Wednesday , 25 April 2018
Headlines

കല – കായികം

ഡി സോണ്‍ കലോത്സവത്തില്‍ സഹൃദയക്ക് ഉജ്ജ്വല വിജയം ; കലാഭവന്‍ മണിയുടെ പേരില്‍ അവാര്‍ഡ്

കൊടകര : തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ഡി സോണ്‍ കലോത്സവത്തില്‍ 174 പോയിന്റോടെ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്സ് സ്റ്റഡീസ് ഫോര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് റണ്ണേഴ്‌സ് അപ്പായി ഉജ്ജ്വല വിജയം നേടി. സ്റ്റേജ് ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സഹൃദയക്കാണ്. സ്‌റ്റേജിന ഗ്രൂപ്പ് മത്സരങ്ങളില്‍ 7 ഒന്നാം സ്ഥാനവും 10 രണ്ടാം സ്ഥാനവും 3 മൂന്നാം സ്ഥാനവും നേടിയാണ് സഹൃദയ തിളക്കമാര്‍ന്ന വിജയം നേടിയത്. ഡി സോണില്‍ മത്സരിച്ച 86 കോളേജുകളില്‍ 11 പോയിന്റിന്റെ വെത്യാസത്തിലാണ് ഒന്നാം സ്ഥാനം ... Read More »

ദൃശ്യ വിരുന്നേകി യുഎയില്‍ കണ്ണ്യാര്‍കളി

KDA-Kanyankali

ദുബായ് : ഫുഷന്‍ ഇവന്റ് ഓര്‍ഗനൈസേര്‍സിന്റെ സഹകരണത്തോടെ മേളം ദുബായ് സംഘടിപ്പിച്ച ‘മൂന്നാമത് കണ്ണ്യാര്‍കളി മേള യുഎയിലെ നാടന്‍കലാ ആസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു. ഗൃഹാതുര സ്മരണകള്‍ തുളുമ്പുന്ന കളിയരങ്ങില്‍ ഒരു പകലന്തി മുഴുവന്‍ വേറിട്ട നാട്യ വാദ്യ താള ഭാവ ലയങ്ങളില്‍ കളിപ്രേമികള്‍ മുഴുകി. രാവിലെ പത്തുമണിക്ക് കേളികൊട്ടിനു ശേഷം മേതില്‍ സതീശന്റെ ‘പന്തല്‍ സ്തുതിയോടെ ആണ് മേളയ്ക്ക് തുടക്കമായത്. സാമ്പ്രദായിക തനിമയില്‍ എല്ലാ ദേശങ്ങളിലേയും ആശാന്മാരും കളിക്കാരും ചേര്‍ന്ന്’വട്ടക്കളിയുടെ’ ചെറിയ ഭാഗം അവതിരിപ്പിച്ചു. തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, കുഴല്‍മന്ദം, പല്ലാവൂര്‍, ... Read More »

സച്ചിനെ കളിക്കിടെ കളിയാക്കിയ ക്ലാര്‍ക്കിനെ സേവാഗ് വായടപ്പിച്ചതിങ്ങനെ

Schin-Sevag

ആരാധകര്‍ക്കെന്നപോലെ കൂടെക്കളിച്ചവര്‍ക്കും വീരേന്ദര്‍ സെവാഗ് പ്രിയപ്പെട്ടവനാണ്. അതിനുള്ള കാരണങ്ങളിലൊന്നാണ് ഇവിടെ പറയുന്നത്. കഴിഞ്ഞ വര്‍ഷം കളേഴ്‌സ് ചാനലിലെ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് സെവാഗ് ആ സംഭവം ഓര്‍ത്തെടുത്തത്. ആ കഥയിലേക്ക്. 2003-04ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒരു ടെസ്റ്റ് മത്സരം. പുറംവേദനമൂലം സച്ചിന്‍ മൂന്ന്‌നാല് മണിക്കൂര്‍ കഴിഞ്ഞാണ് ഗ്രൗണ്ടിലിറങ്ങിയത്. സെവാഗിന് കൂട്ടായി സച്ചിന്‍ ക്രീസിലെത്തിയപാടെ അന്ന് താരതമ്യേന പുതുമുഖമായ മൈക്കല്‍ ക്ലാര്‍ക്ക് സച്ചിനെ കളിയാക്കാന്‍ തുടങ്ങി. താങ്കള്‍ക്ക് വയസായി. ഡ്രസ്സിംഗ് റൂമില്‍ ഒരുപാട് സമയം ചെലവഴിച്ചാണല്ലോ ക്രീസിലെത്തിയിരിക്കുന്നത്. ഇതെന്താ ... Read More »

പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന അഖില കേരള വടംവലി മത്സരം കനകമലയില്‍

വടംവലിക്കായി കനകമല പള്ളി മൈതാനത്ത് ട്രാക്ക് ഒരുക്കുന്നു.    
ഫോട്ടൊ : ബിജു ആന്റണി

കൊടകര : കനകമല സാന്ത്വനം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒരുക്കുന്ന അഖില കേരള വടംവലി മത്സരം ഞായറാഴ്ച നടക്കും. കനകമലയുടെ അടിവാരത്ത് പള്ളിമൈതാനത്ത് വൈകീട്ട് 4.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള പ്രമുഖ ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. തൃശൂര്‍ ജില്ലാ അസോസിയേഷന്റെ നിബന്ധനകള്‍ അനുസരിച്ചായിരിക്കും മത്സരം. ടീം അംഗങ്ങളുടെ ആകെ ഭാരം ഫ്രഷ് 450 ആയിരിക്കും. വടംവലി മത്സരത്തിന് മാത്രമായി പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലായിരിക്കും മത്സരങ്ങള്‍ നടക്കുക. പകലും രാത്രിയുമായി ഫ്‌ളഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ നടക്കുന്ന മത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി പ്രത്യേകം ... Read More »

എസ്.എസ്.എഫ് തൃശൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു

SSF-Kalothsavam

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര നൂറുല്‍ ഉലമ നഗര്‍ (കമാലിയ മദ്രസ്സ)ല്‍ വെച്ച് നടന്ന എസ്.എസ്.എഫ് (കേരള സ്‌റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) തൃശൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. നൂറില്‍ പരം കലാപ്രതിഭകള്‍ പങ്കെടുത്തു. ആനുകാലിക സാമൂഹിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്തുകൊണ്ട്, പ്രസംഗത്തിലൂടെയും പ്രബന്ധത്തിലൂടെയും പ്രമേയത്തിലൂടെയും വിദ്യാര്‍ഥികള്‍ സാഹിത്യോത്സവത്തിന്റെ ആവശ്യകതക്ക് അടിവരയിട്ടു. സാഹിത്യോത്സവ് സമാപന സമ്മേളനം എം.എല്‍.എ.പ്രൊഫ.സി. രവീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്തു. ഉത്തമ സമൂഹത്തിനെ വാര്‍ത്തെടുക്കുന്നതില്‍ സാഹിത്യോത്സവങ്ങളുടെ പങ്കിനെ അദ്ദേഹം വിശദീകരിച്ചു. ബഹു : കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഐ.സുന്ദരന്‍ വിശിഷ്ടാതിഥിയായി. എസ്.എസ്.എഫിനെ മറ്റു സംഘടനകള്‍ ... Read More »

മെല്ലിസൈ മന്നര്‍ എംഎസ്‌വിയുടെ നിര്യാണത്തില്‍ സാരംഗി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു

MSV

റിയാദ് : ലളിതസംഗീത മാന്ത്രികതകൊണ്ട് തെന്നിന്ത്യന്‍ സംഗീതലോകത്തെ തന്റെ ആരാധകരാക്കിമാറ്റിയ സംഗീത സംവിധായകന്‍ എംഎസ് വിശ്വനാഥന്റെ നിര്യാണത്തില്‍ സാരംഗി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു. ഒട്ടേറെ പുതുമുഖ പ്രതിഭകളെ പരിചയപെടുത്തിയതുകൂടാതെ സിനിമാ സംഗീതത്തിനു പുത്തന്‍ മാനങ്ങള്‍ നല്‍കുകയും വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓര്‍ക്കസ്ട്രഷന്‍ സംവിധാനങ്ങളും ഇന്ത്യന്‍ സംഗീതത്തിനു പരിച്ചയപെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീത നല്‍കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട് എംഎസ് വി. ലളിത സംഗീതത്തിന്റെ രാജാവ് ... Read More »

കാക്കിക്കുള്ളിലെ കലാകാരന്‍ കൊടകരയുടെ അഭിമാനമായി

Kodakara-Chitharanjan

കൊടകര : കാക്കിക്കുള്ളിലെ കലാകാരന്‍ എന്ന ശീര്‍ഷകം ഒരുപാട് കേട്ടുപഴകിയതെങ്കിലും ഇവിടെ സര്‍വ്വകലാ വല്ലഭനായാണ് ചിത്തരഞ്ജന്‍ എന്ന സബ് ഇസ്‌പെക്ടറുടെ അരങ്ങേറ്റം. ട്രെയിനിംഗ് കോളേജ് കാമ്പസില്‍ സ്വന്തം കൈക്കുള്ളില്‍ വിരിഞ്ഞ ഗജരാജനെ സങ്കടപൂര്‍വം വിട്ടുപിരിഞ്ഞാണ് കൊടകര സ്വദേശിയായ ചിത്തരഞ്ജന്‍ റിസര്‍വ്വ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായി എറണാകുളത്തേക്ക് വണ്ടികയറിയത്. പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എഡി.ജി.പി രാജേഷ് ദിവാനും ആനയുടെ തലയെടുപ്പ് കണ്ട് സല്യൂട്ട് നല്‍കി. ആനയ്ക്കും സൃഷ്ടാവ് ചിത്തരഞ്ജനും. തൈക്കാട്ടെ പരിശീലന വേദിയില്‍ നേരത്തേ ആരോ ഉപേക്ഷിച്ചുപോയ കുഞ്ഞനാന ... Read More »

കലയേയും നാടിനെയും പ്രണയിച്ച ശീലക്കേടുകളുടെ തമ്പുരാന്‍

Johny-Mikaye

ജയന്‍ ചാലക്കുടി : ജീവന്‍ തുടിക്കുന്ന കളിമണ്‍ ശില്‍പ്പങ്ങളെ സൃഷ്ടിക്കാന്‍ ജോണി മിഖായേലിന്റെ കരങ്ങള്‍ ഇനിയുയരില്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കലയെ, പ്രകൃതിയെ, നാടിനെ പ്രണയിച്ച ഈ പച്ചമനുഷന്‍ ഓര്‍മ്മകളിലെ ഒളിമങ്ങാത്ത ചിത്രമായിമാറി. തൂമ്പാക്കോട് പള്ളിയില്‍ അന്ത്യ വിശ്രമത്തിനെത്തിയ പുതുശ്ശേരി മിഖായേലിന്റെ മകന്‍ ജോണിയുടെ ജീവിതം കൗതുകത്തിന്റെ വലിയൊരു ഭാണ്ഡക്കെട്ടായിരുന്നു. നീട്ടിവളര്‍ത്തിയ താടിയും മുടിയും, മുഷിഞ്ഞ വേഷത്തിനൊത്ത തോള്‍സഞ്ചി, കലര്‍പ്പില്ലാത്ത നിറഞ്ഞ ചിരി, ഇവയെല്ലാം കൂടിച്ചേരുമ്പോള്‍ സാക്ഷാല്‍ ജോണി മിഖായേലെന്ന ആള്‍ രൂപമായി. ഉള്ളറകളിലേക്ക് കടക്കുമ്പോളാണ് യഥാര്‍ത്ഥ ജോണി മിഖായേല്‍ ദൃശ്യമാകുക. കേരള വര്‍മ്മ കോളേജില്‍നിന്നും ... Read More »

ശാസ്താം പാട്ട് ഒരു അനുഷ്ഠാന കല

Sastham Pattu

അയ്യപ്പഭക്തന്മാർ നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് ശാസ്താം പാട്ട്. അയ്യപ്പൻപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്താവിന്റെ ജനനത്തിന് മുമ്പുള്ള പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ പാട്ടിലുണ്ട്. ഒപ്പം ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും. വാവർ കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതിൽ പരാമർശമുണ്ട്. ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തിൽ വേണം. എല്ലാവർക്കും ഉടുക്ക് ഉണ്ടായിരിക്കണം. പന്തലിൽ പീഠവും നിലവിളക്കും ഗണപതിയൊരുക്കവും വയ്ക്കും. ഗണപതിയെയും സരസ്വതിയെയും സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ... Read More »

നാഗം പാട്ട് എന്ന അനുഷ്ഠാന നൃത്തം

Nagam-Pattu

ഒരു പരമ്പരാഗത കലാ രൂപമാണ് നാഗംപാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം. പുള്ളുവർ എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സർപ്പക്കാവുകളിൽ നാഗംപാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല. മണിപ്പന്തലിൽ വെച്ചാണ് ... Read More »