കൊടകര: കിഡ്നി രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊടകരയിലെ അഗതിമന്ദിരമായ ഇമ്മാനുവേല്‍ കൃപസദനില് ”ദിഹോപ്പ്” എന്ന ഫെയ്സ് ബുക്ക് ചാരിറ്റി സംഘടന ”കിഡ്നി രോഗി പ്രത്യാശ സംഗമം” നടത്തി. അധ്യക്ഷതവഹിച്ച പ്രസിഡന്റ് ബെര്‍ളി സെബാസ്റ്റ്യന്റെ കിഡ്നി മാറ്റി വച്ചിട്ട് ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് സംഗമം നടത്തിയത്. ചടങ്ങില്‍ കിഡ്നി ദാനം ചെയ്തവരെയും മാറ്റിവച്ചവരെയും, പ്രത്യേകം സമ്മാനങ്ങള്‍ നല്കി ആനുമോദിച്ചു. ഓള് ഇന്ത്യ കിഡ്നി ഫെഡറേഷന് ഡയറക്ടര്‍ അഡ്വ. എ.ഡി. ബെന്നി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ രക്ഷാധികാരി ഫാ. അഡ്വ. ഡോ. ജോണ്സന് ജി. ആലപ്പാട്ട് ... Read More »
ആരോഗ്യം
ചുവന്നുള്ളിയുടെ ഔഷധ ഗുണങ്ങള്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ് ചുവന്നുള്ളി. നമ്മുടെ കറികളിലെ ഒഴിച്ചുകൂടാനാവാത്ത നിത്യസാന്നിധ്യവുമാണ്. നമ്മുടെ പ്രിയ ചമ്മന്തികളിലും സ്ഥിരം ചേരുവയാണ്. പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി വിശദമായി എത്ര പേര്‍ക്ക് അറിയാം. ചുവന്നുള്ളിയെപ്പറ്റിയുള്ള കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്ക് വെയ്ക്കുന്നു. ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളി ഇംഗ്ലീഷില്‍ ഒണിയന്‍ (Onion) എന്നും സംസ്കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു. ചുവന്നുള്ളി ആറു ഭൂതത്തെ കൊന്നവളാണ് എന്നൊരു പഴമൊഴി ഉണ്ട്. പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളെയാണ് ആറു ഭൂതം എന്ന് ... Read More »
വെറ്റില വെറും ഒരു ഇലയല്ല; അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്
വെറ്റില വെറും ഒരു ഇലയല്ല; അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജൻമദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം. വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങൾ ഇതാ… നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ... Read More »
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു വിതരണം ചെയ്ത ഗുളികയില്‍ കമ്പിക്കഷ്ണം
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു വിതരണം ചെയ്ത പാരസെറ്റമോള്‍ ഗുളികയില്‍ നേര്‍ത്ത കമ്പിക്കഷ്ണം. മലപ്പുറത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു ചെറുകോട് സ്വദേശിയുടെ മകന് വേണ്ടി വാങ്ങിയ ഗുളികയില്‍ നിന്നാണ് കമ്പിക്കഷ്ണം കിട്ടിയത്. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഗുളിക വാങ്ങി രണ്ട് ദിവസത്തിന് ശേഷം അഞ്ച് വയസുകാരി പേരക്കുട്ടിക്കും പനി ബാധിച്ചു. തുടര്‍ന്ന് കുഞ്ഞിന് കൊടുക്കാന്‍ വേണ്ടി ഗുളിക പകുതി പൊട്ടിച്ചപ്പോഴാണ് അതില്‍ കമ്പിക്കഷ്ണം കണ്ടത്. സെന്റീമീറ്ററിലധികം നീളമുണ്ട് ഈ കമ്പിക്കഷ്ണത്തിന്. തുടര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി ഗുളിക അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. ഗുളിക പൊട്ടിക്കാതെ കഴിക്കുമായിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന് തന്നെ അപകടത്തിലാകുമായിരുന്നു. കമ്പിക്കഷ്ണം ... Read More »
മുടി നരയ്ക്കുന്നതു തടയാന്‍ 30 ഓളം നാടന്‍ പ്രതിവിധികള്‍
ഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് മുടി നരയ്ക്കുകയെന്നത്. പ്രായമാകുമ്പോള്‍ മുടി നരയ്ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാലിന്ന് മുപ്പത് വയസിന് താഴെയുള്ളവരുടെ പോലും മുടി നരയ്ക്കുന്നത് സാധാരണമാണ്. പിഗ്മെന്റ് ഉത്പാദനം അവസാനിക്കുമ്പോളാണ് മുടി നരയ്ക്കാനാരംഭിക്കുന്നത്. മുടിയിഴകള്‍ക്ക് കറുപ്പ് നിറം നല്‍കുന്നത് പിഗ്മെന്റാണ്. അമേരിക്കക്കാര്‍ക്ക് അവരുടെ മുപ്പതാം വയസില്‍ മുടിയുടെ നിറം നഷ്ടപ്പെടുമ്പോള്‍, ഏഷ്യക്കാര്‍ക്ക് മുപ്പതിന് ശേഷവും, ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്ക് നാല്പതുകളിലുമാണ് മുടിയുടെ നറത്തില്‍ മാറ്റം വരുന്നത്. തലമുടിയില്‍ സ്വഭാവികമായ ഹൈഡ്രജന്‍ പെറോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് മുടി വെളുക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. മുടി നരയ്ക്കുന്നത് ... Read More »
വയറുവേദനയുമായെത്തിയ സ്ത്രീയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 5 കിലൊയുടെ മുഴ
തൃശൂര്‍ : മാള സ്വദേശിനിയായ 55 വയസ്സുകാരിയുടെ വയറ്റില്‍നിന്നും ശസ്ത്രക്രിയയിലൂടെ അഞ്ച് കിലോ തൂക്കം വരുന്ന മുഴ പുറത്തെടുത്തു. രണ്ടാഴ്ച മുമ്പ് ശ്വാസം മുട്ടലും വയറുവേദനയേയും തുടര്‍ന്നാണ് ഇവര്‍ ഡോക്ടറെ സമീപിച്ചത്. കാരണമറിയുന്നതിനായി സ്കാന്‍ ചെയ്തപ്പോഴാണ് മുഴ കണ്ടത്. ഇരിങ്ങാലക്കുട താലൂക്കാസ്പത്രിയിലെ ചിഫ് സര്ജന് ഡോ. മനോജിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് മുഴ പുറത്തെടുത്തത്. ഗൈനക്കോളജിസ്റ്റ് ഡോ. ഗീത, അനസ്തേഷ്യസ്റ്റ് ഡോ. റജീന രാമന്, സ്റ്റാഫ് നഴ്സ് സിബിള്‍ എന്നിവരും ഡോ. മനോജിനൊപ്പം ഉണ്ടായിരുന്നു. Read More »
101 ഒറ്റമൂലികള്‍
ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്, തേന്‍, വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക ഉളുക്കിന്- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ച് പുരട്ടുക തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക കണ്ണ് വേദനയ്ക്ക്- നന്ത്യര് വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് ... Read More »
നരച്ച മുടി കറുപ്പിക്കാന്‍ മാര്‍ഗ്ഗങ്ങളേറെ
പണ്ട് നര പ്രായമായതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ട്രെസും പരിസരമലിനീകരണവും ജീവിത ശൈലികളും മറ്റും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്. നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളുണ്ട്. ഇത്തരം വഴികള്‍ ഏതൊക്കെയെന്നു നോക്കൂ, ഇഞ്ചി ഇഞ്ചിയില്‍ അല്പം പാല് ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും. തേന്‍ കുളിയ്ക്കുന്നതിനു മുന്‍പ് അല്പം ... Read More »
കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങള്‍
ചോറുറ്റി വെച്ചശേഷം കളയാന്‍ കൊള്ളാം അല്ലെങ്കില്‍ തുണിയില്‍ പശമുക്കാന്‍ കൊള്ളാം. ഇന്നത്തെ ന്യൂ ജനറേഷന് കഞ്ഞിവെള്ളം അത്ര രുചിക്കണമെന്നില്ല, പക്ഷെ അത് നിങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും അത്യുത്തമമാണ് എന്ന് അറിയുക. കഞ്ഞിവെള്ളം ചൂടോടെ കുടിക്കാനും തണുത്തതിനുശേഷം തലമുടിയും മുഖവും കഴുകുന്നതിനും ഉപയോഗിച്ചു നോക്കു, ഫലം അത്ഭുതകരം തന്നെയാകും. കഞ്ഞിവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍: * ഉപ്പിട്ട കഞ്ഞിവെള്ളം ഔഷധം കൂടിയാണ്. വയറിളക്കം, അതിസാരം തുടങ്ങിയ അസുഖങ്ങള്‍ക്ക് ശക്തമായ പ്രതിവിധിയാണ് ഉപ്പിട്ട കഞ്ഞിവെള്ളം. * കഞ്ഞിവെള്ളം ഊര്‍ജദായകമാണ് . * ഇത് ശരീരത്തിന്റെ താപനില ക്രമപ്പെടുത്തി നിര്‍ത്തുന്നു. * ... Read More »
തലമാറട്ടെ… തല മാറ്റി വെക്കുന്ന കാലം ഉടനെ !!!
ചിത്രകഥയിലും ഹാസ്യ പരിപാടികളിലും മാന്ത്രിക ഭൂത കഥകളിലുമൊക്കെ കേട്ടുപരിചയമുള്ള ഒരു മാന്ത്രിക വാചകമാണ് തലമാറട്ടെ എന്നത്. എന്നാല്‍ ഇത് വൈദ്യശാസ്ത്രം യാഥാര്‍ത്ഥ്യമാക്കുവാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. തലയില്‍ ആളു താമസമില്ലെന്നും ഈ തല എനിക്ക് വേണ്ടിയിരുന്നില്ല എന്നു ചിന്തിക്കുന്നവര്‍ക്കും ഇതാ ഒരു സന്തോഷവാര്‍ത്ത. ശരീരത്തിലെ ആന്തരാവയവങ്ങളും ഏതൊരു അവയവവും മാറ്റിവെക്കാമെന്ന് വൈദ്യശാസ്ത്രം ഇതിനകം തന്നെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. എന്നാല്‍ തല മാറ്റിവെക്കുന്ന കാലവും ഇങ്ങെത്തുന്നു. ഇനി തലയും മാറ്റിവെയ്ക്കാമെന്ന് ഇറ്റാലിയന്‍ വൈദ്യശാസ്ത്രജ്ഞന്‍. ആദ്യ ശസ്ത്രക്രിയ 2017ല്‍ നടത്തുമെന്നും പ്രഖ്യാപനം. കൈയോ കാലോ എന്നു വേണ്ട ... Read More »