Wednesday , 25 April 2018
Headlines

വിദ്യാഭ്യാസം

സഹൃദയയുടെ പുത്തന്‍ സ്‌റ്റേഡിയത്തില്‍ ഉശിരന്‍ സൗഹൃദ മത്സരം

basket-Stediam

കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം മുന്‍ ഇന്ത്യന്‍ പുരുഷ ബാസ്‌ക്കറ്റ് ബോള്‍ ക്യാപ്റ്റനും കോച്ചുമായ സി.വി. സണ്ണിയുടെയും കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡീനായ ഡോ. സക്കീര്‍ ഹുസൈന്റെയും നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ മത്സരത്തില്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തൃശൂര്‍ കേരളവര്‍മ്മ കോളജും എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എസ്.എച്ച് തേവര കോളജും തമ്മില്‍ ഏറ്റുമുട്ടി. ശക്തമായ മത്സരത്തിനൊടുവില്‍ ശ്രീ കേരളവര്‍മ്മ കോളജ് വിജയികളായി. സഹൃദയ മാനേജര്‍ മോണ്‍സിഞ്ഞോര്‍ ഡോ. ലാസര്‍ കുറ്റിക്കാടന്‍, എക്‌സിക്യൂട്ടീവ് ... Read More »

പ്ലാസ്റ്റിക് കുപ്പികളില്‍നിന്ന് ഇഷ്ടിക; ടെക്‌ടോപ്പ് പുരസ്‌കാരം സഹൃദയിലെ വിദ്യാര്‍ഥികള്‍ക്ക്

Sahrudaya-TechTop

കൊടകര: ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളുരുക്കി പൊടിച്ച് മണലും, സിമന്റും ചേര്‍ത്ത് ഇഷ്ടിക നിര്‍മാണത്തിന് ഉപയോഗിക്കാമെന്ന കണ്ടെത്തലിന് സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ ഗോപിക ചന്ദ്രന്‍, റീബ റോയ്, പ്രഭ ജോണ്‍, ക്രിസ്റ്റി ജോണ്‍, റുക്‌സാന ഹംസ, ബിജോഷ എന്നിവര്‍ക്ക് 2016 ലെ ടെക്‌ടോപ്പ് പുരസ്‌കാരം നേടിക്കൊടുത്തു. സഹൃദയ കോളജില്‍ സംഘടിപ്പിച്ചുവന്ന ഈ വര്‍ഷത്തെ ടെക്‌ടോപ്പ് മത്സരങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥില്‍ നിന്നും ഒരുലക്ഷം രൂപയുടെ കാഷ്അവാര്‍ഡ് ഇവര്‍ ഏറ്റുവാങ്ങി. പരസ്പരം മനസിലാക്കാനും സ്വയം മനസിലാക്കുവാനുമുള്ള ഉത്സവമാണ് മത്സരങ്ങള്‍ ... Read More »

പുതുമഴ വേനലവധി ക്യാമ്പ് നടത്തി

puthumazha-3

കൊടകര : ഗവ.എല്‍.പി.സ്‌കൂളില്‍ മധ്യവേനലവധി ക്ലാസ്് – പുതുമഴ 2016 – പ്രൊഫ.എം.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗണിതം മധുരം, പാടാം രസിക്കാം, നമുക്കൊരു കഥയുണ്ടാക്കാം, വ്യക്തിത്വ വികസനം, കളിമണ്‍ ശില്‍പ്പനിര്‍മ്മാണം, ഓര്‍ത്തുവെക്കാന്‍ ചില സൂതവിദ്യകള്‍, എന്നീ വിഷയങ്ങളെ ആസ്പദമാക്കി രാജന്‍ നെല്ലായി, എന്‍.എസ്.സന്തോഷ് ബാബു, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി.ശശി തുടങ്ങിയവര്‍ ക്ലാസെടുത്തു. പ്രധാനധ്യാപകന്‍ പി.എസ്. സുരേന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് കെ.എസ്.സന്തോഷ്, ടി.പി.ത്രേസ്യ, എന്‍.ടി.നമിത, ടി.എച്ച്. മോളി എന്നിവര്‍ സംസാരിച്ചു. Read More »

ഡി സോണ്‍ കലോത്സവത്തില്‍ സഹൃദയക്ക് ഉജ്ജ്വല വിജയം ; കലാഭവന്‍ മണിയുടെ പേരില്‍ അവാര്‍ഡ്

കൊടകര : തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ഡി സോണ്‍ കലോത്സവത്തില്‍ 174 പോയിന്റോടെ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്സ് സ്റ്റഡീസ് ഫോര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് റണ്ണേഴ്‌സ് അപ്പായി ഉജ്ജ്വല വിജയം നേടി. സ്റ്റേജ് ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സഹൃദയക്കാണ്. സ്‌റ്റേജിന ഗ്രൂപ്പ് മത്സരങ്ങളില്‍ 7 ഒന്നാം സ്ഥാനവും 10 രണ്ടാം സ്ഥാനവും 3 മൂന്നാം സ്ഥാനവും നേടിയാണ് സഹൃദയ തിളക്കമാര്‍ന്ന വിജയം നേടിയത്. ഡി സോണില്‍ മത്സരിച്ച 86 കോളേജുകളില്‍ 11 പോയിന്റിന്റെ വെത്യാസത്തിലാണ് ഒന്നാം സ്ഥാനം ... Read More »

ഗ്ലോബല്‍ ടീച്ചേഴ്‌സ് റോള്‍ മോഡല്‍ അവാര്‍ഡ് ഡി.വി. സുദര്‍നന്‍ മാസ്റ്റര്‍ക്ക്

Sudarsanan-Avard

കൊടകര : ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചേഴ്‌സ് റോള്‍ മോഡല്‍ അവാര്‍ഡ് കൊടകര അഴകം സ്വദേശി ശാലീനം വീട്ടില്‍ ഡി.വി. സുദര്‍ശനന്‍ മാസ്റ്റര്‍ക്ക്. കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനും, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഐ.ടി. കോര്‍ഡിനേറ്ററുമായി സേവനമനുഷ്ഠിച്ച് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഡി.വി. സുദര്‍നന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. ലോക അദ്ധ്യാപകദിനത്തിന്റെ ഭാഗമായി മുബൈയില്‍ തിങ്കളാഴ്ച നടക്കുന്ന ആഘോഷചടങ്ങില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. സ്‌കൂള്‍ തലത്തില്‍ മികച്ച മള്‍ട്ടീമീഡിയ റൂം, അദ്ധ്യാപകര്‍ക്കായുള്ള ഐ.ടി. പരിശീലന കേന്ദ്രം, ഡിജിറ്റല്‍ ലൈബ്രറി എന്നിവ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേടിയെടുക്കുവാന്‍ ... Read More »

ഇരിങ്ങാലക്കുടയിലെ ആദ്യ സ്‌ക്കൂള്‍

CMS LP School

ഇരിങ്ങാലക്കുടയിലെ ആദ്യ സ്‌ക്കൂളായ 1882 ല്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ സ്ഥാപിച്ച ഠാണാവിലെ സിഎംഎസ്. എല്‍പി സ്‌കൂള്‍. ഇന്ന് ഈ വിദ്യാലയം ഏതു സമയത്തും അടച്ചു പൂട്ടാവുന്ന സ്ഥിതിയിലാണ് . തുടക്കത്തില്‍ മൂന്നാം തരം വരെ മാത്രമെ ക്ലാസുകള്‍ ഉണ്ടായിരുന്നുള്ളു. 1885 ല്‍ 4 ാം ക്ലാസ് വരെയായി സ്‌ക്കൂള്‍ ഉയര്‍ത്തപ്പെട്ടു. അവഗണിക്കപ്പെട്ടവരും അധ:സ്ഥിതരുമായ ജനവിഭാഗങ്ങള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നു കൊടുക്കാന്‍ വേണ്ടിയാണ് ഈ സ്‌ക്കൂള്‍ തുടങ്ങിയത്. കൂടുതല്‍ പേരും ആണ്‍കുട്ടികളായിരുന്നു. മൂന്നിലൊന്ന് മാത്രമായിരുന്നു പെണ്‍ക്കുട്ടികള്‍. 4 ക്ലാസുകളിലായി 16 ഡിവിഷനുകള്‍ ഉണ്ടായിരുന്നു. ഓരൊ ഡിവിഷനിലും ... Read More »

കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ദുജ കെ. നന്ദന് റാങ്ക്

Induja-Kusat

കൊടകര : കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി. കമ്പ്യൂട്ടേഷണല്‍ സയന്‍സില്‍ ഇന്ദുജ കെ. നന്ദന് രണ്ടാം റാങ്ക്. മുള്ളൂര്‍ കുണ്ടുകാട്ടില്‍ നന്ദന്റേയും ജ്യോതിയുടേയും മകളാണ്. Read More »

ഊരകം സ്‌കൂള്‍ മുറ്റത്ത് ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടി

ചേര്‍പ്പ് : ബ്രസീലും അര്‍ജന്റീനയും ഊരകം സി.എം.എസ്. എല്‍.പി.സ്‌കൂള്‍ മുറ്റത്ത് ഏറ്റുമുട്ടി. 5-1 ന് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചു. ഊരകം സി.എം.എസ്. എല്‍.പി.സ്‌കൂളിലെ കലാകായിക പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലായിരുന്നു ആവേശകരമായ അര്‍ജന്റീനയുടെ വിജയം. സ്‌കൂളിലെ തിരഞ്ഞെടുത്ത കുട്ടികളെ അണിയിച്ചൊരുക്കി രണ്ടാഴ്ച നീണ്ട പരിശീലനപരിപാടിക്ക് ശേഷമാണ് ഫുട്‌ബോള്‍ മത്സരം അരങ്ങേറിയത്. പി.ടി.എ. മെമ്പര്‍ കെ.സുധീര്‍ മത്സരം നിയന്ത്രിച്ചു. മികച്ച ഗോളിയായി നീരജിനെ തിരഞ്ഞെടുത്തു. കൂടാതെ കുട്ടികള്‍ മെഴുക്, തെര്‍മോകോള്‍, കളിമണ്ണ്, പേപ്പര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച ഫുട്‌ബോള്‍ ലോകകപ്പിന്റെ ... Read More »

സമൂഹത്തിന്റെ വെത്യസ്ത ചുമതലകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണം ; സി.എന്‍. ജയദേവന്‍ എം.പി.

കൊടകര : സമൂഹത്തിന്റെ വെത്യസ്ത ചുമതലകള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് സി.എന്‍. ജയദേവന്‍ എം.പി. അഭിപ്രായപ്പെട്ടു. ആനന്ദപരും ശ്രീകൃഷ്ണ സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം മാനേജ്‌മെന്റ് പ്രതിനിധി എ.ന്‍. നീലകണ്ഠന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി ബാലകൃഷ്ണന്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം ... Read More »

കൊടകര നെല്ലിപ്പറമ്പ് സ്വദേശി സംഗീത സന്തോഷിന് ഒന്നാം റാങ്ക്

കൊടകര : കൊടകര നെല്ലിപ്പറമ്പ് സ്വദേശി സംഗീത സന്തോഷിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബേസിക് കൗന്‍സലിംഗ് കോഴ്‌സിലെ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി.  സംഗീത കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അദ്ധ്യാപികയാണ്. Read More »