Wednesday , 25 April 2018
Headlines

ചരിത്രം

ഇന്ത്യ – ശ്രീലങ്ക റെയില്‍പാതയും ട്രെയിന്‍ സര്‍വീസും

Danushkodi

ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റെയില്‍പാതയും ട്രെയിന്‍ സര്‍വീസും 1964 ഡിസംബര്‍ 22 -ാം തീയതിവരെ ഉണ്ടായിരുന്നെന്ന്. 1964 ഡിസിംബര്‍ 22 രാത്രി 11.30. ചെന്നൈയില്‍ നിന്നും മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു പോകുന്ന ബോട്ട്‌മെയിന്‍ എന്ന ട്രയിന്‍ പാമ്പന്‍ പാലത്തിലൂടെ സഞ്ചരിച്ച് അവസാന സ്‌റ്റോപ്പായ ധനുഷ്‌കോടിയിലേക്ക്. ധനുഷ്‌കോടിയിലേക്ക് വിനോദയാത്ര പോകുന്ന കുറച്ച് സ്‌കൂള്‍ കുട്ടികളും ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളില്‍ ജോലിക്കായി പോകുന്ന മലയാളികളും തമിഴരുമടങ്ങിയ തൊഴിലാളികളുമായിരുന്നു ആ ട്രയിനില്‍ ഉണ്ടായിരുന്നത്. ട്രയിന്‍ ധനുഷ്‌കോടി സ്‌റ്റേഷനെ സമീപിക്കുന്നതിന് മുമ്പ് എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാര്യം മനസ്സിലാക്കി. റെയില്‍വേ ... Read More »

വിശുദ്ധ സെബസ്ത്യാനോസിന്റെ ചരിത്രം

st-sebastian

പ്രശസ്തമായി ഫ്രാന്‍സ് നഗരം അനേകം വിശുദ്ധരെ ലോകത്തിനു സംഭാവന നല്‍കിയിട്ടുള്ള അനുഗ്രഹീത രാജ്യമാണ്. പ്രകൃതിരമണീയമായ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തെക്കു അതിമനോഹരമായ നഗരമാണു നര്‍ബോന. ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലെ സമ്പന്നരും ഉന്നതകുലജാതരുമായ മാതാപിതാക്കളില്‍ ക്രിസ്തുവര്‍ഷം 255നോടടുത്താണ് സെബസ്ത്യാനോസ് ഭൂജാതനായത്. നര്‍ബോനയില്‍ ജനിക്കുകയും മിലനില്‍ അധിക കാലം ജീവിക്കുകയും ചെയ്ത അദ്ദേഹം അറിയപ്പെടുന്നത് ‘റോമായിലെ വിശുദ്ധ വേദസാക്ഷി’ എന്നാണ്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതവും ദൈവത്തിലുള്ള അതിയായ വിശ്വാസവും സ്‌നേഹവാത്സല്യവും ലളിത ജീവിതവും മാതാവിന്റെ ശിക്ഷണവും ഈ കുബേരസന്താനത്തെ മാതൃക പുരുഷനാകുവാനും ശാന്തത, വിവേകം, സത്യസന്ധത, വിനയം ... Read More »

കൊടകര ഇടവക നാള്‍ വഴികളിലൂടെ…

Kodakara-Church-Evaning

100 ല്‍ താഴെ മാത്രം കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ടായിരുന്ന കൊടകരയിലെ ക്രൈസ്തവര്‍ തങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും മറ്റുമായി ഒരു സ്ഥലം വാങ്ങി. അവിടെ പള്ളി സ്‌കൂള്‍ എന്നറിയപ്പെട്ടിരുന്ന ചെറിയ ഷെഡ് പണികഴിപ്പിച്ചു. ഇവിടെ നിന്നാണ് വര്‍ഷം തോറും കൊടകരയിലെ അമ്പു പ്രദക്ഷിണം പേരാമ്പ്ര പള്ളിയിലേക്ക് പോയികൊണ്ടിരുന്നത്. ഈ കാലഘട്ടത്തില്‍ തന്നെ ‘കൊടകരക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം’ എന്ന ആശയം ഇവിടെയുണ്ടായിരുന്ന ക്രൈസ്തവരില്‍ വേരൂന്നിയിരുന്നു. കൊടകരക്കാരനായ നെല്ലിശ്ശേരി ചെതലന്‍ കുഞ്ഞുവറീത് (സേട്ടു അപ്പാപ്പന്‍) നിലവിലുണ്ടായിരുന്ന സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന കുറച്ചു സ്ഥലം കൂടി വാങ്ങിക്കൊടുത്തു. അവിടെ ... Read More »

കണ്ണൂര്‍ കോട്ടയില്‍ പീരങ്കിയുണ്ടകളുടെ വന്‍ശേഖരം

Peerangi

കണ്ണൂര്‍ കോട്ടയില്‍ പീരങ്കിയുണ്ടകളുടെ വന്‍ശേഖരം കണ്ടെത്തി. കോട്ടയ്ക്കുള്ളില്‍ കേബിള്‍ സ്ഥാപിക്കാന്‍ കുഴിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പീരങ്കിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതുവരെ 1,500 ലേറെ ഉണ്ടകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇനിയുമേറെ ഉണ്ടകള്‍ ഉണ്ടെന്ന പ്രതീക്ഷയില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പരിശോധന തുടരുകയാണ്. പൊതിച്ച തേങ്ങയുടെയും ഓറഞ്ചിന്റെയുമൊക്കെ വലിപ്പത്തിലുള്ളവയാണു പീരങ്കിയുണ്ടകള്‍ ഏറെയും. വലുതിനു ഒരുകിലോഗ്രാമോളം ഭാരമുണ്ട്. തീരെ ചെറിയ ഉണ്ടകളുമുണ്ട്. ഇരുമ്പു കൊണ്ടുള്ളവയാണ് എല്ലാം. ഇത്രയും വലിയ പീരങ്കിയുണ്ട ശേഖരം കണ്ടെത്തുന്നത് സംസ്ഥാനത്ത് ഇതാദ്യമാണെന്നും പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു. ആര്‍ക്കിയോളജിസ്റ്റ് സൂപ്രണ്ട ശ്രീലക്ഷ്മി ശനിയാഴ്ച കോട്ട സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ... Read More »

ആറേശ്വരം ആറ് ദേവതകളുടെ സംഗമഭൂമി

areswaram-sastha-temple

ഗ്രാമീണ പ്രകൃതിയുടെ വശ്യതയില്‍ നിലീനമായ ഒരു ക്ഷേത്രമാണ് ആറേശ്വരം. ഇരുവശവും കൂറ്റന്‍ കരിമ്പാറക്കെട്ടുകള്‍. പാറക്കെട്ടില്‍ കല്ലുകൊണ്ട് മൂടിയ ഗുഹാമുഖമുണ്ട്. തിരുവില്വാമല വില്വാദ്രി നാഥ സന്നിധിയില്‍ ഈ ഗുഹ അവസാനിക്കുന്നതായാണ് പഴമക്കാര്‍ പറയുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന കൊടകരയ്ക്കടുത്ത് കോടശ്ശേരിമലയില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോരഗ്രാമത്തിലെ ആറേശ്വരത്താണ് ക്ഷേത്രം. ആറേശ്വരം എന്നാല്‍ ആറ് ദേവതകളുടെ സംഗമഭൂമി എന്നര്‍ത്ഥം. ആറ് ദേവന്‍മാരുടെ സാനിദ്ധ്യമുണ്ടെന്നും അതിനാല്‍ ആറേശ്വരം എന്നപേര് വന്നുഎന്നും ഐതിഹ്യം. ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശിവന്‍, പാര്‍വതി, ഗണപതി, സുബ്രഹ്മണ്യന്‍, ശാസ്താവ്, ... Read More »

ഫോസ്സില്‍ തെളിവുകള്‍ പരിണാമത്തെ നിരാകരിക്കുന്നു!!!

Parinamam

ഫോസ്സില്‍ തെളിവുകള്‍ പരിണാമ സിദ്ധാന്ത വാദികള്‍ക്ക്‌ അനുകൂലമല്ലെന്ന് ചിലര്‍ വാദിക്കുന്നു… ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞ് സാധാരണക്കാരെ വഞ്ചിച്ചു കൊണ്ട് ശാസ്ത്രാഭാസം പ്രചരിപ്പിക്കുന്ന പരിണാമവാദികള്‍ സാധാരണ പറയുന്ന കാര്യമാണ് ഭൂമിയില്‍ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുന്ന ഫോസ്സിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നു എന്നുള്ളത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഫോസ്സിലുകള്‍ പരിണാമത്തെ ശരിവെക്കുകയാണോ അതോ നിഷേധിക്കുകയാണോ? നമുക്കൊന്ന് പരിശോധിച്ച് നോക്കാം : എന്താണ് ഫോസ്സിലുകള്‍? ആകസ്മികമായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തില്‍പ്പെട്ട ഒരു ജീവി എക്കലിനടിയിലാകുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ ജീവി എക്കല്‍ പാറയായി രൂപാന്തരപ്പെടുന്നു. ആ ജീവിയുടെ പ്രതിരൂപം പാറയുടെ ഭാഗമായിത്തീരുന്നു. ... Read More »

അത്ഭുതങ്ങളുടെ പറുദീസയായി ഒറ്റക്കല്ലില്‍ തീര്‍ത്ത അജന്ത എല്ലോറ ഗുഹകള്‍

ajantha

ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട് ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങള്‍ക്ക്. ഒരു വമ്പന്‍ പാറയില്‍ കൊത്തി ഉണ്ടാക്കിയതാണ് അജന്ത എല്ലോറ ഗുഹകള്‍. മഹാരാഷ്ട്രയിലെ ഔരങ്കബാദിനടുത്ത് സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അല്‍ഭുതങ്ങളുടെ പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാല്‍ഭുതങ്ങളും ചേര്‍ത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിര്‍മിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം. എ.ഡി. 6ാം നൂറ്റാണ്ടിനും 11ാം നൂറ്റാണ്ടിനും ഇടയിലായി നിര്‍മ്മിച്ച 34 ഗുഹകള്‍ എല്ലോറയിലും ബി.സി. രണ്ടാം ... Read More »

പെരുവന പെരുമയുടെ പെരുവനം മാഹാദേവ ക്ഷേത്രം

Peruvanam-Temple

”ശൈലാബ്ധീശ്വര സോദരോ നരപതി:” എന്നാരംഭിക്കുന്ന ശ്ലോകമനുസരിച്ച് കൊല്ലവര്‍ഷം 933 ല്‍ ജീര്‍ണോദ്ധാരണം നടന്നതായി വിശ്വസിക്കാം. ക്ഷേത്രത്തില്‍ ഈ ശ്ലോകം കരിങ്കല്ലില്‍ കൊത്തിയിട്ടുണ്ട്. സാമൂതിരി കൊച്ചി രാജ്യത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കിയ കൂട്ടത്തില്‍ മാപ്രാണം വരെയുള്ള ഭാഗങ്ങള്‍ സാമൂതിരിയുടേതായി. പിന്നീട് പറവൂര്‍ രാജാവിന്റെ സഹായത്തോടെ കൊച്ചി രാജാവ് അതു തിരിച്ചുപിടിച്ചു. പെരുവനത്തപ്പന് പണ്ട് 28 ദിവസത്തെ ഉത്സവം നടന്നിരുന്നുവത്രെ. അതില്‍ 108 ദേവീദേവന്മാര്‍ പങ്കെടുത്തിരുന്നു. അവ്യക്തമായ കാരണങ്ങളാല്‍ ഏതാണ്ട് 1550 കൊല്ലം മുമ്പ് ഉത്സവം നിന്നുപോയി. പിന്നീട് അതിന്റെ സ്മരണ നിലനിര്‍ത്താന്‍ ആരംഭിച്ചതാണ് ഇന്നത്തെ പെരുവനം-ആറാട്ടുപുഴ പൂരങ്ങള്‍. ... Read More »

ചരിത്ര ഏടുകളിലെ മുകുന്ദപുരം

Mukunthapuram

മുകുന്ദപുരം എന്ന പേര്‌ കേരള ചരിത്രത്തിന്റെ ഭാഗമാണ്‌. ഇരിങ്ങാലക്കുട കേന്ദ്രമായുള്ള മുകുന്ദപുരം താലൂക്ക്‌ കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളില്‍ ഒന്നാണ്‌. പറമ്പിക്കുളം മുതല്‍ പാപ്പിനിവട്ടം വരെയും,ഒല്ലൂര്‍ മുതല്‍ കറുകുറ്റി വരെയും വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശമാണ്‌ മുകുന്ദപുരം. മുചികുന്ദപുരം എന്ന പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. മുചികുന്ദന്‍ എന്ന രാജാവ്‌ ഭരിച്ചിരുന്ന സ്ഥലമെന്ന്‌ വാക്കാര്‍ത്ഥം. ഇന്ന്‌ കാണപ്പെടുന്ന താലൂക്ക്‌ മുന്‍കാലത്ത്‌ ഏഴുദേശവാഴികളുടെ നിയന്ത്രണത്തിലായിരുന്നുവത്രെ. ചാലക്കുടി പുഴയ്‌ക്ക്‌ തെക്ക്‌ കൊരട്ടി കൈമള്‍ ദേശവാഴിയായിരുന്ന സ്ഥലമൊഴിച്ച്‌ ബാക്കിയുള്ളവ ആറ്‌ നാട്‌ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. മുരിയനാട്‌, വെള്ളാനുനാട്‌, ചങ്ങരന്‍ കോത, ചങ്കരുകണ്ട, ... Read More »

ലോകാത്ഭുതങ്ങളിലൊന്നായ ചൈന വന്‍മതില്‍ നാശത്തിലേക്ക്

Great-Wall-China

ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വസ്തുവായ ചൈന വന്‍മതില്‍ നാശത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നാം നൂറ്റാണ്ടില്‍ ക്വിന്‍ സാമ്രാജ്യ കാലത്താണ് വന്മതിലിന്റെ പണി ആരംഭിക്കുന്നത്. എന്നാല്‍ അതിനുമുമ്പുതന്നെ പ്രതിരോധത്തിനായി പ്രാകൃതമായ മണ്‍മതിലുകള്‍ ഉണ്ടാക്കാന്‍ ചൈനക്കാര്‍ക്ക് അറിയാമായിരുന്നു. അക്കാലത്തെ ഗോത്രവര്‍ഗ്ഗക്കാരായിരുന്നു ഇവ നിര്‍മ്മിച്ചിരുന്നത്. വന്മതില്‍ നിര്‍മ്മാണത്തിന് അഞ്ചുലക്ഷത്തോളം കര്‍ഷകരും കുറ്റവാളികളുമായിരുന്നു നിയോഗിക്കപ്പെട്ടത്. പിന്നീട് വേയ് രാജവംശം അധികാരത്തില്‍ വന്നപ്പോള്‍ മൂന്നു ലക്ഷത്തോളം ആള്‍ക്കാര്‍ വന്മതിലിനായി പണിയെടുത്തുവെന്നാണ് ചരിത്രം. 607ല്‍ പത്തുലക്ഷത്തിലധികം ആളുകള്‍ വന്മതിലിനായി പണിയെടുത്തുവെന്നും രേഖകളിലുണ്ട്. പിന്നീടുണ്ടായ മിംഗ് രാജവംശം ദശലക്ഷക്കണക്കിനാളുകളെയാണ് പണിക്കായി നിയോഗിച്ചത്. നൂറിലധികം വര്‍ഷമാണ് ... Read More »