Wednesday , 25 April 2018
Headlines

ചാലക്കുടി

ലോക അല്‍ഷിലേഴ്‌സ് ദിനം ആചരിച്ചു

St-James

ചാലക്കുടി: സെന്റ് സെയിംസ് ആശുപത്രിയില്‍ ലോക അല്‍ഷിലേഴ്‌സ് ദിനാചരണം നടത്തി. ഫാ. വര്‍ഗീസ് പാത്താടന്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ റേച്ചല്‍ സിഎസ് സി സന്ദേശം നല്‍കി. ന്യൂറോളജിസ്റ്റ് ഡോ. വര്‍ഗീസ് ആന്റണി പല്ലന്‍ ക്ലാസെടുത്തു. ആശുപത്രിയിലെ രോഗികള്‍ക്ക് അല്‍ഷിമേഴ്‌സ് രോഗത്തെകുറിച്ചുള്ള ലഘു രേഖ വിതരണം ചെയ്തു. അശ്വതി എം. ഗോപി, ജെസ്‌ന ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. Read More »

കെസിവൈഎം ചാലക്കുടി ഫൊറോനാ യുവജനസംഗമംസം

Chalakudy-Forane-meet

തിരുത്തിപ്പറമ്പ്: ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച യുവജനങ്ങളെ സമൂഹനന്മയ്ക്കായി വാര്‍ത്തെടുക്കുക എന്നലക്ഷ്യത്തോടെ കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ചാലക്കുടി ഫൊറോന യുവജന സംഗമം തിരുത്തിപ്പറമ്പ് കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ തിരുത്തിപ്പറമ്പ് വരപ്രസാദ നാഥാ പള്ളിയില്‍ നടത്തി. യുവജന സംഗമം ചാലക്കുടി ഫൊറോനാ വികാരി ഫാ. ജോസ് പാലാട്ടി ഉദഘാടനം ചെയ്തു. കെസിവൈഎം ചാലക്കുടി ഫൊറോനാ പ്രസിഡന്റ് അഖില്‍ സാബു അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, യൂണിറ്റ് വികാരി ഫാ. ജോസഫ് സണ്ണി മണ്ടകത്ത്, തിരുത്തിപ്പറമ്പ് കെസിവൈഎം പ്രസിഡന്റ് സണ്ണി പവനിയോസ്, രൂപത ചെയര്‍മാന്‍ ... Read More »

കെസിവൈഎം കാര്‍ഷിക ശില്‍പശാല നടത്തി

KDA-KCYM-Munippara

ചാലക്കുടി: യുവജനങ്ങളില്‍ കൃഷിയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാനും കൃഷിയെ പ്രോത്സാഹിക്കുവാനുമായി അന്താരാഷ്ട്ര ക്രൈസ്തവ കാര്‍ഷിക യുവജന സംഘടനയായ മിജാര്‍ക് കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത കെസിവൈഎംന്റെ ആതിഥേയത്വത്തില്‍ കാര്‍ഷിക ശില്‍പശാല നടത്തി. മുനിപ്പാറ സെന്റ് ജൂഡ് ഇടവകയില്‍ നടന്ന പരിപാടി മിജാര്‍ക് ഏഷ്യന്‍ കോണ്ടിനെന്റല്‍ കോ ഓര്‍ഡിനേറ്ററും ലോക വനിതാ കമ്മീഷന്‍ അംഗവുമായ സ്മിത ഷിബിന്‍ ഉദഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാനസിന്‍ഡിക്കേറ്റ് അംഗം നൈജോ ആന്റോ അധ്യക്ഷനായി. വികാരി ജനറാള്‍ മോണ്‍. ജോബി പൊഴോലിപറമ്പില്‍ മുഖ്യാതിഥിയായി. ഫാ. ഇഗ്‌നേഷ്യസ് ചിറ്റിലപ്പിള്ളി അനുഗ്രഹപ്രഭാഷണം നടത്തി. കെസിവൈഎം ... Read More »

രക്തദാതാക്കളുടെ സംഗമവും രക്തദാനവും

St-James-Blod-Donation

ചാലക്കുടി: ലാക രക്തദാനദിനത്തില്‍ ചാലക്കുടി സെന്റ്‌ജെയിംസ് ആശുപത്രിയില്‍ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രസ്‌ക്ലബ്ബിന്റെയും നേതൃത്വത്തില്‍ രക്തദാതാക്കളുടെ സംഗമവും രക്തദാനവും നടത്തി. ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഉഷപരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ്പാത്താടന്‍ അധ്യക്ഷനായി. യുവാക്കള്‍ രക്തദാനത്തിലേക്ക് കൂടുതല്‍ കടന്നുവരണമെന്നും അതിലൂടെ രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കണമെന്നും സെന്റ്‌ജെയിംസ് ആശുപത്രി നടത്തുന്ന ഇത്തരത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ഉഷ പരമേശ്വരന്‍ പറഞ്ഞു. ചാലക്കുടി പ്രസ്‌ക്ലബ് അംഗം ലാലുമോന്‍ ആദ്യം രക്തദാനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സൂസമ്മ ആന്റണി, സി.കെ. ... Read More »

സെന്റ്‌ജെയിംസ് ആശുപത്രിയില്‍ പരിസ്ഥിതിദിനം ആചരിച്ചു

St-James-Paristhithi

ചാലക്കുടി: സെന്റ്‌ജെയിംസ് ആശുപത്രിയില്‍ പരിസ്ഥിതിദിനം ആചരിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ വൃക്ഷതൈകള്‍ വിതരണം ചെയ്ത് പരിസ്ഥിതിദിനാചരണം ഉദ്ഘാടനംചെയ്തു. ആശുപത്രിയിലെ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും വൃക്ഷതൈകള്‍ വിതരണംചെയ്തു. വൃക്ഷതൈകള്‍ നട്ട്അവയെ നോക്കി പരിപാലിച്ചാല്‍മാത്രമേ പരിസ്ഥിതി സംരക്ഷണത്തിന് പൂര്‍ണത ഉണ്ടാവുകയുള്ളുഎന്നും ഓരോരുത്തരും അവരവരുടെ പിറന്നാള്‍ ദിനങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപരിപാലിക്കാന്‍ ശ്രമിക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയുടെ മുന്‍പില്‍ വൃക്ഷതൈനട്ടു. ഫാതോമസ് എളംകുന്നപുഴ, നൈജോ ആന്റോ, സിന്‍സന്‍ പൗലോസ്, അഗസ്റ്റിന്‍, ജോമോന്‍, ജോഷി ഇരിമ്പന്‍ എന്നിവര്‍ നേതൃത്വംനല്‍കി. Read More »

നഴ്‌സസ് ദിനാചരണം നടത്തി

Nurse-Day

ചാലക്കുടി: സെന്റ്‌ജെയിംസ് ആശുപത്രിയില്‍ ലോകനഴ്‌സസ്ദിനം ആചരിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ ഉത്ഘാടനം ചെയ്തു. സെന്റ് ജെയിംസ് കുടുംബത്തിലെ മാലാഖമാരാണ് ഇവിടുത്തെ നഴ്‌സ്മാരെന്നും ഈ മാലാഖാമാര്‍ രോഗികള്‍ക്ക് സഹായവും സാന്ത്വനവും ആകണം എന്ന് അദ്ദേഹം പറഞ്ഞു. റിട്ടേയര്‍ഡ് ഗവ. നഴ്‌സിംഗ്‌സൂപ്രണ്ട് എലിസബത്ത് ജോര്‍ജ് മുഖ്യാതിഥിയായി. നഴ്‌സിംഗ് സൂപ്രണ്ട് സി. റേച്ചല്‍ നഴ്‌സ് ദിന പ്രതിജ്ഞചൊല്ലികൊടുത്തു. എച്ച് ആര്‍ മാനേജര്‍ ജെയിംസ് മാഞ്ഞൂരാന്‍, ഷൈനി, കുമാരി മരിയ സണ്ണി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ അല്‍ഫോന്‍സ, നൈജോ ആന്റോ എന്നിവര്‍ നേതൃത്വംനല്‍കി. Read More »

ലോക ആസ്ത്മദിനത്തില്‍ സൗജന്യ ശ്വാസകോശരോഗ നിര്‍ണയ ക്യാമ്പ്

St-James1

ചാലക്കുടി: സെന്റ് ജെയിംസ് ആശുപത്രിയില്‍ ലോക ആസ്ത്മ ദിനത്തിന്റെ ഭാഗമായി സൗജന്യ ശ്വാസകോശ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ആശുപത്രിയിലെ സാമൂഹിക പ്രവര്‍ത്തക വിഭാഗവും ശ്വാസകോശരോഗ വിഭാഗവുമാണ് ക്യാമ്പ് നടത്തിയത്. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ശരിയായ ചികിത്സ മൂലം ആസ്തമ നിയന്ത്രണ വിധേയമാക്കാം എന്ന് ഫാ.വര്‍ഗീസ് പറഞ്ഞു. ശ്വാസകോശരോഗ വിദഗ്ദ്ധന്‍ ഡോ. അജയ് ജോയ് കട്ടക്കയം ആസ്തമ രോഗത്തെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും ക്ലാസെടുത്തു. ആസ്ത്മയുടെ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് ശരിയായ മരുന്നുകളിലൂടെ ശ്വാസകോശത്തെയും അത് വഴി ആരോഗ്യകരമായ ജീവിതവും ... Read More »

ലോക ആരോഗ്യദിനം ആചരിച്ചു

St-James

ചാലക്കുടി: സെന്റ് ജെയിസ് ആശുപത്രിയില്‍ ലോക ആരോഗ്യ ദിനം ആചരിച്ചു. ആശുപത്രിയിലെ മനോരോഗ വിഭാഗത്തിന്റെയും സാമൂഹിക പ്രവര്‍ത്തക വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ലോക ആരോഗ്യദിനം നടത്തി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ ഉദ്ഘാടന സന്ദേശം നല്‍കി. ജീവിതത്തില്‍ മരുന്നുകള്‍ ഇല്ലാതെ ജീവിക്കാന്‍ എല്ലാമനുഷ്യര്‍ക്കും സാധിക്കട്ടെ എന്നും അതിനായി എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെ മനോരോഗ വിദഗ്ധന്‍ ഡോ. മനോജ് കെ. ഈ വര്‍ഷത്തെ ആരോഗ്യ ദിനത്തിലെ ആശയമായ ‘വിഷാദം, നമുക്ക് സംസാരിക്കാം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വിഷാദ രോഗത്തെകുറിച്ചുള്ള ലഘുരേഖ വിതരണം ചെയ്തു. ... Read More »

സെന്റ്. ജെയിംസ് ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Chaypankuzhi

ചാലക്കുടി : സെന്റ്. ജെയിംസ് ആശുപത്രിയും ചായ്പ്പന്‍കുഴി സെന്റ് ആന്റണീസ് പള്ളിയിലെ സീനിയര്‍ സി എല്‍ സിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ചായ്പ്പന്‍കുഴി പള്ളി പാരീഷ് ഹാളില്‍ നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പര്‍ സാവത്രി വിജയന്‍ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ.ഷിബു നെല്ലിശ്ശേരി, സെന്റ്. ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാത്താടന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ലിജോ കേങ്കോത്ത്, ജോര്‍ജ്ജ് പോള്‍ തോട്ടുപ്പുറം, ഷെറിന്‍ മൂലന്‍ എന്നിവര്‍ സംസാരിച്ചു. ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോ, പീഡിയാട്രിക്‌സ്, ഡെന്റല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ ... Read More »

കപ്പത്തോട് സംരക്ഷിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

നിറഞ്ഞൊഴുകുന്ന കപ്പത്തോടിന്റെ ഒരു മഴക്കാല ദൃശ്യം.
                           ഫോട്ടോ : റിന്റൊ വാഴപ്പിള്ളി

കുറ്റിക്കാട്‌ : അതിരപ്പിള്ളി, കോടശേരി, പരിയാരം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കപ്പത്തോട് കുളവാഴകള്‍ നീക്കി, കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. 2016-17ലെ നബാര്‍ഡിന്റെ ധനസഹായത്തോടെയുള്ള ആര്‍ഐഡിഎഫ് ട്രഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി കെഎല്‍ഡിസിക്ക് നല്‍കുന്നതാണെന്നും ഇത് ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതിക്കുള്ള അനുമതി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ബി.ഡി. ദേവസി എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രമുറങ്ങുന്ന കപ്പത്തോട് സമൃദ്ധിയുടെ നിറവിലും സംരക്ഷണമില്ലാതെ Read More »