Sunday , 20 August 2017
Headlines

അപകടങ്ങള്‍

ദേശീയപാത കൊളത്തൂരില്‍ ബസപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്

KDA-Kolathu-Bus-Accident

കൊടകര: ദേശീയപാത കൊളത്തൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് 17 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റാണ് ലോറിക്ക് പുറകില്‍ ഇടിച്ചത്. പരുക്കേറ്റവരെ ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പാലക്കാട് സ്വദേശി സജിത്തിനെ (22) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കല്ലൂര്‍ സ്വദേശി ബിന്ദു (37), മാത്യു (55) എന്നിവരെ സ്‌കാനിങിന് വിധേയരാക്കി. മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊടകര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മുന്നിലൂടെ പോയിരുന്ന ലോറി പെട്ടന്ന് ബ്രേയ്ക്കിട്ടതോടെ നിയന്ത്രണം ... Read More »

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

vasupuram-scooter-accident

കൊടകര: വാസുപുരത്ത് സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇത്തുപ്പാടം സ്വദേശി പ്ലാക്ക വീട്ടില്‍ വര്‍ക്കി (50), ലോട്ടറി വില്പനക്കാരനായ അമ്പനോളി സ്വദേശി പടയാട്ടി സിജോ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കോടാലി കൊടകര റോഡില്‍ വാസുപുരത്തായിരുന്നു അപകടം. തലക്ക് പരുക്കേറ്റ ഇവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. Read More »

ബ്രേക്കിട്ടാല്‍ തെന്നിവീഴുന്ന ദേശീയ പാതയില്‍ അപകടങ്ങള്‍ പെരുകുന്നു

Accident

കൊടകര: പരീക്ഷണ ടാറിംഗില്‍ മിനുസപ്പെട്ട ദേശീയ പാതയില്‍ ബ്രേക്കിടുന്ന വാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ പെരുകുന്നു. ടാറിംഗിനുശേഷം ദിനംപ്രതി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. മഴ പെയ്തതോടെ തെന്നിവീഴുന്ന വാഹനങ്ങളുടെ എണ്ണം പെരുകുകയാണ്. രണ്ടുദിവസത്തിനുള്ളി നെല്ലായി മുതല്‍ പുതുക്കാടു വരെയുള്ള റോഡില്‍ ചെറുതും വലുതുമായ ഒന്‍പത് വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നെല്ലായിയില്‍ ഇന്നലെ രാവിലെ ട്രെയിലര്‍ ലോറി തെന്നി ഡിവൈഡറില്‍ ഇടിച്ച് റോഡിനുകുറുകെ കിടന്നു. തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍ ഒരു മണിക്കൂറിലധികം വാഹനങ്ങളുടെ നീണ്ട നിരയുമുണ്ടായി. ഇന്നു രാവിലെ കുറുമാലിയിലും സമാനമായി ഇന്നോവ കാര്‍ തെന്നി മറിഞ്ഞു. നെല്ലായിയില്‍ ഇന്നലെ കെഎസ്ആര്‍ടിസി ... Read More »

വേനല്‍മഴ ശക്തമായി; നന്തിക്കരയില്‍ മിന്നലേറ്റ യുവാവ് മരിച്ചു

Lightning-Obit

കൊടകര: നന്തിക്കരയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടകര മനക്കുളങ്ങര സ്വദേശി കറുകപ്പറമ്പില്‍ പരേതനായ ബാലകൃഷ്ണന്റെ മകന്‍ വിജേഷ് (35) ആണ് മരിച്ചത്. മരാശേരിയും ഫര്‍ണിച്ചര്‍, ഓട്ടോ തൊഴിലാളിയുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ ഉണ്ടായ ശക്തമായ മിന്നലിനിടെയാണ് വിജേഷിന് ഗുരുതരമായി പരുക്കേറ്റത്. ഉടനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റൂമിന്റെ വലുപ്പം അളക്കുന്നതിനിടെയാണ് സംഭവം. വൈദ്യുതി മീറ്റര്‍ ബോക്‌സ് മിന്നലേറ്റ് തെറിച്ചുവീണു. അമ്മാവന്റെ മകള്‍ സമീപത്തുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാതാവ്: സുശീല. സഹോദരന്‍: ബിനേഷ്. നന്തിക്കര, കൊടകര പരിസരപ്രദേശങ്ങളില്‍ ... Read More »

ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു; പൂര്‍ത്തിയാക്കാനാകാതെ തീര്‍ഥാടനയാത്ര ദുരന്തമായി

Accident-obit-Chettichal

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെട്ടിച്ചാല്‍ സ്വദേശികളായ വൈലിക്കട ബാലനും കുടുബവും ബന്ധുക്കളും സഞ്ചരിച്ച ഇന്നോവ കാറാണ് മലപ്പുറം ചേളാരിയില്‍ വച്ച് കെഎസ്ആര്‍ടിസിബസുമായി കൂട്ടിയിടിച്ചത്. ബാലന്റെ ഭാര്യ ഗിരിജ, മകള്‍ വൃഷിത, വൃഷിതയുടെ മക്കളായ ദേവനന്ദ (6), വിഗ്‌നേഷ് (3), ബാലന്റെ ജേഷ്ടന്‍ സുബ്രന്റെ ഭാര്യ രുഗ്മിണി, അയല്‍വാസി മുരിയാട്ട് കളരിക്കല്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകും വഴി ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. രുഗ്മിണിയും (65) വൃഷിതയുമാണ് (28) മരിച്ചത്. മാള സ്വദേശി ചെന്തുരുത്തി ബിജുവിന്റെ ഭാര്യയാണ് മരിച്ച ... Read More »

കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

KDA-Obit-Nivil

കൊടകര: കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. നെല്ലായി വയലൂര്‍ തറയില്‍ രവിയുടെ മകന്‍ നിവില്‍ ആണ് മരിച്ചത്. 25 വയസായിരുന്നു. തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് നടക്കും. മാതാവ്: അനിത. സഹോദരങ്ങള്‍: വിനില്‍, നിവിയ. Read More »

വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

Acident-Obit-Sojo-14

കൊടകര: തേശേരിയില്‍ കൂട്ടുകാരൊത്ത് കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. പേരാമ്പ്ര കള്ളിയത്ത്പറമ്പില്‍ തോമസിന്റെ മകന്‍ സോജോ (14) ആണ് ശനിയാഴ്ച ഉച്ചക്ക് 12ഓടെ തേശേരിയിലുള്ള ആശാന്‍താഴത്തെ കുളത്തില്‍ മുങ്ങിമരിച്ചത്. നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുത്ത് പോട്ടയിലെ ധന്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടകര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. കൊടകര സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഷീജ. സഹോദരങ്ങള്‍: മിജു, ടിജു. Read More »

ദേശീയപാതയില്‍ ലോറികള്‍ കുട്ടിയിടിച്ചു

Perinjamkulam-Accident

കൊടകര: ദേശീയപാത പെരിഞ്ഞാംകുളത്തിനു സമീപം ലോറികള്‍ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ന്ന് ആലപ്പുഴയിലേക്ക് കൊയ്ത്തു യന്ത്രങ്ങള്‍ കയറ്റി പോവുകയായിരുന്ന ലോറിക്കു പുറകില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. Read More »

മിനിലോറി വീടിനുമുകളിലേക്ക് മറിഞ്ഞു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

KDA-Kattipokkam-accident

കൊടകര: വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന മിനിലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. ചിറയത്ത് മേജിയുടെ വീട് ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പെട്ടന്ന് എഴുന്നേറ്റ് മാറാന്‍ സാധിക്കാത്ത ശാരീരിക അവശതയുള്ള മേജിയുടെ അമ്മ വീടിന്റെ മുന്‍വശത്ത് കസേരയിലും ഒരു വയസുള്ള പിഞ്ചുകുഞ്ഞുമായി മേജി തൊട്ടടുത്ത മുറിലും ഉണ്ടായിരുന്നു. ഇവര്‍ക്ക് യാതൊരു പരുക്കുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാവിലെ 1.15 ഓടെയായിരുന്നു സംഭവം. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയും ചുമരുകളും ഭാഗികമായി തകര്‍ന്നു. വെറ്റിലപ്പാറ ശ്രീധര്‍മ്മ എച്ച് പി ഗ്യാസ് ഏജന്‍സിയുടെ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് ... Read More »

കൊടകരയിൽ കാർ ഡിവൈഡറിലിടിച്ച് തകർന്നു

Accident-scrpio

കൊടകര: ദേശീയപാതയിൽ കൊടകര പൊലീസ് സ്റ്റേഷന് സമീപം സ്‌കോർപിയോ കാർ ഡിവവൈഡറിലിടിച്ച് തകർന്നു. ഇന്നലെ ഒന്നരയോടെയാണ് സംഭവം. സ്‌കോർപിയോ കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിസാര പരുക്കേറ്റ ഡ്രൈവർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളത്ത് ബ്രോഡ് വേയിൽ തുണി കച്ചവടം നടത്തുന്ന അയൽസംസ്ഥാനക്കാരനാണ് ഡ്രൈവറെന്ന് പൊലീസ് പറഞ്ഞു. Your browser does not support iframes. Your browser does not support iframes. Read More »