Monday , 19 February 2018
Headlines

Main News

നായാട്ടുകുണ്ടിന് സമീപം ചെക്ക് ഡാമില്‍ ചെരിഞ്ഞ കാട്ടാന പൂര്‍ണ ഗര്‍ഭിണി

KDA-Ulkattile-Cherinja-Aana

വെള്ളിക്കുളങ്ങര: നായാട്ടുകുണ്ടിന് സമീപത്തെ അമ്പഴക്കുണ്ട് ചെക്ക് ഡാമില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാന പൂര്‍ണ ഗര്‍ഭിണിയായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. വനംവുകുപ്പ് ഉദ്യോഗസ്ഥരായ റെയ്ഞ്ചര്‍ ടി.എസ്. മാത്യു, ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.എസ്. ഷൈലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോന്നി എലിഫന്റ് ക്യാംപ് സീനിയര്‍ വെറ്ററിനറി ഓഫീസര്‍ ഡോ. സി.എസ്. ജയകുമാര്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയതിനെ തുര്‍ന്നാണ് മരണ കാരണം വ്യക്തമായത്. ആന്തരീക അവയവങ്ങളിലെ രക്തസ്രാവമാണ് 15 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ മരണ കാരണമെന്നാണ് കണ്ടെത്താനായത്. ഒരാഴ്ചയോളമായതിനാല്‍ കുട്ടിയും ചത്തു. ചെക്ക് ഡാമിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി നാലുദിവസത്തോളം ... Read More »

ചെമ്പൂച്ചിറ ചെരുപ്പുകമ്പനിക്കെതിരെ സമരത്തില്‍ ആത്മഹത്യാ ശ്രമം ; വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല

KDA-Cheruppucompany

കോടാലി: ചെമ്പൂച്ചിറയില്‍ ആരംഭിക്കുന്ന സ്വകാര്യ ചെരുപ്പു കമ്പനിയിലേക്ക് വൈദ്യുതി കണക്ഷന്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനിടെ സംഘര്‍ഷവും ആത്മഹത്യാ ശ്രമവും. വര്‍ഷങ്ങളായി തര്‍ക്കങ്ങളും സമരങ്ങളും സംഘര്‍ഷസാധ്യതയും നിലനില്‍ക്കുന്ന ചെമ്പുച്ചിറയിലെ ചെരുപ്പ് കമ്പനിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരെ സിപിഎം നേതൃത്വം നല്‍ക്കുന്ന സമരസമിതി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രാവിലെ ഒമ്പതരയോടെ ആരംഭിച്ച സമരം മൂന്നുമണിക്കൂറുകളോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥസൃഷ്ടിച്ചു. ചെരിപ്പ് കമ്പനി നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ പരിസ്ഥിതി മലിനീകരണം പ്രശ്‌നത്തിന്റെ പേരില്‍ ജനകീയസമിതി പ്രവര്‍ത്തകര്‍ സമരം നടത്തി വരികയാണ്. ചെരുപ്പുകമ്പനിക്കനുകൂലമായി ... Read More »

ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു; പൂര്‍ത്തിയാക്കാനാകാതെ തീര്‍ഥാടനയാത്ര ദുരന്തമായി

Accident-obit-Chettichal

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെട്ടിച്ചാല്‍ സ്വദേശികളായ വൈലിക്കട ബാലനും കുടുബവും ബന്ധുക്കളും സഞ്ചരിച്ച ഇന്നോവ കാറാണ് മലപ്പുറം ചേളാരിയില്‍ വച്ച് കെഎസ്ആര്‍ടിസിബസുമായി കൂട്ടിയിടിച്ചത്. ബാലന്റെ ഭാര്യ ഗിരിജ, മകള്‍ വൃഷിത, വൃഷിതയുടെ മക്കളായ ദേവനന്ദ (6), വിഗ്‌നേഷ് (3), ബാലന്റെ ജേഷ്ടന്‍ സുബ്രന്റെ ഭാര്യ രുഗ്മിണി, അയല്‍വാസി മുരിയാട്ട് കളരിക്കല്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകും വഴി ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. രുഗ്മിണിയും (65) വൃഷിതയുമാണ് (28) മരിച്ചത്. മാള സ്വദേശി ചെന്തുരുത്തി ബിജുവിന്റെ ഭാര്യയാണ് മരിച്ച ... Read More »

വീട്ടമ്മമാര്‍ സൂക്ഷിക്കുക… വിദേശത്തു നിന്നുള്ള വ്യാജ ഫോണ്‍കോളുകള്‍ വ്യാപകം

Vyaja-Call

കൊടകര: പെണ്‍കുട്ടികളുള്ള നിരവധി വീടുകളിലേക്ക് വിദേശത്തു നിന്നുള്ള വ്യാജ ഫോണ്‍കോളുകള്‍ വ്യാപകമെന്ന് പരാതി. വിദേശത്തുപഠിക്കുന്ന വൈദികരുടെ പേരുകളിലാണ് പഠനാവശ്യത്തിനെന്ന പേരില്‍ ഫോണ്‍കോളുകള്‍ അധികവും എത്തുന്നത്. പെണ്‍കുട്ടികളുള്ള വീടുകളെ കേന്ദ്രീകരിച്ച് വെത്യസ്ത പേരുകളിലാണ് വിദേശത്തു നിന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വ്യാജ ഫോണ്‍കോളുകള്‍ വ്യാപകമാകുന്നത്. ഇടവകയിലെ സന്യസ്തരുടെ വിലാസവും നമ്പറുകളും കൈവശപ്പെടുത്തി പിന്നീട് ഇടവകയിലെ പ്രധാനപ്പെട്ട വ്യക്തികളില്‍ നിന്നും വൈദികരാണെന്ന് സ്വയം പരിചയപ്പെടുത്തി മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ കൈവശപ്പെടുത്തും. തെറ്റിധരിപ്പിച്ച് വാങ്ങുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അടുത്ത ബന്ധുക്കളുടെയും പരിചയക്കാരുടേയും വിലാസവും നമ്പറുകളും കൈവശപ്പെടുത്തും. കിട്ടാവുന്ന അഡ്രസുകളും ഫോണ്‍നമ്പറുകളും ... Read More »

കര്‍ഷകരുടെ നടുവൊടിച്ച് മറ്റത്തൂരില്‍ ചുഴലി കൊടുങ്കാറ്റിന്റെ താണ്ഡവം

Chuzhali-01

കൊടകര: മറ്റത്തൂര്‍, കോടശേരി പഞ്ചായത്തിലും പരിസരങ്ങളിലുമായി കഴിഞ്ഞദിവസം വീശിയടിച്ച ചുഴലി കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടം. 25000 ത്തോളം വാളകളാണ് വിവിധ കൃഷിയിടങ്ങളിലായി കൊടുങ്കാറ്റില്‍ ഒടിഞ്ഞുവീണത്. മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, കടമ്പോട്, മോനൊടി, കൊടുങ്ങ, കിഴക്കെ കോടാലി, മുട്ടത്തുകുളങ്ങര, കോടശേരി പഞ്ചായത്തിലെ കോര്‍മല, വൈലാത്ര പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. വാഴ, മരച്ചീനി, ജാതി, കൊള്ളി, റബ്ബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയ ഒട്ടേറെ കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ... Read More »

കാലം കാത്തുവച്ച കുന്നിന്‍ചെരുവിലെ വിസ്മയ ശില്പം

Kozhimuttappara01

കൊടകര: വെള്ളിക്കുളങ്ങര മലയോരമേഖലയായ ചൊക്കന റോഡില്‍ പത്തരക്കുണ്ടിനുസമീപത്തെ കുന്നിന്‍ ചെരുവില്‍ ഏവരേയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു അത്ഭുതമായി നിലകൊള്ളുകയാണ് കോഴിമുട്ടപ്പാറ. ഏതുനിമിഷവും താഴേക്കുവീഴുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന കോഴിമുട്ടയുടെ ആകൃതിയിലുള്ള ഒരു കൂറ്റന്‍ പാറയാണിത്. ഇരുപത് അടിയോളം ഉയരമുള്ള ഈ പാറയാണ് പ്രദേശത്തെ ഏറ്റവും മനോഹരമായ ഒരു ദൃശ്യവും ആകര്‍ഷണീയതയും ഇതാണ്. നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഈ ഉരുണ്ട പാറയുടെ വീതികുറഞ്ഞ അടിഭാഗം മാത്രം നിലത്ത് മുട്ടി ബാലന്‍സ് ചെയ്താണ് ഇതിന്റെ നില്‍പ്പ്. വലിയ പാറയുടെ ചെരിഞ്ഞ പ്രതലത്തില്‍ ചെരിഞ്ഞു നില്‍ക്കുന്ന കോഴിമുട്ടപ്പാറ നേരിട്ട് കാണുന്ന ഏവരേയും അതിശയിപ്പിക്കും. ... Read More »

മരണവീട്ടില്‍ വാക്കുതര്‍ക്കം; കുത്തേറ്റ ബന്ധു മരിച്ചു

Marana-Veetil-Kola

കൊടകര: പേരാമ്പ്രക്ക് സമീപം തേശേരിയില്‍ മരണവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തെതുടര്‍ന്ന് കുത്തേറ്റ സഹോദരി ഭര്‍ത്താവ് മരിച്ചു. കൊടകര മരത്തോംപിള്ളി ചെമ്പാട്ട് വീട്ടില്‍ ചാത്തന്റെ മകന്‍ രാജന്‍ (49) ആണ് ഭാര്യാ സഹോദരന്റെ കുത്തേറ്റ് മരിച്ചത്. എണാഞ്ചേരി ഗോപാലകൃഷ്ണനെ (47) കൊടകര സി.ഐ. കെ. സുമേഷും സംഘവും അറസ്റ്റുചെയ്തു. ഗോപാലകൃഷ്ണന്റെ അമ്മയും രാജന്റെ ഭാര്യാമാതാവുമായ ഏണാഞ്ചേരി കുട്ടപ്പന്റെ ഭാര്യ അമ്മിണി (69) മരത്തോംപിള്ളിയിലെ രാജന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അര്‍ബുദബാധിച്ചതിനെ തുടര്‍ന്ന് അമ്മ മാസങ്ങളായി ചികിത്സയിലുമായിരുന്നു. മരിച്ചതിനെ തുടര്‍ന്ന് ശവസംസ്‌കാരത്തിനായി തേശേരിയിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടില്‍ വൈകീട്ട് ആറുമണിയോടെ ബോഡി കൊണ്ടുചെന്നു. ... Read More »

പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും അത്താണിയാകണം സിവില്‍സര്‍വീസ്: മുഖ്യമന്ത്രി

Pinarayi

കൊടകര: പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സിവില്‍സര്‍വീസ് മുന്‍തൂക്കം കൊടുക്കണമെന്ന് പിണറായി വിജയന്‍ കൊടകരയില്‍ പറഞ്ഞു. കൊടകര പുതുതായി നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരോഗതിയിലേക്കുള്ള പ്രയാണത്തിന് സിവില്‍ സര്‍വീസിന് വലിയപങ്കുണ്ട്. സിവില്‍ സര്‍വ്വീസിനെ ജനോപകാരപ്രദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൃത്യതയോടെ ജോലികള്‍ ചെയ്തു തീര്‍ക്കണമെന്നും തെറ്റായപ്രവണതകളെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വെച്ചു താമസിപ്പിക്കുക, ഒരു തീരുമാനവും എടുക്കാതിരിക്കുക, തട്ടിക്കളിക്കല്‍ ഇതൊന്നും സര്‍ക്കാര്‍ അംഗീകരിക്കില്ല. പുതിയമുഖത്തോടെ സിവില്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനം വന്നുകഴിഞ്ഞിട്ടുണ്ട്. പഴയശീലം ഉപേക്ഷിക്കാത്തവര്‍ വേഗം പുതിയ ... Read More »

നന്മ ചെയ്യുന്നതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരോടൊപ്പം  ചേരണം സമൂഹം: മാര്‍ പോളി കണ്ണൂക്കാടന്‍

KDA-Upavas-Prarthana

കൊടകര : മറ്റുള്ളവര്‍ക്കുവേണ്ടി നന്മ ചെയ്തു എന്നതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്നവരുടെ മോചനത്തിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഉടന്‍ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപത എകെസിസി സംഘടിപ്പിച്ച ധര്‍ണ്ണയിലും പ്രാര്‍ത്ഥനായജ്ഞത്തിലും മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തോളമായി ഭീകരര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സാധ്യമായതെല്ലാം ചെയ്യണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. പ്രാര്‍ത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായി ... Read More »

അഗ്നിചറകുള്ള സ്വപ്‌നങ്ങള്‍ ; കലാമിന്റെ ജന്മദിനം ഒക്ടോബര്‍ 15ന്

A-P-J-Abdul-Kalam

മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലര്‍ പറയുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എനിക്ക്ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റേയും ആത്മീയസമ്പൂര്‍ണതയുടേയും മാര്‍ഗം മാത്രമാണ്”. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ആദരണീയനായ അന്തരിച്ച ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റേതാണ് ഈ വാക്കുകള്‍. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 1931 ഒക്ടോബര്‍ 15ന് ജൈനുലാബ്ദിന്റേയും ആയിഷമ്മയുടേയും ഇളയ മകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ എ.പി.ജെ.അബ്ദുള്‍കലാം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളില്‍ ആയിരുന്നു. ഏറ്റവും താല്പര്യമുള്ള വിഷയം ഗണിതം ആയിരുന്നു. ഉപരിപഠനം തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍. 1954ല്‍ ഭൗതിക ശാസ്ത്രത്തില്‍ ... Read More »