Thursday , 19 April 2018
Headlines

യാത്ര

കാലം കാത്തുവച്ച കുന്നിന്‍ചെരുവിലെ വിസ്മയ ശില്പം

Kozhimuttappara01

കൊടകര: വെള്ളിക്കുളങ്ങര മലയോരമേഖലയായ ചൊക്കന റോഡില്‍ പത്തരക്കുണ്ടിനുസമീപത്തെ കുന്നിന്‍ ചെരുവില്‍ ഏവരേയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു അത്ഭുതമായി നിലകൊള്ളുകയാണ് കോഴിമുട്ടപ്പാറ. ഏതുനിമിഷവും താഴേക്കുവീഴുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന കോഴിമുട്ടയുടെ ആകൃതിയിലുള്ള ഒരു കൂറ്റന്‍ പാറയാണിത്. ഇരുപത് അടിയോളം ഉയരമുള്ള ഈ പാറയാണ് പ്രദേശത്തെ ഏറ്റവും മനോഹരമായ ഒരു ദൃശ്യവും ആകര്‍ഷണീയതയും ഇതാണ്. നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഈ ഉരുണ്ട പാറയുടെ വീതികുറഞ്ഞ അടിഭാഗം മാത്രം നിലത്ത് മുട്ടി ബാലന്‍സ് ചെയ്താണ് ഇതിന്റെ നില്‍പ്പ്. വലിയ പാറയുടെ ചെരിഞ്ഞ പ്രതലത്തില്‍ ചെരിഞ്ഞു നില്‍ക്കുന്ന കോഴിമുട്ടപ്പാറ നേരിട്ട് കാണുന്ന ഏവരേയും അതിശയിപ്പിക്കും. ... Read More »

തൂക്കുപാലവും ശലഭോദ്യാനവും കാഴ്ചയൊരുക്കി തൂമ്പൂര്‍മുഴി

Thumboormuzhi

ചാലക്കുടി: പ്രകൃതി കനിഞ്ഞനുഗ്രഹിച്ച തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് തുമ്പൂര്‍മുഴിയിലെ പുഴയോര പാര്‍ക്ക്. ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലേക്കുള്ള വിദേശികളുടെ വിനോദസഞ്ചാകേന്ദ്രങ്ങളില്‍ തുമ്പൂര്‍മുഴിയും ഇടം പിടിക്കുന്നു. ശലഭോദ്യാനവും തൂക്കുപാലവും തുമ്പൂര്‍മുഴിയെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയുടെ കവാടമാണ് ഡാമും ഉദ്യാനവും. പാറക്കെട്ടുകള്‍ക്കിടയിലൂടെ കുത്തിയൊലിച്ച് പതഞ്ഞൊഴുകുന്ന പുഴയും പുഴയോടുചേര്‍ന്ന ഉദ്യാനവും തൂക്കുപാലവും പൂമ്പാറ്റച്ചിറകുപോലെ വിവിധ നിറങ്ങളിലുള്ള പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും അവ ഒപ്പിയെടുക്കാനുമായി നിരവധിപേരാണ് ഇവിടേക്കെത്തുന്നത്. തുമ്പൂര്‍മുഴി ഡാം, ശലഭോദ്യാനം, പുഴയുടെയും മലയുടെയും സൗന്ദര്യം ആസ്വദിക്കുന്നതിനായി നിര്‍മിച്ച വാച്ച് ടവര്‍, കുട്ടികള്‍ക്ക് കളിക്കാനായുള്ള റൈഡുകള്‍, ... Read More »

കൗതുക കാഴ്ച്ചകളൊരുക്കി വിചിത്രമായ പക്ഷിപാതാളം

Pakshipathalam

വയനാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പക്ഷിപാതാളം. പക്ഷിപാതാളമെന്ന വാക്കുപോലെ വിചിത്രവും കൗതുകവുമാണ് ഇവിടുത്തെ കാഴ്ച്ചകളും ഈ പാതാളത്തിന്റ ചരിത്രവും. ബ്രഹ്മഗിരി കുന്നുകളിലെ തിരുനെല്ലി ക്ഷേത്രത്തിന് 7 കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്. തിരുനെല്ലിക്ക് മാനന്തവാടിയില്‍ നിന്ന് 32 കിലോമീറ്ററും, കല്‍പ്പറ്റയില്‍നിന്ന് 66 കിലോമീറ്ററും യാത്രചെയ്യണം. പക്ഷിപാതാളം സമുദ്രനിരപ്പില്‍നിന്ന് 1740 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുന്നാണ്. ഉള്‍ക്കാട്ടിലൂടെ 17 കിലോമീറ്ററോളം ട്രക്കിങ് നടത്തിവേണം പക്ഷിപാതാളത്തിലെത്താന്‍. ചെങ്കുത്തായ മലഞ്ചെരുവുകളും, കുത്തനെയുള്ള പാറകളും മറ്റും ട്രക്കിംഗിനെ ബാധിക്കുന്നതാണ്. പക്ഷിപാതാളം പക്ഷി നിരീക്ഷകരുടെ പ്രധാനതാവളമാണ്. ഇവിടെ ... Read More »

ബാണാസുര സാഗര്‍ അണക്കെട്ട്

Banasurasagar-Dam

വയനനാട് സന്ദര്‍ശിച്ചാല്‍ ഒരിക്കലും മറക്കാതെ കാണേണ്ട ഒരു സ്ഥലമുണ്ട് ബാണാസുര സാഗര്‍ അണക്കെട്ട്. സൗന്ദര്യത്തിന്റെ സകല ഭാവങ്ങളും ആവാഹിക്കുന്നതാണ് ഈ ജലാശയം. കബനി നദിയുടെ കൈവഴിയിലാണ് മനോഹരവും പ്രൗഢവുമായ ബാണാസുര സാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്. കടും നീലനിറമുള്ള ആഴപ്പരപ്പില്‍ അങ്ങിങ്ങ് ഉയര്‍ന്നു നില്‍ക്കുന്ന കൊച്ചുകൊച്ചു ദ്വീപുകളും നാലുവശവും ഇടതൂര്‍ന്ന മലനിരകളുമൊക്കെയായി സഞ്ചാരികള്‍ക്ക് പറുദീസയൊരുക്കുന്ന ബാണാസുരസാഗര്‍ ഡാം. ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെ വലിയ മണല്‍നിര്‍മ്മിത അണക്കെട്ടിലെ മതിവരാത്ത കാഴ്ചകള്‍ കാണാന്‍ പടിഞ്ഞാറത്തറയിലേക്കു വരണം. ഓരോ മാസവും 15,000 മുതല്‍ 20,000 വരെ സഞ്ചാരികളാണ് ... Read More »

അതിരപ്പിള്ളിയുടെ ആകാശദൃശ്യം

Athirappilly

ചാലക്കുടി: അതിരപ്പിള്ളിയെ ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് പകര്‍ത്തിയ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. ദിവസങ്ങള്‍ക്കുമുമ്പ് ‘ഹെലിക്യാം’ എന്ന ചെറിയ വിമാനം ഉപയോഗിച്ച് രണ്ടുകിലോമീറ്റര്‍ ഉയരത്തില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തിറക്കിയത്. ഇവ വിവിധ വൈബ് സൈറ്റുകളില്‍ ശനിയാഴ്ച മുതല്‍ കാണാനുമാകും. ത്രീഡി ബ്രോഷറിന്റെ പണിയും അവസാന ഘട്ടത്തിലാണ്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അതിരപ്പിള്ളിയിലെ ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കിന്റെ സഹകരണത്തോടെയാണ് ഹെലി ക്യാം ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോകളും വീഡിയോദൃശ്യങ്ങളും കാണാം. ചിത്രങ്ങളും ... Read More »

തൃക്കൂര്‍ ; അപൂര്‍വ്വമായ ഒരു ഗുഹാക്ഷേത്രം

Thrukkoor-Mahadeva-Temple-1

തൃശൂരിലെ കോനിക്കര എന്ന ഗ്രാമാതിര്‍ത്തിയിലൂടെ ഒരു കവിതപോല്‍ ഒഴുകുന്നു തൃക്കൂര്‍ പുഴ. പുഴ കടന്നു നടന്നാല്‍ ചെന്നെത്തുന്ന കുന്നിന്‍ മുകളില്‍ അപൂര്‍വ്വമായ ഒരു ഗുഹാക്ഷേത്രം; തൃക്കൂര്‍ മഹാദേവ ക്ഷേത്രം. ഒരു ക്ഷേത്രമെന്ന നിലയില്‍ മാത്രമല്ല, മറിച്ച് ഒരു കുന്നിന്‍ മുകളിലെ നയന മനോഹര കാഴ്ചകളും ഭക്തി സാന്ദ്രമായ അന്തരീക്ഷവും അവിടെ കാണാം. തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 10 കിലോ മീറ്റര്‍ തെക്കു കിഴക്ക് ഭാഗത്ത് മണലിയാറിന്റെ തീരത്ത് പ്രകൃതി സമൃദ്ധിയാല്‍ അനുഹ്രഹീതമായ ഗ്രാമമാണ് തൃക്കൂര്‍. ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സമുദ്ര നിരപ്പില്‍ നിന്നും 200 ... Read More »

പുതുക്കാട് മണ്ഡലം ടൂറിസത്തിന് തുടക്കമായി

Thrukkoor-Mahadeva-Temple

കൊടകര : തൃശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘവും സംയുക്തമായി ആരംഭിക്കുന്ന ടൂറിസം പാക്കേജിന് തുടക്കമായി. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ യാത്ര ഫഌഗ് ഓഫ് ചെയ്തത് ജില്ലാ കളക്ടര്‍ എം.എസ്. ജയ ഐ.എ.എസ്. ആണ്. പ്രാദേശിക ടൂറിസത്തിനും എക്കോ ടൂറിസത്തിനും പ്രാധാന്യം നല്‍കുന്നതാണ് ടൂറിസം പദ്ധതി. മലകളും കുന്നുകളും പുഴകളും വയലുകളും നിറഞ്ഞ ഗ്രാമപ്രദേശത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവ നിരവധിയാണ്. ഇതിലെ പ്രധാന പ്രദേശങ്ങള്‍ ഒരു ... Read More »

അത്ഭുതപ്പെടുത്തുന്ന വാഗമണ്‍ കേരളത്തിന്റെ സ്വന്തം സ്വിറ്റ്‌സര്‍ലന്റ്

wagamon

ഇടുക്കി ജില്ലയില്‍ ഇത്ര മനോഹരമായൊരു വിനോദ സഞ്ചാര കേന്ദ്രമുണ്ടെന്ന് അവിടെ പോയി കാണുമ്പോള്‍ മാത്രമേ ബോധ്യമാകൂ. അത്രയും പ്രകൃതി സുന്ദരമായൊരു സ്ഥലമാണിത്. വാഗമണ്‍ കേരളത്തിന്റെ സ്വന്തം സ്വിറ്റ്‌സര്‍ലന്റ്. ഇടുക്കി ജില്ലയുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രകൃതി സൌന്ദര്യം പ്രശസ്തമാണ്. ഒരു കാലത്ത് വാഗമണ്‍ കോലാഹലമേട് പ്രദേശങ്ങള്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ കിടക്കുകയായിരുന്നു. ഇവിടെ ആകെ ഉണ്ടായിരുന്നത് കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം മാത്രമായിരുന്നു. പത്ര മാധ്യമങ്ങളിലൂടെ വാഗമണ്ണിന്റെ പ്രശസ്തി വര്‍ദ്ധിച്ചു. അതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ... Read More »

ചരിത്രമുറങ്ങുന്ന ബേക്കല്‍ക്കോട്ട

Bekal-Kotta

കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും മാത്രമല്ല ദൈവങ്ങളുടെ കൂടി നാടാണിതെന്ന് പറയാറുണ്ട്. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമെന്ന നിലയില്‍ ബേക്കല്‍ കോട്ടയുടെ സാന്നിദ്ധ്യം കാസര്‍കോടിനെ ശ്രദ്ധേയമാക്കുന്നു. ചരിത്രം ഉറങ്ങിക്കിടക്കുകയും പ്രകൃതിലാവണ്യം പൂത്തുലഞ്ഞ് നില്‍ക്കുന്ന ഇടമാണ് ബേക്കല്‍. കോട്ടകളുടെ കോട്ട പോലെ പന്തലിച്ചു നില്‍ക്കുന്ന ബേക്കല്‍ക്കോട്ട. അതിനപ്പുറം മനോഹാരിതയുടെ പ്രതീകങ്ങളെന്നോണം അതിവിശാലമായ ബീച്ച്. ഇതെല്ലാം കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകളാണ്. കാലപ്രവാഹത്തില്‍ തകര്‍ന്നടിയാത്ത, ഒരു പോറല്‍ പോലുമേല്‍ക്കാത്ത കോട്ട സമുദ്രനിരപ്പില്‍ നിന്നും 30 അടി ഉയരത്തിലാണ് ... Read More »

മണ്ണാറശാലയിലെ ഉരുളി കമഴ്ത്തൽ

mannarasala-temple

സര്‍പ്പരൂപങ്ങള്‍ മനുഷ്യമനസില്‍ ഭയം എന്ന വികാരം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാലും സര്‍പ്പങ്ങള്‍, അതിന്റെ രൂപഘടനയില്‍ മനുഷ്യരില്‍ വിസ്മയവും ആശ്ചര്യവും സൃഷ്ടിക്കുന്നു. ഫണം വിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പങ്ങളെ മനുഷ്യരായ നമ്മള്‍ അത്ഭുതത്തോടെയേ നോക്കാറുള്ളു. പറഞ്ഞ് വരുന്നത് സര്‍പ്പങ്ങളേക്കുറിച്ചല്ല. കേരളത്തിലെ പ്രശസ്തമായ ഒരു നാഗക്ഷേത്രത്തെക്കുറിച്ചാണ്. നാഗാരാധനയുടെ പേരില്‍ തന്നെയാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം ആളുകളെ ആകര്‍ഷിപ്പിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്രയും വലിയ ഒരു നാഗക്ഷേത്രം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ചയുടൻ തന്നെ മറ്റൊരു ലോകത്ത് എത്തിയത് പോലെ ... Read More »