹൃദയ ജനശ്രീ സംഘം ചെയര്‍മാന്‍ എം.കെ. ജോസഫ് അധ്യക്ഷനായി. ജോണ്‍സണ്‍ മാത്തള, ബാബു കെ.വി., ശങ്കരന്‍ കുട്ടി, അലീന ജോണ്‍സണ്‍, തങ്കപ്പന്‍ കെ.ആര്‍. എന്നിവര്‍ സംസാരിച്ചു. Read More »

വിദ്യാര്‍ഥികളുടെ നാടകകളരി സമാപിച്ചു

Pudukkad-Nadaka-Kalari-04

പുതുക്കാട്: നാടകക്കളരിയുടെ സമാപനസമ്മേളനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്‌സണ്‍ മുഖ്യാതിഥിയായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി. തങ്കം ടീച്ചര്‍, നാടക പ്രവര്‍ത്തകന്‍ സുരേഷ് പി. കുട്ടന്‍, പുതുക്കാട് ഗ്രാമപ്പഞ്ചായത്തംഗം സരിത രാജേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള നാട്ടുവെട്ടം നാടകക്കളരിയില്‍ രൂപപ്പെടുത്തിയ നാടകം അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടുനിന്ന നാടകകളരിയില്‍ തയ്യാറാക്കിയ നാടകം 100 ... Read More »

അറിവിന്റെ താളപ്പെരുക്കംതീര്‍ത്ത് പ്രതിഭോത്സവം

Unni-2

മുപ്ലിയം: കൊടകര ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ മുപ്ലിയം ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ നടക്കുന്ന അവധിക്കാലവിജ്ഞാനക്യാമ്പായ പ്രതിഭോത്സവത്തില്‍ പഞ്ചാരിയും പാണ്ടിയും പെയ്തിറങ്ങി. ക്യാമ്പിന്റെ നാലാംദിവസമായ ശനിയാഴ്ചയാണ് കൊടകര ഉണ്ണി, ശ്രീവത്സന്‍ എസ്‌കുറുപ്പാള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ താളങ്ങളെക്കുറിച്ച് സോദാഹരണപ്രഭാഷണം നടന്നത്. മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടേയും താളരൗദ്രത തീര്‍ക്കുന്ന പാണ്ടിയുടേയും അക്ഷരകാലങ്ങളേയും താളവട്ടങ്ങളേയും ഉദാഹരണസഹിതം അവതരിപ്പിച്ചാണ് വിദ്യാര്‍ഥികളില്‍ വാദ്യവിദ്യയുടെ താളപ്പെരുക്കം തീര്‍ത്തത്. Read More »

ശ്രീകൃഷ്ണപുരം തിരുവുത്സവം തുടങ്ങി

Rappal-Utsavam

കൊടകര: രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ തിരുവുത്സവാഘോഷത്തിന് തുടക്കമായി. ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് ടി. കുഞ്ഞുണ്ണിമേനോന്‍ അധ്യക്ഷനായി. കലാസാംസ്‌ക്കാരിക വിദ്യാഭ്യാസരംഗത്ത് പ്രശസ്തി നേടിയവരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപ്പഞ്ചായത്തംഗം രമ്യ അനില്‍, നടുവം ഹരി നമ്പൂതിരി, കമ്മിറ്റി സെക്രട്ടറി ആര്‍.വി. ശേഖര്‍ എന്നിവര്‍ സംസാരിച്ചു. തിരുവുത്സവത്തിന്റെ ഭാഗമായി ആതിരോത്സവവും യോഗപ്രദര്‍ശനവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം സുനിത എന്റര്‍ടൈനേഴ്‌സിന്റെ ബാലെ രൗദ്രഭീമന്‍ പ്രധാന ... Read More »