Monday , 26 June 2017
Headlines

Scrolling News

നോമ്പിന്റെ നന്മതേടി നിയമപാലകന്‍

KDA-Nombu-MB-Sibin

വെള്ളിക്കുളങ്ങര: നോമ്പിന്റെ നന്മതേടി മുസ്ലീം സഹോദരരോടൊപ്പം ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥന്‍ മാതൃകയായി. ഒന്നരവര്‍ഷം മുമ്പ് വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജെടുത്ത എടപ്പിള്ളി എളമക്കര സ്വദേശിയായ എം.ബി. സിബിനാണ് മതസൗഹാര്‍ദത്തിന്റെ നന്മവിളിച്ചോദി തീവ്ര നോമ്പെടുത്ത് വെത്യസ്തനായത്. പുലര്‍ച്ചെ നാലെമുക്കാല്‍ മുതല്‍ വൈകീട്ടത്തെ നോമ്പുതുറവരെ ഉമിനീരിറക്കാതെയുള്ള തീവ്രനോമ്പുതന്നെയാണ് സ്റ്റേഷന്റെ പ്രധാന ചുമതലയുള്ള ഈ എസ്‌ഐ നിറവേറ്റുന്നത്. ഇതിനിടെ വിശ്രമമില്ലാത്ത ഡ്യൂട്ടികളും ജോലിയിലെ സമ്മര്‍ദ്ദങ്ങളും വളരെ തന്മയത്തത്തോടെ നിറവേറ്റുന്നുണ്ട്. രാത്രി എത്ര വൈകി ഉറങ്ങിയാലും ഉറങ്ങിയില്ലെങ്കിലും രാവിലെ എട്ടിന് ഡ്യൂട്ടിയിലുണ്ടാകും. ഇതിനിടെ ലോ ആന്‍ഡ് ഓര്‍ഡര്‍, ... Read More »

ചര്‍ച്ചാ സദസും വായനാ കുറിപ്പ് പ്രകാശനവും

Vayana-Varam

കൊടകര: വായന പക്ഷാചരണത്തിന്റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഞാന്‍ വായിച്ച പുസ്തകം എന്ന വിഷയത്തില്‍ ചര്‍ച്ചാ സദസും സ്‌കൂള്‍ കുട്ടികള്‍ തയ്യാറാക്കിയ വായനാ കുറിപ്പുകളുടെ പ്രകാശനവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ അദ്ധ്യക്ഷനായി. എം.ഡി. നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രേറിയന്‍ ജയന്‍ അവണൂര്‍, വി. ദിലീപ്, എം.എസ്. സുജിത്, വി.എന്‍. സൂര്യഗായത്രി, നന്ദന ഭാസ്‌ക്കരന്‍, വി.എസ്. ശ്രീപ്രിയ, ഇ.എം. മീരാഭായി, ജസ്മരിയ ജോണ്‍സണ്‍, സി. ആദി ലക്ഷ്മി, വിനീത്, ... Read More »

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

vasupuram-scooter-accident

കൊടകര: വാസുപുരത്ത് സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇത്തുപ്പാടം സ്വദേശി പ്ലാക്ക വീട്ടില്‍ വര്‍ക്കി (50), ലോട്ടറി വില്പനക്കാരനായ അമ്പനോളി സ്വദേശി പടയാട്ടി സിജോ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കോടാലി കൊടകര റോഡില്‍ വാസുപുരത്തായിരുന്നു അപകടം. തലക്ക് പരുക്കേറ്റ ഇവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. Read More »

മെമ്പറുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തിയുടെ മതില്‍ പൊളിച്ച് വെള്ളക്കെട്ട് നീക്കി

KDA-Vellakkettu-Polichu

നെല്ലായി: വല്ലക്കുന്ന് റോഡില്‍ ആനന്ദപുരം അമേത്തുംകുഴി പാലത്തിനടുത്ത് ആഗസ്തിപ്പടി ബസ് സ്‌റ്റോപ്പിലെ യാത്രക്കാര്‍ക്ക് ദുരിതമായ വെള്ളക്കെട്ട് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മതില്‍ പൊളിച്ച് വെള്ളം ഒഴുക്കി കളഞ്ഞു. സ്വകാര്യ വ്യക്തി മതില്‍ കെട്ടിയതിനെ തുടര്‍ന്ന് മഴ വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക് തടസപ്പെട്ടതിനാല്‍ രൂക്ഷമായ വെള്ളക്കെട്ടായിരുന്നു. വെള്ളം നിറഞ്ഞാല്‍ കുഴികള്‍ കാണത്തതുമൂലം നിരവധി ഇരുചക്രവാഹനങ്ങളും യാത്രക്കാരും വെള്ളത്തില്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. Read More »

സ്‌കൂളില്‍ മൈലാഞ്ചി ഫെസ്റ്റ് നടത്തി

KDA-Mylanchi

കൊടകര: ഇദുല്‍ ഫിത്തറിന്റെ ഭാഗമായി മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളില്‍ നൂറ് കണക്കിന് പെണ്‍കുട്ടികളുടെ പങ്കാളിത്തത്തോടെ മൈലാഞ്ചി ഫെസ്റ്റ് നടത്തി. പ്രൈമറി സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേകം മൈലാഞ്ചി ഇടല്‍ മത്സരങ്ങളുണ്ടായി. പ്രധാനാധ്യാപിക എം. മഞ്ജുള വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജയ്‌മോന്‍ ജോസഫ്. ടി, പ്രവീണ്‍ എം. കുമാര്‍, ജംഷീര്‍ കുര്‍ണിയന്‍, സനീഷ്. കെ, ബിജു വര്‍ഗീസ്, രാജകുമാരി രാജന്‍ എന്നിവര്‍ സംസാരിച്ചു. Read More »

പത്താമത് വാര്‍ഷിക സമ്മേളനം

Ambethcar-Chariti-Varshikam

കൊടകര: സാധുജനസേവന അംബേദ്ക്കര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് വാര്‍ഷിക സമ്മേളനം കൊടകരയില്‍ നടക്കും. കൊടകര എസ് എന്‍ ഹാളില്‍ 25ന് രാവിലെ 9.30ന് നടക്കുന്ന പരിപാടി ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആര്‍. ബാലകൃഷ്ണന്‍ തൃപ്പണത്ത് അധ്യക്ഷനാകും. രാജരാജ മന്നന്‍ കോഴിമല, പി.ടി. രാമകൃഷ്ണന്‍, നന്ദന്‍ കണ്ണാട്ടുപറമ്പില്‍, പി.എം. വേലായുധന്‍, പി.ആര്‍. പ്രസാദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊടകരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി.സി. രാജേന്ദ്രന്‍, പി.ടി. രാമകൃഷ്ണന്‍, പി.എ. നാരായണന്‍, ടി.എ. വേലായുധന്‍, എം.ഒ. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു. Read More »

കൊടകരയില്‍ അത്യാധുനിക അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന് സാധ്യത

KDA-Ground

കൊടകര: കൊടകര സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അത്യാധുനിക അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്ന് സ്‌പോര്‍ട്ട്‌സ് ആന്റ് യുവജനക്ഷേമ വകുപ്പ് മേധാവികള്‍ കൊടകരയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട് അത്യാധുനിക രീതിയില്‍ സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമന്വയ സാംസ്‌കാരിക സൗഹൃദവേദി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശനം നടത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. ഗ്രൗണ്ടിന്റെ വലുപ്പം, സ്ഥലസൗകര്യം, റോഡ് സൗകര്യം, ഏതു തരം ഗ്രൗണ്ടാണ് ജനങ്ങള്‍ക്ക് ആവശ്യം, മറ്റ് അനുബന്ധ ഘടകങ്ങളുടേയും അടിസ്ഥാനത്തിലാണ് ഏതു തരത്തിലുള്ള ഗ്രൗണ്ട് നിര്‍മിക്കാം എന്ന് അന്തിമ തീരുമാനമെടുക്കുക. അന്താരാഷ്ട്ര ഫുട്‌ബോള്‍ ... Read More »

പ്ലസ് ടു വിജയികളെ അനുമോദിച്ചു

KDA-Sreekrishna-HS-Anandapu

കൊടകര: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിജയികളെ അനുമോദിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. കെ.ബി. ആരോമുണ്ണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, വാര്‍ഡ് അംഗം വൃന്ദാകുമാരി, പ്രിന്‍സിപ്പാള്‍ ബി. സജീവ്, ഹെഡ്മിസ്ട്രസ് എ. ജയശ്രീ, എ.എന്‍. നീലകണ്ഠന്‍, സി.പി. ജോബി, ഡി.എസ്. ഗീത എന്നിവര്‍ സംസാരിച്ചു. Read More »

ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു

KDA-Thai-Vitharanam

കൊടകര: കേരളസക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ഗവ. ടീച്ചേഴ്‌സ് സഹകരണ സംഘം കൊടകരയില്‍ ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് വി. വി. ശശി ഉത്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. ജ്യോതിലക്ഷ്മി, കെ.സി. റോസി എന്നിവര്‍ സംസാരിച്ചു. Read More »

ഞാന്‍ വായിച്ച പുസ്തകം

Kodakara Librari

കൊടകര: വായന പക്ഷാചരണത്തിന്റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഞാന്‍ വായിച്ച പുസ്തകം എന്ന വിഷയത്തില്‍ ചര്‍ച്ചാ സദസ് നടത്തും. 23ന് വൈകീട്ട് 4ന് റീഡിംഗ് റൂമില്‍ ചേരുന്ന ചടങ്ങില്‍ പുതുതലമുറയിലെ ശ്രദ്ധേയനായ കഥാകാരന്‍ വി. ദിലീപ് മുഖ്യാതിഥിയാകും. തുടര്‍ന്ന് പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ തയ്യാറാക്കിയ വായനാനുഭവ കുറിപ്പുകള്‍ പ്രകാശനം ചെയ്യും. Read More »