Wednesday , 25 April 2018
Headlines

ക്ഷേത്രങ്ങള്‍

ആറേശ്വരം ആറ് ദേവതകളുടെ സംഗമഭൂമി

areswaram-sastha-temple

ഗ്രാമീണ പ്രകൃതിയുടെ വശ്യതയില്‍ നിലീനമായ ഒരു ക്ഷേത്രമാണ് ആറേശ്വരം. ഇരുവശവും കൂറ്റന്‍ കരിമ്പാറക്കെട്ടുകള്‍. പാറക്കെട്ടില്‍ കല്ലുകൊണ്ട് മൂടിയ ഗുഹാമുഖമുണ്ട്. തിരുവില്വാമല വില്വാദ്രി നാഥ സന്നിധിയില്‍ ഈ ഗുഹ അവസാനിക്കുന്നതായാണ് പഴമക്കാര്‍ പറയുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന കൊടകരയ്ക്കടുത്ത് കോടശ്ശേരിമലയില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോരഗ്രാമത്തിലെ ആറേശ്വരത്താണ് ക്ഷേത്രം. ആറേശ്വരം എന്നാല്‍ ആറ് ദേവതകളുടെ സംഗമഭൂമി എന്നര്‍ത്ഥം. ആറ് ദേവന്‍മാരുടെ സാനിദ്ധ്യമുണ്ടെന്നും അതിനാല്‍ ആറേശ്വരം എന്നപേര് വന്നുഎന്നും ഐതിഹ്യം. ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശിവന്‍, പാര്‍വതി, ഗണപതി, സുബ്രഹ്മണ്യന്‍, ശാസ്താവ്, ... Read More »

അത്ഭുതങ്ങളുടെ പറുദീസയായി ഒറ്റക്കല്ലില്‍ തീര്‍ത്ത അജന്ത എല്ലോറ ഗുഹകള്‍

ajantha

ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട് ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങള്‍ക്ക്. ഒരു വമ്പന്‍ പാറയില്‍ കൊത്തി ഉണ്ടാക്കിയതാണ് അജന്ത എല്ലോറ ഗുഹകള്‍. മഹാരാഷ്ട്രയിലെ ഔരങ്കബാദിനടുത്ത് സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അല്‍ഭുതങ്ങളുടെ പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാല്‍ഭുതങ്ങളും ചേര്‍ത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിര്‍മിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം. എ.ഡി. 6ാം നൂറ്റാണ്ടിനും 11ാം നൂറ്റാണ്ടിനും ഇടയിലായി നിര്‍മ്മിച്ച 34 ഗുഹകള്‍ എല്ലോറയിലും ബി.സി. രണ്ടാം ... Read More »

പെരുവന പെരുമയുടെ പെരുവനം മാഹാദേവ ക്ഷേത്രം

Peruvanam-Temple

”ശൈലാബ്ധീശ്വര സോദരോ നരപതി:” എന്നാരംഭിക്കുന്ന ശ്ലോകമനുസരിച്ച് കൊല്ലവര്‍ഷം 933 ല്‍ ജീര്‍ണോദ്ധാരണം നടന്നതായി വിശ്വസിക്കാം. ക്ഷേത്രത്തില്‍ ഈ ശ്ലോകം കരിങ്കല്ലില്‍ കൊത്തിയിട്ടുണ്ട്. സാമൂതിരി കൊച്ചി രാജ്യത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കിയ കൂട്ടത്തില്‍ മാപ്രാണം വരെയുള്ള ഭാഗങ്ങള്‍ സാമൂതിരിയുടേതായി. പിന്നീട് പറവൂര്‍ രാജാവിന്റെ സഹായത്തോടെ കൊച്ചി രാജാവ് അതു തിരിച്ചുപിടിച്ചു. പെരുവനത്തപ്പന് പണ്ട് 28 ദിവസത്തെ ഉത്സവം നടന്നിരുന്നുവത്രെ. അതില്‍ 108 ദേവീദേവന്മാര്‍ പങ്കെടുത്തിരുന്നു. അവ്യക്തമായ കാരണങ്ങളാല്‍ ഏതാണ്ട് 1550 കൊല്ലം മുമ്പ് ഉത്സവം നിന്നുപോയി. പിന്നീട് അതിന്റെ സ്മരണ നിലനിര്‍ത്താന്‍ ആരംഭിച്ചതാണ് ഇന്നത്തെ പെരുവനം-ആറാട്ടുപുഴ പൂരങ്ങള്‍. ... Read More »

ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം

Chirakkadav

കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‌ ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം. ആൾവാർ വംശാധിപത്യകാലത്ത്‌ ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ കീഴ്പ്പെടുത്തുവാൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ ലഭിച്ചു. പിന്നീട്‌ 1956-ൽ ... Read More »

ശാസ്താം പാട്ട് ഒരു അനുഷ്ഠാന കല

Sastham Pattu

അയ്യപ്പഭക്തന്മാർ നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് ശാസ്താം പാട്ട്. അയ്യപ്പൻപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്താവിന്റെ ജനനത്തിന് മുമ്പുള്ള പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ പാട്ടിലുണ്ട്. ഒപ്പം ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും. വാവർ കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതിൽ പരാമർശമുണ്ട്. ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തിൽ വേണം. എല്ലാവർക്കും ഉടുക്ക് ഉണ്ടായിരിക്കണം. പന്തലിൽ പീഠവും നിലവിളക്കും ഗണപതിയൊരുക്കവും വയ്ക്കും. ഗണപതിയെയും സരസ്വതിയെയും സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ... Read More »

നാഗം പാട്ട് എന്ന അനുഷ്ഠാന നൃത്തം

Nagam-Pattu

ഒരു പരമ്പരാഗത കലാ രൂപമാണ് നാഗംപാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം. പുള്ളുവർ എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സർപ്പക്കാവുകളിൽ നാഗംപാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല. മണിപ്പന്തലിൽ വെച്ചാണ് ... Read More »

മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം

Mangombu-Temple

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ്‌ മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ — ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ദേവിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്. താഴമൺ തന്ത്രികൾക്കാണ് തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ ... Read More »

അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രം

Zzhakam-Durga-Devi-Temple

ശ്രീ പരശുരാമനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ട 108 ദുര്‍ഗ്ഗാലയങ്ങളില്‍ ‘വെള്ളിത്തട്ടഴകം’ എന്നറിയപ്പെടുന്ന ക്ഷേത്രമാണ് അഴകം ദുര്‍ഗ്ഗാദേവി ക്ഷേത്രം. പശ്ചിമ ദിക്കിലേക്ക് ദര്‍ശനമായിട്ടുള്ള കന്യകാരൂപത്തിലുള്ള ദുര്‍ഗ്ഗാദേവിയാണ് ഇവിടത്തെ പ്രതിഷ്‌ഠ. (1971 മുതല്‍) ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കെഴുന്നള്ളിപ്പോ, ആനയെ എഴുന്നള്ളിപ്പോ പൂര ഉത്സവാദി ആഘോഷങ്ങളോ ഇല്ലെങ്കിലും ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും പൊങ്കാല മഹോത്സവവും പ്രസിദ്ധമാണ്. കൊടകര ജംഗ്‌ഷനില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കു ഭാഗത്ത് മൂന്ന് വശവും നെല്‍വയലുകളും ഒരു ഭാഗം എന്‍. എച്ച് 47 ഉം ഉള്‍പ്പെട്ട അഴകം ഗ്രാമത്തില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നു.  Read More »

ശാർക്കരദേവി ക്ഷേത്രം

Sarkkasery-Temple

ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. പ്രശസ്ത സിനിമാതാരമായിരുന്ന പ്രേം നസീർ ഇവിടെ ഒരിക്കൽ ആനയെ നടയിരുത്തിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് ശാർക്കര ഭഗവതിക്ഷേത്രം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്കു ... Read More »

തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം

Thrikkulasekarapuram

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ, മേത്തല പഞ്ചായത്തിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാന മൂർത്തി ശ്രീകൃഷ്ണൻ‍. കുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവൻ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവർ ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. ... Read More »