Wednesday , 25 April 2018
Headlines

Special Story

നോമ്പിന്റെ നന്മതേടി നിയമപാലകന്‍

KDA-Nombu-MB-Sibin

വെള്ളിക്കുളങ്ങര: നോമ്പിന്റെ നന്മതേടി മുസ്ലീം സഹോദരരോടൊപ്പം ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥന്‍ മാതൃകയായി. ഒന്നരവര്‍ഷം മുമ്പ് വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജെടുത്ത എടപ്പിള്ളി എളമക്കര സ്വദേശിയായ എം.ബി. സിബിനാണ് മതസൗഹാര്‍ദത്തിന്റെ നന്മവിളിച്ചോദി തീവ്ര നോമ്പെടുത്ത് വെത്യസ്തനായത്. പുലര്‍ച്ചെ നാലെമുക്കാല്‍ മുതല്‍ വൈകീട്ടത്തെ നോമ്പുതുറവരെ ഉമിനീരിറക്കാതെയുള്ള തീവ്രനോമ്പുതന്നെയാണ് സ്റ്റേഷന്റെ പ്രധാന ചുമതലയുള്ള ഈ എസ്‌ഐ നിറവേറ്റുന്നത്. ഇതിനിടെ വിശ്രമമില്ലാത്ത ഡ്യൂട്ടികളും ജോലിയിലെ സമ്മര്‍ദ്ദങ്ങളും വളരെ തന്മയത്തത്തോടെ നിറവേറ്റുന്നുണ്ട്. രാത്രി എത്ര വൈകി ഉറങ്ങിയാലും ഉറങ്ങിയില്ലെങ്കിലും രാവിലെ എട്ടിന് ഡ്യൂട്ടിയിലുണ്ടാകും. ഇതിനിടെ ലോ ആന്‍ഡ് ഓര്‍ഡര്‍, ... Read More »

ഇ വേസ്റ്റ് മാലിന്യമല്ല; ഇനി കെട്ടിട നിര്‍മാണത്തിന്; പുതിയ ആശയമായി സഹൃദയയിലെ കുട്ടികള്‍

Sahrudaya-E-weast

കൊടകര: ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് ഇലക്ട്രോണിക് വേസ്റ്റ്. ടെക്‌നോളജി അനുദിനം വികസിക്കുന്ന ഇക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. ദിനം പ്രതി പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റി കൂടുതല്‍ കാര്യക്ഷമമായ പുതിയ ഉപകരണള്‍ മാര്‍ക്കറ്റിലെത്തും. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാകുമ്പോള്‍ ഉപേക്ഷിക്കുന്നു. ഇപ്രകാരം ഇ വെയ്സ്റ്റ് ലോകത്ത് കുന്നുകൂടുകയാണ്. പ്ലാസ്റ്റിക് പോലെത്തന്നെ ഇ വെയ്സ്റ്റും സംസ്‌കരിക്കാനൊ നിര്‍മാര്‍ജ്ജനം ചെയ്യാനൊ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകത്തില്ല. എന്നാല്‍ കെട്ടിട നിര്‍മാണ മേഖലയില്‍ ഇ വെയ്സ്റ്റ് ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് കൊടകര സഹൃദയ ... Read More »

ചീഞ്ഞുനാറുന്ന കനാല്‍ മാലിന്യം ദുരിതമാകുന്നു

Adinjukoodiya-Weast

കൊടകര: ആളൂര്‍ മേല്‍പാലത്തിനു സമീപം പാലക്കുഴിയില്‍ തടയുന്ന മാലിന്യത്തിന്റെ ദുര്‍ഗന്ധം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. തുമ്പൂര്‍മുഴിയില്‍ നിന്നും പോട്ടവഴി വരുന്ന വലിയകനാലിനു മുകളിലൂടെ റെയില്‍പാത കടന്നു പോകുന്ന ഭാഗത്ത് അണ്ടര്‍ ടണല്‍ വഴി വെള്ളം പാളത്തിന്റെ അപ്പുറത്തേക്ക് കടത്തുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെള്ളം ഒഴുകി അപ്പുഴത്തേക്ക് കടക്കുന്നുണ്ടെങ്കിലും കനാലിലൂടെ എത്തുന്ന ചത്ത ജന്തുക്കളും അവശിഷ്ടങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും പാലത്തില്‍ തടഞ്ഞു നില്‍ക്കുകയാണ്. തടഞ്ഞു നില്‍ക്കുന്ന ജീര്‍ണിച്ച അവശിഷ്ടങ്ങളുടെ ദുര്‍ഗന്ധം സമീപവാസികള്‍ക്ക് ദുരിതമാവുകയാണ്. ചാക്കില്‍ കെട്ടി ഉപേക്ഷിക്കുന്ന കോഴിവേസ്റ്റാണെന്ന് സമീപവാസികള്‍ക്ക് ഏറെ ദുരിതം. ഇവ ... Read More »

ആചാരങ്ങളും ഐതിഹ്യങ്ങളും ഇഴചേര്‍ന്ന തൃശൂര്‍ പൂരപ്പെരുമ

Pooram-Photo

*മഠത്തില്‍ വരവ് തൃശൂര്‍: മഠത്തില്‍ വരവിനെക്കുറിച്ച് രസകരമായൊരു ഐതിഹ്യമുണ്ട്. തൃശൂര്‍ നടുവില്‍ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു. ഈ മഠത്തിന് രക്ഷാധികാരിയായിരുന്നത് നടുവില്‍ മഠം സ്വാമിയാര്‍ ആണ്. ഈ മഠത്തിന്റെ കൈവശം സ്വര്‍ണത്തില്‍ പൊതിഞ്ഞ നെറ്റിപട്ടങ്ങള്‍ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാല്‍ തിരുവമ്പാടി വിഭാഗത്തിന് ഈ നെറ്റിപട്ടങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാര്‍ സ്വാമിയാരെ സമീപിച്ചപ്പോള്‍, ആനകളെ മഠത്തിലേക്ക് കൊണ്ടുവരികയാണെങ്കില്‍ നെറ്റിപട്ടം അവിടെ വെച്ച് അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടര്‍ന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് വരാനും അവിടെ ... Read More »

കര്‍ഷകരുടെ നടുവൊടിച്ച് മറ്റത്തൂരില്‍ ചുഴലി കൊടുങ്കാറ്റിന്റെ താണ്ഡവം

Chuzhali-01

കൊടകര: മറ്റത്തൂര്‍, കോടശേരി പഞ്ചായത്തിലും പരിസരങ്ങളിലുമായി കഴിഞ്ഞദിവസം വീശിയടിച്ച ചുഴലി കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടം. 25000 ത്തോളം വാളകളാണ് വിവിധ കൃഷിയിടങ്ങളിലായി കൊടുങ്കാറ്റില്‍ ഒടിഞ്ഞുവീണത്. മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, കടമ്പോട്, മോനൊടി, കൊടുങ്ങ, കിഴക്കെ കോടാലി, മുട്ടത്തുകുളങ്ങര, കോടശേരി പഞ്ചായത്തിലെ കോര്‍മല, വൈലാത്ര പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. വാഴ, മരച്ചീനി, ജാതി, കൊള്ളി, റബ്ബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയ ഒട്ടേറെ കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ... Read More »

തൃശൂര്‍ പൂരത്തിന്റെ ആദ്യമേളത്തിന് കൊടകര സ്പര്‍ശം

Kodakara-Unni

കൊടകര: മഞ്ഞും മഴയും വെയിലുമേല്‍ക്കാതെ പൂരങ്ങളുടെ പൂരത്തിനെത്തുന്ന ഗുരുസ്ഥാനീയനായ കണിമംഗലം ശാസ്താവിന്റെ പൂരപ്പുലരിയിലെ പാണ്ടിമേളത്തിന് യുവമേളകലാകാരന്‍ കൊടകര ഉണ്ണിയാണ് ഇക്കുറി അമരക്കാരനാകുന്നത്. പൂരത്തലേന്ന് വടക്കുംനാഥന്റെ തെക്കേഗോപുരം നെയ്തലക്കാവിലമ്മ തുറന്നിടുന്നത് പൂരപ്പുലരിയില്‍ കണിംമംഗലം ശാസ്താവിന് കടന്നുവരാനാണ്. പുലര്‍ച്ചെ 5 മണിയോടെ കണിമംഗലംശാസ്താവ് എഴുന്നള്ളി കൊളശ്ശേരി ക്ഷേത്രത്തിലെത്തി അവിടെനിന്നും 7 മണിയോടെ മണികണ്ഠനാലിലെത്തി തെക്കേഗോപുരം കടന്ന് ഇലഞ്ഞിത്തറയിലെത്തും. ശക്തന്റെ തട്ടകത്തെ മേടപ്പൂരനാളിലെ ആദ്യപൂരമാണിത്. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്ക്‌സ്ട്ര അരങ്ങേറുന്ന വേദിയില്‍ ഭൈരവിയുടെ ഈണവും രൗദ്രതയുടെ ഭാവവും നിറഞ്ഞ പാണ്ടിമേളത്തിന് കാലമിടും. കൊലുമ്പലും പതികാലത്തിലെ ആദ്യരണ്ടു ... Read More »

കാലം കാത്തുവച്ച കുന്നിന്‍ചെരുവിലെ വിസ്മയ ശില്പം

Kozhimuttappara01

കൊടകര: വെള്ളിക്കുളങ്ങര മലയോരമേഖലയായ ചൊക്കന റോഡില്‍ പത്തരക്കുണ്ടിനുസമീപത്തെ കുന്നിന്‍ ചെരുവില്‍ ഏവരേയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു അത്ഭുതമായി നിലകൊള്ളുകയാണ് കോഴിമുട്ടപ്പാറ. ഏതുനിമിഷവും താഴേക്കുവീഴുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന കോഴിമുട്ടയുടെ ആകൃതിയിലുള്ള ഒരു കൂറ്റന്‍ പാറയാണിത്. ഇരുപത് അടിയോളം ഉയരമുള്ള ഈ പാറയാണ് പ്രദേശത്തെ ഏറ്റവും മനോഹരമായ ഒരു ദൃശ്യവും ആകര്‍ഷണീയതയും ഇതാണ്. നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഈ ഉരുണ്ട പാറയുടെ വീതികുറഞ്ഞ അടിഭാഗം മാത്രം നിലത്ത് മുട്ടി ബാലന്‍സ് ചെയ്താണ് ഇതിന്റെ നില്‍പ്പ്. വലിയ പാറയുടെ ചെരിഞ്ഞ പ്രതലത്തില്‍ ചെരിഞ്ഞു നില്‍ക്കുന്ന കോഴിമുട്ടപ്പാറ നേരിട്ട് കാണുന്ന ഏവരേയും അതിശയിപ്പിക്കും. ... Read More »

ആനപ്പാന്തം ഉള്‍ക്കാട്ടല്‍ കാട്ടാനയുടെ ജഢാവശിഷ്ടം കണ്ടെത്തി

KDA-Aanayude-Avasishtam

കൊടകര: വെള്ളിക്കുളങ്ങര ആനപ്പാന്തം വനത്തിലെ കവല പ്രദേശത്ത് കാട്ടാനയുടെ ജഢാവശിഷ്ടം കണ്ടെത്തി. ആനപ്പാന്തം പഴയ കാടര്‍കോളനിയില്‍ നിന്ന നാലു കിലോമീറ്ററോളം അകലെ കവല പ്രദേശത്തെ ഉള്‍വനത്തിലാണ് ജഢാവശിഷ്ടങ്ങല്‍ കണ്ടെത്തിയത്. അസ്ഥികളൊഴികെ മറ്റെല്ലാം അഴുകിയ നിലയിലാണ്. വന്യജീവികളോടുള്ള കുറ്റകൃത്യങ്ങള്‍ തടയുന്ന വൈല്‍ഡ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയാണ് കാട്ടാനയുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. ജഢാവശിഷ്ടങ്ങള്‍ സീനിയര്‍ വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചാലക്കുടി ഡി.എഫ്.ഒ, ആര്‍.കീര്‍ത്തി, വൈല്‍ഡ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയിലെ ഇന്‍സ്‌പെക്ടര്‍ ടി.എസ്.സുനില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കോന്നിയിലെ എലിഫന്റ് ക്യാമ്പ്് സീനിയര്‍ വെറ്ററിനറി ഓഫീസര്‍ ഡോ. ... Read More »

ഷൊര്‍ണൂരില്‍ നിന്നും കാല്‍നടയായി ആറംഗ സ്ത്രീസംഘം മലയാറ്റൂര്‍ മലകയറി

Kalnada-Malayattur

കൊടകര: ഷൊര്‍ണൂരിലെ കൊച്ചിപാലത്തിനടിയില്‍ ശാന്തി തീരത്തിനു സമീപം അശരണര്‍ക്കും മാനസിക അസ്വാസ്ത്യമുള്ളവര്‍ക്കും സൗജന്യമായി കഞ്ഞിവച്ചു നല്‍കുന്ന വിജിയും സുഹൃത്തുക്കളുമടങ്ങുന്ന ആറംഗസംഗം മലയാറ്റൂര്‍ മലകയറി. വിജിയുടെ മകള്‍ ലക്ഷ്മി, സുഭദ്ര, റോസിലി, സുമിത്ര, ഭാമ എന്നിവരടങ്ങുന്ന ആറംഗസംഘമാണ് മലയാറ്റൂര്‍ മലകയറിയത്. കഴിഞ്ഞ വര്‍ഷം വിജിയോടൊപ്പം സുഭദ്രമാത്രമെ ഉണ്ടായിരുന്നുള്ളു. ഈവര്‍ഷം നാലുപേര്‍കൂടി ചേരുകയായിരുന്നു കൂടെ. നിരവധിപേര്‍ കാല്‍നടയായി മലയാറ്റൂരിലേക്കും കനകമലയിലേക്കും പോകാറുണ്ടെങ്കിലും സ്ത്രീകള്‍ ഈ തീര്‍ഥാടനത്തിനായി കാല്‍നട സഞ്ചാരം തെരഞ്ഞെടുക്കാറില്ല. റോസിലി എന്ന സ്ത്രീമാത്രമെ ഇതില്‍ ക്രിസ്ത്യാനിയായുള്ളു. മറ്റുള്ളവര്‍ മറ്റു മതവിശ്വാസികളാണെന്നതും പ്രത്യേകതയാണ്. ചൊവ്വാഴ്ച വെളുപ്പിന് 7 ... Read More »

കൊന്നപ്പൂവും കണിവെള്ളരിയും പിന്നെ കൈനീട്ടവും…

Kanikkonna

മേടത്തിലെ വിഷു മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്. മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്‌കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. മേടം ഒന്നാം തീയതിയാണ് വിഷുദിവസമായി കൊണ്ടാടുന്നത്. പുതിയ വര്‍ഷത്തിന്റെ തുടക്കമായും ഒരു വര്‍ഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുമ്പ് കേരളീയരുടെ പുതുവര്‍ഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു. സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്ന ദിവസം കൂടിയാണ് വിഷു. ... Read More »