Thursday , 19 April 2018
Headlines

General

തെരുവീഥികളിലെ അള്‍ത്താരകളില്‍ ദൈവത്തെ തിരഞ്ഞ വി. മദര്‍ തെരേസ

mother-teresa

ഫാ. ഡോ. ആന്റോ കരിപ്പായി ഇരിങ്ങാലക്കുട രൂപത ഏകോപനസമിതി സെക്രട്ടറി പാരിസിലെ പോണ്ട് ബി ആല്‍മ റോഡിലെ ടണലില്‍വെച്ച് ഉണ്ടായ കാറപകടത്തെ തുടര്‍ന്ന് 1997 ഓഗസ്റ്റ് 31 -ാം തിയ്യതി ഇംഗ്ലണ്ടിലെ വെയില്‍സ് രാജകുമാരി അകാലമൃത്യു വരിച്ച് വെറും 5 ദിവസങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ 5-ന് കല്‍ക്കട്ടയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പാവങ്ങളുടെ അമ്മ മദര്‍ തെരേസയും പുണ്യചരമം പ്രാപിച്ചു. ജന്മം കൊണ്ടും കര്‍മം കൊണ്ടും രണ്ടുപേര്‍ തമ്മില്‍ സമാനതകള്‍ ഒട്ടും തന്നെയില്ല എന്നാല്‍ ലോകമെങ്ങും അറിയപ്പെടുന്ന അസാധാരണ സ്ത്രീരത്‌നങ്ങളായിരുന്നു രണ്ടുപേരും. എലിസബത്ത് രാജ്ഞി ഡയാനയുടെ ... Read More »

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സാക്ഷ്യജീവിതത്തിനു പ്രചോദനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Eppiscoppal-Holy

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് പ്രൗഢമായ തുടക്കം കൊടകര: പ്രാര്‍ഥനയും കൂട്ടായ്മയും നിറഞ്ഞുനിന്ന അനുഗ്രഹീത സായാഹ്നത്തില്‍ നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു പ്രൗഢമായ തുടക്കം. ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണ് അസംബ്ലിയ്ക്കു തുടക്കമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ പ്രതിനിധികള്‍ക്കും ഇരിങ്ങാലക്കുട രൂപതയും സഹൃദയ കോളജ് അധികൃതരും ഹൃദ്യമായ വരവേല്‍പു ... Read More »

പുഴയിലടിയാന്‍ തുടങ്ങിയ പഴയ കൊച്ചിന്‍ പാലത്തിന് 77ാം പിറന്നാള്‍

SHORNUR-PALAM

ഷൊര്‍ണൂര്‍: പുഴയിലടിയാന്‍ തുടങ്ങിയ പഴയ കൊച്ചിന്‍ പാലത്തിന് 77ാം പിറന്നാള്‍. ഷൊര്‍ണൂരിനേയും തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയേയും ബന്ധിപ്പിച്ചുകൊണ്ട് പണി തീര്‍ത്തതാണ് ഇപ്പോള്‍ തകര്‍ന്ന് കിടക്കുന്ന ഈ പാലം. വലിയ ചരിത്രസ്മരണകളൊന്നുമില്ലെങ്കിലും പാലം നിലനിര്‍ത്തി ചരിത്രസ്മാരകമാക്കണമെന്നും അതല്ല പൊളിച്ചുനീക്കി കല്ലും ഇരുമ്പും വില്‍ക്കണമെന്നുമുള്ള ആലോചനകള്‍ സര്‍ക്കാര്‍തലത്തിലും അല്ലാതേയും തിരക്കിട്ടുനടന്നുകൊണ്ടിരിക്കുകയുമാണ്. 1939ലാണ് മലബാറിനേയും തിരുകൊച്ചിയേയും ബന്ധിപ്പിച്ചുകൊണ്ട് പഴയ കൊച്ചിന്‍ പാലത്തിന്റെ പണിപൂര്‍ത്തിയായത്. ടിപ്പുവിന്റെ മരണശേഷം മലബാര്‍ മേഖലയില്‍ ശക്തമായ സ്വാധീനം ബ്രിട്ടീഷുകാര്‍ ഉറപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്ന് വേണ്ടത്ര വ്യൂസമ്പത്തും മറ്റും കടത്താന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പട്ടാമ്പിയിലും ഷൊര്‍ണൂരിലും തേക്കിന്‍മരങ്ങള്‍ ... Read More »

ഏറ്റവും ചെറുതിന് ഏറ്റവും വലിയ സമ്മാനവുമായി ഇന്‍സൈറ്റ്

Hike-Amachure

‘ഹാംലെറ്റ്’ എന്ന നാടകത്തില്‍ ഷെയ്ക്‌സ്പിയര്‍ പറയുന്നതുപോലെ ‘ഹ്രസ്വത’ ആശയാവതരണത്തിന്റെ ആത്മാവായതുകൊണ്ട്’ നമുക്ക് ഹ്രസ്വരചനകള്‍ നടത്താം എന്നിട്ടതിനു സമ്മാനവും വാങ്ങാം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് എന്ന സൃഷ്ട്യുന്മുഖകൂട്ടായ്മ ലോകം മുഴുവനുമുള്ള ഹ്രസ്വ സിനിമാ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഇതാ: അഞ്ചു മിനിറ്റില്‍ ഒതുങ്ങുന്ന ഒരു അതീവ ഹ്രസ്വ ചിത്രം നിര്‍മ്മിക്കൂ, 50,000 രൂപയുടെ ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡും 5000 രൂപയുടെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും നിങ്ങള്‍ക്ക് നേടാം. ആറാമത് അന്താരാഷ്ട്ര ഹൈക്കു അമച്ചര്‍ ലിറ്റില്‍ ഫിലിം (HALF) ഫെസ്റ്റിവല്‍ 2016 ആഗസ്റ്റ്13, 14 തീയ്യതികളില്‍ ... Read More »

വേലകളുടെ വേല പുതിയങ്കം കാട്ടുശ്ശേരി വേല 24ന്

Putiyankam

പുതിയങ്കം : വേലകളുടെ വേല എന്നറിയപ്പെടുന്ന പുതുക്കുളങ്ങര ഭഗവതിയുടെ വേലയാഘോഷം 24ന് നടക്കും. പുതിയങ്കം കാട്ടുശ്ശേരി ദേശങ്ങളുടെ മത്സരമായി മാറുന്ന വേലയാഘോഷത്തിന് ഇക്കുറി മത്സരബുദ്ധിയോടെ വിസ്മയക്കാഴ്ചകളുണ്ടാകും. ഉത്സവം അവിസ്മരണീയമാക്കാന്‍ ഇരുദേശങ്ങളുടേയും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ പുതുക്കുളങ്ങരക്കാവിലും തൃക്കണാദേവന്‍, വേട്ടക്കരുമന്‍ ക്ഷേത്രങ്ങളിലും വിശേഷാല്‍പൂജകളോടെ ഉത്സവച്ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഈടുവെടി മുഴങ്ങുന്നതോടെ ദേശമന്ദുകള്‍ ഉത്സവാവേശത്തിലേക്കുണരും. വലംതലകൊട്ടലോടെ പുതിയങ്കംദേശത്ത് പകല്‍വേലയ്ക്ക് തുടക്കമാകും. ദേശമന്ദില്‍നിന്ന് ഭഗവതിയുടെ തിടമ്പേറ്റി കുത്തുവിളക്കുകളുമായി കോമത്ത് മന്ദംചുറ്റി വലംതലകൊട്ടി വേട്ടക്കരുമന്‍ക്ഷേത്രത്തിലെത്തും. എഴുന്നള്ളത്തില്‍ ഏഴാനകള്‍ അണിനിരക്കും. പഞ്ചവാദ്യം ബാന്‍ഡ്‌മേളം എന്നിവയോടെ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് പുതിയങ്കം തറവഴി എഴുന്നള്ളത്ത് ... Read More »

നിലച്ചു ആ മണിമുഴക്കം

KalabhavanMani

ചാലക്കുടി : നടന്‍ കലാഭവന്‍ മണി അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിവരം അധികമാരും അറിഞ്ഞിരുന്നില്ല. മണിക്ക് അസുഖം കൂടിയെന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ ഇന്നു വൈകുന്നേരത്തോടെയാണു പുറത്തുവരുന്നത്. പിന്നാലെ 7.15ന് അദ്ദേഹം മരിച്ചെന്ന വാര്‍ത്തയും. കിഡ്‌നിയിലും രോഗം ബാധിച്ചിരുന്നു. രോഗവിവരങ്ങള്‍ പുറത്തുപോകുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ... Read More »

ദൃശ്യ വിരുന്നേകി യുഎയില്‍ കണ്ണ്യാര്‍കളി

KDA-Kanyankali

ദുബായ് : ഫുഷന്‍ ഇവന്റ് ഓര്‍ഗനൈസേര്‍സിന്റെ സഹകരണത്തോടെ മേളം ദുബായ് സംഘടിപ്പിച്ച ‘മൂന്നാമത് കണ്ണ്യാര്‍കളി മേള യുഎയിലെ നാടന്‍കലാ ആസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു. ഗൃഹാതുര സ്മരണകള്‍ തുളുമ്പുന്ന കളിയരങ്ങില്‍ ഒരു പകലന്തി മുഴുവന്‍ വേറിട്ട നാട്യ വാദ്യ താള ഭാവ ലയങ്ങളില്‍ കളിപ്രേമികള്‍ മുഴുകി. രാവിലെ പത്തുമണിക്ക് കേളികൊട്ടിനു ശേഷം മേതില്‍ സതീശന്റെ ‘പന്തല്‍ സ്തുതിയോടെ ആണ് മേളയ്ക്ക് തുടക്കമായത്. സാമ്പ്രദായിക തനിമയില്‍ എല്ലാ ദേശങ്ങളിലേയും ആശാന്മാരും കളിക്കാരും ചേര്‍ന്ന്’വട്ടക്കളിയുടെ’ ചെറിയ ഭാഗം അവതിരിപ്പിച്ചു. തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, കുഴല്‍മന്ദം, പല്ലാവൂര്‍, ... Read More »

കണ്ണ്യാർകളി മേള വേദി ഉമ് അൽ ഖ്വയനിലെയ്ക്ക് മാറ്റി

Nangarkali

ദുബായ്: ഫ്യൂഷൻ ഇവന്റ് ഓർഗനൈസേഴ്സിന്റെ പങ്കാളിത്തത്തോടെ മേളം ദുബായ് സംഘടിപ്പിക്കുന്ന മൂന്നാമത് കണ്യാര്‍കളി മേളയുടെ വേദി സാങ്കേതിക കാരണങ്ങളാൽ ഉമ് അൽ ഖ്വയിൻ (Um Al Qwain) ഇന്ത്യൻ അസോസിയേഷൻ ഹാളിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. നേരത്തെ ഷാർജയിൽ നടത്താൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. ഫിബ്രവരി 19 നു വെള്ളിയാഴ്ച ആണ് മേള അരങ്ങേറുന്നത് പരമ്പരാഗത തനിമയിൽ സജ്ജീകരിക്കുന്ന കളിപ്പന്തലിൽ രാവിലെ 9 മണിക്ക് കേളികൊട്ടോടെ ആരംഭിക്കുന്ന മേളയിൽ പാലക്കാട്‌ ജില്ലയിലെ ഇരുപതോളം വരുന്ന ദേശങ്ങളിൽ നിന്നുള്ള കലാകാരന്മാര്‍ പുറാട്ടുകൾ അവതരിപ്പിക്കും. നാട്ടിൽ നിന്നും പ്രശസ്തരായ നിരവധി കളി ആശാന്മാരും കലാകാരന്മാരും മേളയിൽ പങ്കെടുക്കാനായി ദുബായില്‍ എത്തിചേർന്നിട്ടുണ്ട്. Read More »

മേതിൽ സതീശന്റെ പലക്കടാൻ കവിത വൈറലായി

Palakkadan

പാലക്കാട് : പാലക്കാടൻ ബിംബങ്ങളിലൂടെയും നിത്യസ്മാരകങ്ങളിലൂടെയും വശ്യസുന്ദരങ്ങളായ കഴ്ചകളിലൂടെയും വർണ്ണനകളിലൂടെയും സഞ്ചരിക്കുന്ന മേതിൽ സതീശന്റെ ‘പാലക്കാടൻ കവിത’ ഇതിനകം സോഷ്യൽ മാധ്യമങ്ങളിലൂടെ വൈറൽ ആയിക്കഴിഞ്ഞു. ദുബായിലെ പാലക്കാടൻ അസോസിയേഷന്റെ പ്രാരംഭം കുറിക്കൽ ചടങ്ങിൽ സതീശൻ സ്വയം ആലപിച്ച കവിതയാണ് വാട്സാപിലൂടെയും ഫേസ്ബൂക്കിലൂടെയും പലക്കട്ടുകാർക്കിടയിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കപ്പെടുന്നത്. പാലക്കാടിന്റെ സുപ്രധാന അടയാളങ്ങൾക്ക് പുറമേ നൂറോളം സ്ഥലനാമങ്ങളുടെ സവിശേഷതകളോടെയുള്ള പരാമർശമാണ്‌ കവിതയെ ഏവരിലേക്കും ആകർഷിക്കുന്നത്.  മേതിൽ സതീശന്റെ സമാന രൂപത്തിലുള്ള കേരള കവിതയും ഇപ്പോൾ പ്രചാരത്തിലുണ്ട്. പാലക്കാടൻ വർണ്ണനകൾ നിറഞ്ഞ മറ്റു സംഘ ഗാനങ്ങളും ലളിത ... Read More »

ഒ എന്‍ വി കുറുപ്പ് അന്തരിച്ചു

ONV Kuruppu

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഒഎന്‍വി കുറുപ്പ് (84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വൈകിട്ട് 4.35ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ടായി മലയാള സാഹിത്യത്തിലെ നിറസാന്നിദ്ധ്യമായിരുന്നു ഒഎന്‍വി. ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, മയില്‍പ്പീലി, ഉജ്ജയിനി, അക്ഷരം, ഭൈരവന്റെ തുടി, കറുത്തപക്ഷിയുടെ പാട്ട്, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2007ല്‍ ജ്ഞാനപീഠം അദ്ദേഹത്തെ തേടിയെത്തി. 1998 ല്‍ പത്മശ്രീ പുരസ്‌കാരവും 2011 ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. മലയാള സിനിമാഗാന ശാഖയ്ക്കും നിരവധി സംഭാവനകള്‍ ... Read More »