Wednesday , 25 April 2018
Headlines

TECH

അഗ്നിചറകുള്ള സ്വപ്‌നങ്ങള്‍ ; കലാമിന്റെ ജന്മദിനം ഒക്ടോബര്‍ 15ന്

A-P-J-Abdul-Kalam

മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലര്‍ പറയുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എനിക്ക്ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റേയും ആത്മീയസമ്പൂര്‍ണതയുടേയും മാര്‍ഗം മാത്രമാണ്”. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ആദരണീയനായ അന്തരിച്ച ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റേതാണ് ഈ വാക്കുകള്‍. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 1931 ഒക്ടോബര്‍ 15ന് ജൈനുലാബ്ദിന്റേയും ആയിഷമ്മയുടേയും ഇളയ മകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ എ.പി.ജെ.അബ്ദുള്‍കലാം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളില്‍ ആയിരുന്നു. ഏറ്റവും താല്പര്യമുള്ള വിഷയം ഗണിതം ആയിരുന്നു. ഉപരിപഠനം തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍. 1954ല്‍ ഭൗതിക ശാസ്ത്രത്തില്‍ ... Read More »

ഒരൊറ്റ ക്ലിക്കില്‍ ബില്ലടക്കാന്‍ ടാപ്പിക്കോയുമായി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

KDA-Sarhudaya-Tappiko

കൊടകര : ഒരൊറ്റ ക്ലിക്കില്‍ ബില്ലടക്കാന്‍ കഴിയുന്ന മൊബൈല്‍ അപ്ലിക്കേഷനെ പറ്റി ചിന്തിച്ചുനോക്കൂ. ടാപ്പിക്കോ മൊബൈല്‍ അപ്ലിക്കേഷനുമായി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുന്നു. കേരള സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് വില്ലേജും സ്റ്റാര്‍ട്ടപ്പ് വിഷ്യനും ചേര്‍ന്ന് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി രൂപികരിച്ച ഫിന്‍-ടെക് സ്റ്റുഡിയോ (സാമ്പത്തിക സാങ്കേതിക വിദ്യ) എന്ന പദ്ധതിയിലേക്ക് ടാപ്പിക്കോ തിരഞ്ഞെടുത്തു. കസ്റ്റമ്മര്‍ സ്റ്റോറില്‍ വെച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആപ്പില്‍ നിന്നും ഇഷ്ടമുള്ള വസ്തുക്കള്‍ ഓഡര്‍ ചെയ്ത് പെയ്‌മെന്റ് ബട്ടനില്‍ ക്ലിക്ക്‌ചെയ്താല്‍ മാത്രം മതി. ഒരൊറ്റ ക്ലിക്കില്‍ വാങ്ങലും പണം നല്‍കലും എല്ലാം ... Read More »

സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിലേക്ക് മണിക്കൂറുകള്‍… ചരിത്ര നിമിഷങ്ങളെ ജാഗ്രതയോടെ നേരിടാം

SuperMoon

സൂപ്പര്‍ മൂണ്‍ പ്രതിഭാസം ലോകത്തിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഈ സമയം ഭൂമിയില്‍ പകല്‍ ആയിരിക്കുമെങ്കിലും അന്ധകാരം പരക്കും. 115 വര്‍ഷത്തിനിടയിലെ 4മത്തേ അത്ഭുതകരമായ പ്രതിഭാസം. 33 വര്‍ഷത്തിനു ശേഷം ചന്ദ്രന്‍ ആദ്യമായി ഭൂമിക്ക് അടുത്തേക്ക് എത്തുന്നു. ചില്ലറ ദൂരമല്ല, സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 26,023 കിലോമീറ്റര്‍ ആണ് ഭൂമിക്കടുത്തേക്ക് എത്തുന്നത്. ഈ സമയം പകല്‍ പ്രകാശം ഭൂമിയിലേക്ക് തരുന്ന സൂര്യനെ ചന്ദ്രന്‍ ഏറെകുറെ മറയ്ക്കും. സാധാരണ കാണുന്ന പൂര്‍ണ്ണ ചന്ദ്രനെ അപേഷിച്ച് 14%ത്തോളം വലിപ്പത്തില്‍ ചന്ദ്രനെ നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാം. വന്‍ മലകളെ ... Read More »

കൗതുകക്കാഴ്ചയായി ഇന്നുമുതല്‍ പ്രകൃതിയുടെ വര്‍ണ്ണമഴ

Ulka-Mazha

കൗതുകക്കാഴ്ചയായി പ്രകൃതിയുടെ വര്‍ണ്ണമഴ ഇന്നു രാത്രി 11.30 മുതല്‍ കാണാം. പെഴ്‌സിയസ് ഉല്‍ക്കാ വര്‍ഷമാണ് ഇന്നു മുതല്‍ 14 വരെ പ്രകൃതിയുടെ വര്‍ണ്ണമഴയായി ആകാശത്ത് വ്യക്തമായി കാണാന്‍ സാധിക്കുക. വാല്‍നക്ഷത്രമായ സ്വിഫ്റ്റ് ടട്ടിലിന്റെ ഭാഗങ്ങളാണ് ഉല്‍ക്കാശകലങ്ങളായി പതിക്കുന്നത്. നല്ല ഇരുണ്ട രാത്രിയാണെങ്കില്‍ മണിക്കൂറില്‍ 80 എണ്ണം വരെ കാണാനുള്ള സാധ്യതയുണ്ടെന്നു ശാസ്ത്രനിരീക്ഷകനായ ഡോ. എ. രാജഗോപാല്‍ കമ്മത്ത് പറയുന്നു. ബൈനോക്കുലറോ ടെലസ്ക്കോപ്പോ ഇല്ലാതെ നഗ്നനേത്രങ്ങള്‍കൊണ്ട് തന്നെ ഇവ കാണാനാകും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂണ്‍ സമയമായതിനാല്‍ ആകാശത്തുകൂടി തലങ്ങും വിലങ്ങും ... Read More »

മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം നമ്മെ വിട്ടുപിരിഞ്ഞു

A-P-J-Abdul-Kalam

എ.പി.ജെ അബ്ദുല്‍ കലാം 1931 ഒക്ടോബറില്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. തിരുച്ചി സെയ്ന്റ് ജോസഫ് കോളേജില്‍ നിന്ന് ശാസ്ത്രത്തിലും മദ്രാസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏയറനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിലും ബിരുദം നേടി. 1964 ല്‍ ഐ.സ്.ആര്‍.ഒ യില്‍ ചേര്‍ന്നു. കുറച്ചുകാലം തുമ്പയിലെ ഇക്വറ്റോറിയല്‍ റോക്കറ്റ് വിഭാഗം തലവനായിരുന്നു. 1973 ല്‍ എസ്.എല്‍.വി. പ്രൊജക്റ്റ് ഡയറക്ടറായി. ബഹിരാകാശ വിഭാഗത്തില്‍ നിന്ന് 1981 മധ്യത്തോടെ സൈനിക മേഖലയിലേക്കുമാറി. ദേശീയ ഭൂതല മിസൈല്‍ നിര്‍മിക്കാന്‍ യത്‌നിക്കുന്ന ഹൈദരാബാദിലെ ഡിഫ്രന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) ഡയറക്ടറായി. റോക്കറ്റ് ... Read More »

ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വീഡിയോ കാമറ

Camera-No Battary 1

ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വീഡിയോ കാമറ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ചെടുത്തു. ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ശ്രീ കെ. നയാരുടെ നേതൃത്വത്തിലാണ് ഒരു സെക്കന്‍ഡില്‍ ഒരു ചിത്രം എന്ന വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമറ വികസിപ്പിച്ചിരിക്കുന്നത്. ബാറ്ററിയുടെ സഹായം ഇല്ലാതെ സ്വയം ഊര്‍ജം സൃഷ്ടിച്ചാണു കാമറയുടെ പ്രവര്‍ത്തനം. വസ്തുവില്‍നിന്നു പ്രതിഫലിക്കുന്ന വെളിച്ചത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണു ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കാന്‍ കാമറയെ സഹായിക്കുന്നത്. ഏതൊരു ഡിജിറ്റല്‍ കാമറയുടെയും ഹൃദയമെന്നു വിശേഷിപ്പിക്കാവുന്നത് അതിന്റെ ഇമേജ് സെന്‍സറുകളാണ്. ഈ കാമറയില്‍ ഇമേജ് സെന്‍സറുകള്‍ക്കു ചിത്രം പകര്‍ത്തുന്നതു കൂടാതെ ... Read More »

കാലുകൊണ്ട് ഓടിക്കുന്ന ഇരുചക്രവാഹനം രൂപകല്‍പന ചെയ്തു

Sahrudaya-two-wheelar

കൊടകര : കൈകള്‍ക്ക് വൈകല്യമുള്ളവരുടെ യാത്രക്ലേശം ദൂരീകരിക്കുവാന്‍ പര്യാപ്തമായ സംവിധാനങ്ങളോടെ ഇരുചക്ര വാഹനം രൂപകല്പന ചെയ്തു. സഹൃദയ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഈ സദ് ഉദ്യമത്തിനു പിറകില്‍. ലോക ജനതയുടെ നാലു ശതമാനത്തോളം വരുന്ന കൈകള്‍ക്ക് വൈകല്യമുള്ളവരുടെ യാത്രക്ലേശം ദൂരീകരിക്കുവാന്‍ പര്യപ്തമായ സംവിധാനങ്ങളൊന്നും നിലവില്ല. ഇത് അവരുടെ നിത്യജീവിതത്തെ ദുസ്സഹമാക്കുന്നു. പരസഹായമില്ലാതെ യാത്രചെയ്യുക എന്നത് കൈകാലുകള്‍ സ്വാധീനമില്ലാത്ത ഏതൊരു വ്യക്തിയുടേയും സ്വപ്‌നമാണ്. ഈ ചിന്തയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് പൂര്‍ണമായും കാലുകൊണ്ട് നിയന്ത്രിക്കാവുന്ന ഒരു ടൂവീലറിന് രൂപകല്‍പ്പന ചെയ്തത്. സെന്‍സറുകളിലും മൈക്രോകണ്‍ട്രോളറുകളിലും അധിഷ്ഠിതമായ ... Read More »

ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക വരുന്നു ; വീണാല്‍ ഒരു രാജ്യം കത്തിനശിയ്ക്കും

ULKA

ന്യൂയോര്‍ക്ക് : ഭൂമിയെ ലക്ഷ്യമാക്കി ഒരു കൂറ്റന്‍ ഉല്‍ക്ക വരുന്നു. 2014വൈ ബി 35 എന്ന ഉല്‍ക്കയാണ് ഭൂമിയോട് അടുത്തുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയിലേയ്ക്ക് പതിച്ചാല്‍ ഒരു രാജ്യത്തെ തന്നെ പൂര്‍ണമായും നശിപ്പിയ്ക്കാന്‍ ശേഷിയുള്ളതാണ് ഈ ഉല്‍ക്ക. ആശങ്ക വേണ്ടെന്ന് നാസ പറയുമ്പോഴും ഭൂമിയുടെ വളരെ അടുത്ത് കൂടി ഈ ഉല്‍ക്ക പോകുന്നത് ഗവേഷകരുടെ പേലും നെഞ്ചിടിപ്പേറ്റുന്നു. വെള്ളിയാഴ്ചയാണ് 2014വൈബി 35 ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്നത്. മണിയ്ക്കൂറില്‍ 23000 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം മാത്രമല്ല ഭീമാകരാനായ ഉല്‍ക്കയ്ക്ക് 1000 മീറ്റര്‍ വിസ്താരവുമുണ്ട്. ചെറിയ ഉല്‍ക്കകള്‍ ... Read More »

റോക്കറ്റുയരണമെങ്കില്‍ ചെര്‍പ്പുളശ്ശേരിക്കാരന്‍ വേണം

vengidakrishan

പാലക്കാട്: ചെര്‍പ്പുളശ്ശേരി മുന്നൂര്‍ക്കോട്ടെ തന്റെ വീട്ടില്‍ എ.കെ വെങ്കിടകൃഷ്ണന്‍ എന്ന ശാസ്ത്രജ്ഞന്‍ ഇപ്പോഴും ജോലിത്തിരക്കിലാണ്. പ്രായം 72 കഴിഞ്ഞതോ ശരീരത്തിന്റെ അവശതകളോ അദ്ദേഹത്തെ അലട്ടുന്നില്ല. ഇന്ത്യയില്‍നിന്ന് ആകാശത്തേക്ക് കുതിക്കുന്ന എല്ലാ വിക്ഷേപണ ദൗത്യത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ കൈകളുണ്ടെന്നത് അധികമാര്‍ക്കുമറിയില്ല. ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയര്‍ത്തിയ മംഗള്‍യാനു പിന്നിലും ഈ ശാസ്ത്രജ്ഞന്റെ കരങ്ങളുണ്ട്. മംഗള്‍യാനു ശേഷം ഐ.എസ്.ആര്‍.ഒ യുടെ അടുത്ത ദൗത്യമായ എല്‍.എം.വി എന്ന ഇന്ത്യയുടെ സുപ്രധാന ടെലികമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് വിക്ഷേപണത്തിനുള്ള ഇന്ധനത്തിനുള്ള ജ്വലനസഹായി നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. മംഗള്‍യാന്‍ ചൊവ്വയിലേക്കു കുതിച്ചത് ഇതിലെ ഇന്ധനം ... Read More »

ഇമേജ് എഡിറ്റിങ്ങില്‍ പുതിയ യുഗത്തിന് തുടക്കമിട്ട ഫോട്ടോഷോപ്പിന് 25 വയസ്സ്

Adob

അഡോബ് ഫോട്ടോഷോപ്പിന് 25 വയസ്സ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും സുപരിചിതമായ ഒരു പേരാണ് ഫോട്ടോ ഷോപ്പ്. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഉപജീവനം തേടുന്ന കോടിക്കണക്കിന് ആളുകളുമുണ്ട്. ഫോട്ടോ ഷോപ്പ് ഇറങ്ങിയതോടെ ഫോട്ടോകളെ ഏതുരൂപത്തിലേക്കും ഭാവത്തിലേക്കും വളരെ എളുപ്പത്തില്‍ മാറ്റുവാന്‍ സാധിക്കുമെന്നതുതന്നെയാണ് ഇതിന് ഏറ്റവും പ്രചാരം നേടികൊടുത്തതും. ഇമേജ് എഡിറ്റിങ്ങില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ട് 1990 ജനുവരിയിലാണ് അഡോബ് ആദ്യ ഫോട്ടോഷോപ്പ് പതിപ്പ് പുറത്തിറക്കിയത്. തോമസ് നോള്‍ , ജോണ്‍ നോള്‍ എന്നീ സഹോദരന്മാര്‍ അവരുടെ പിതാവായ ഗ്ലെന്‍ നോളിന്റെ 64കെ.ബി. മാക് ... Read More »