Wednesday , 25 April 2018
Headlines

കാര്‍ഷികം

കദളിച്ചിറ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ നശിക്കുന്നു

Kadhalichira

കൊടകര: മൈതാനംകണക്കെ പുല്ലുപിടിച്ചു കിടക്കുന്ന ആളൂര്‍ പഞ്ചായത്തിലെ കദളിച്ചിറ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ നശിക്കുന്നു. ആളൂര്‍മേഖലയിലെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസുകളില്‍ ഒന്നാണ് ഈ ജല സംഭരണി. ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ഈ ജലാശയം ഇന്ന് നാശത്തിന്റെ വക്കിലാണ്. പ്ലാസ്റ്റിക് കുപ്പികളും ചണ്ടിയും പായലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്ന കദളിച്ചിറയില്‍നിന്നാണ് കുടിവെള്ളമെന്ന പേരില്‍ മാലിന്യവെള്ളം വിതരണം ചെയ്യുന്നത്. ആളൂര്‍, കൊടകര പഞ്ചായത്തുകളിലെ വിവധ മേഖലയിലേക്ക് ശുദ്ധജലമെന്ന പേരില്‍ പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യുന്ന ഈ ജലാശയത്തിലെ വെള്ളം കുടിക്കാനാവാതെ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ... Read More »

വെറ്റില വെറും ഒരു ഇലയല്ല; അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്

Vettila

വെറ്റില വെറും ഒരു ഇലയല്ല; അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജൻമദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം. വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങൾ ഇതാ… നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ... Read More »

വൈവിധ്യങ്ങളുടെ വിളനിലമൊരുക്കി യുവകര്‍ഷകന്‍

KDA-Sathananthante-Krishi

കൊടകര: യുവകര്‍ഷകനായ കൊടകര പുത്തുക്കാവ് സ്വദേശി വിരുത്തി സദാനന്ദന്‍ കൃഷിയിലേക്കിറങ്ങിയത് 22 വര്‍ഷങ്ങള്‍ മുന്‍പാണ്. തെങ്ങ്‌ചെത്ത് തൊഴിലാളിയായ സദാനന്ദന്‍ ആദ്യകാലങ്ങളില്‍ ഒരു പാര്‍ട്ട് ടൈം ജോലിയായാണ് കൃഷിയെ കണ്ടിരുന്നത്. എന്നാലിപ്പോള്‍ കൃഷിയില്‍ നിന്നുള്ള വരുമാനവും കൃഷിയോടുള്ള ഇഷ്ടവും സദാനന്ദനെ മികച്ച കൃഷിക്കാരനാക്കി മാറ്റുകയായിരുന്നു. 2011ല്‍ കൊടകരയിലെ മികച്ച യുവകര്‍ഷകനെന്ന ബഹുമതിയും സദാനന്ദനെ തേടിയെത്തി. ആ വര്‍ഷം ചിങ്ങം ഒന്നിന് പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കര്‍ഷകദിനാചരണത്തില്‍ സ്വീകരണവും പുരസ്‌കാരവും നല്‍കി ആദരിച്ചു. സ്വന്തമായുള്ള ഒരുഏക്ര സ്ഥലത്തും ഒരു ഏക്ര പാട്ടത്തിനെടുത്തുമാണ് പച്ചക്കറി കൃഷിചെയ്യുന്നത്. കൂടാതെ ... Read More »

പച്ചക്കറി കൃഷിയും വിപണനവും ഹൈടക്

farmersFZ-vilavedupp-inagur

കൊടകര: പച്ചക്കറി കൃഷിയും വിപണനവും ഹൈടക്. മറ്റത്തൂര്‍ കടമ്പോട് സ്വദേശി പ്രദീപ് പുണര്‍ക്കയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്കൊപ്പം വിപണനവും ലക്ഷ്യമിട്ട് ഫാര്‍മേഴ്‌സ്എഫ്ഇസെഡ് ഡോട്ട് കോം ആരംഭിക്കുന്നത്. ഒരുവര്‍ഷം മുന്‍പ് എട്ട് കൃഷിക്കാരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ച് 50ഓളം പേര്‍ക്ക് വിതരണം ചെയ്ത് തുടക്കമിട്ട വിപണനം ആദ്യമാസം കഴിഞ്ഞപ്പോള്‍ തന്നെ 400 കസ്റ്റമേഴ്‌സ് ആവശ്യക്കാരായി എത്തി. പാര്‍ട്ട് ടൈം ജോലിയായി തുടങ്ങിയ ഓണ്‍ലൈന്‍ വിപണനം വളര്‍ന്ന് 120 കൃഷിക്കാരില്‍നിന്നും പച്ചക്കറികള്‍ ശേഖരിച്ച് വില്‍പ്പന നടത്തിവരുന്നു. 20 ഫഌറ്റുകളിലും 40 കമ്പനികളിലുമായി 4000 കസ്റ്റമേഴ്‌സ് ആണ് നിലവിലുള്ളത്. ... Read More »

ജൈവകൃഷിയില്‍ മാതൃകയായി പഞ്ചായത്തംഗം

Sreedharan

കൊടകര: ചെമ്പൂച്ചിറയില്‍ അര ഏക്കറില്‍ ജൈവ കാര്‍ഷിക വിപ്ലവമൊരുക്കി മാതൃകയാവുകയാണ് മാധ്യമ പ്രവര്‍ത്തകനും മറ്റത്തൂര്‍ പഞ്ചായത്ത് അംഗവുമായ ശ്രീധരന്‍ കളരിക്കല്‍. ഇദ്ദേഹത്തിന്റെ ഒരേക്കര്‍ പറമ്പില്‍ റബ്ബര്‍ കൃഷിയാണുണ്ടായിരുന്നത്. റബ്ബറിന്റെ വില കുറയുകയും ആദായകരമല്ലാതാവുകയും ചെയ്തതോടെ ഈ വര്‍ഷം അരയേക്കര്‍ സ്ഥലത്തെ റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി ജാതി പ്ലാന്റ് ചെയ്തു. ജാതിക്കിടയിലുള്ള സ്ഥലം വെറുതെ തരിശിടേണ്ടെന്ന ചിന്തയാണ് ഇദ്ദേഹത്തെ കൃഷിയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ നെല്ലും പച്ചക്കറികളും ഇടവിളകളുമായി പറമ്പുനിറയെ കൃഷിയാണ്. കദളിവാഴ, പൂവന്‍വാഴ, കൊള്ളി, കൊപ്പ, കുമ്പളം, പയര്‍, മത്തന്‍, വെള്ളരി, ചെര, ... Read More »

കൃഷിക്കാര്‍ക്ക് നഷ്ടം വരാതെയുള്ള വില നിശ്ചയിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

Minister-in-Kodaly

കോടാലി: കൃഷിക്കാര്‍ക്ക് നഷ്ടം വരാതെ ബെയ്‌സിക് വില നിശ്ചയിക്കാനുള്ള സംവിധാനം ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലാഭവിഹിതമായി കര്‍ഷകര്‍ക്ക് നല്‍കുന്ന റിസ്‌ക് ഫണ്ട് നിശ്ചയിച്ചതില്‍ കര്‍ഷകര്‍ക്കുള്ള അതൃപ്തി പരിഹരിക്കും. ഹോര്‍ട്ടികോര്‍പ്പിന് നഷ്ടം വന്നാലും കര്‍ഷകര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ ഹോര്‍ട്ടികോര്‍പ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങും. കൂടുതല്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഓണത്തിനായി നിശ്ചയിച്ച മാര്‍ക്കറ്റുകളുടെ മാപ്പ് പൂര്‍ണ വിജയത്തിലെത്തിയിട്ടില്ല. മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ടുമെന്റിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 20 ദിവസമായി കെട്ടികിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കുന്നതിനെപ്പറ്റി ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ ചാല മാര്‍ക്കറ്റിന്റെ ഫോണ്‍നമ്പര്‍ ... Read More »

സംഭരിച്ച പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കാതെ നശിക്കുന്നു

Pachakkari

കൊടകര: കോടാലിയിലേയും പരിസരങ്ങളിലേയും കൃഷിക്കാര്‍ക്ക് സഹായകമായി സര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചുവരുന്ന കര്‍ഷകൂട്ടായ്മയായ വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വിഎഫ്‌സിപികെ) സംഭരിച്ച പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കാതെ നശിക്കുന്നു. കിലോക്ക് 20 രൂപ ഉണ്ടായിരുന്ന കുമ്പളങ്ങക്ക് 10 രൂപയും, 18 രൂപയായിരുന്ന വെള്ളരിക്ക് 6 രൂപയും, 20 രൂപയായിരുന്ന മത്തന് 15 രൂപ വിലക്കുമാണ് കച്ചവടക്കാര്‍ എടുക്കുന്നത്. ന്യായമായ വില ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാന്‍ പറ്റുന്നില്ല. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്ന അവസ്ഥയുണ്ടാകണമെന്നും. സംഘം പ്രസിഡന്റ് പീതാംബരന്‍ പറഞ്ഞു. 300 ഓളം കര്‍ഷകരാണ് ഈ കര്‍ഷക ... Read More »

അനുഭവങ്ങള്‍ പങ്കുവെച്ച് ദയാഭായി ചെമ്പുച്ചിറ സ്‌കൂളില്‍

Dayabari-Chembuchira-school

ചെമ്പുചിറ : പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ദയാഭായ് ചെമ്പൂച്ചിറ ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ ജൈവകൃഷി സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാലയത്തില്‍ നാലാം തവണയും വിജയകരമായി നടപ്പിലാക്കിയ ജൈവ നെല്‍കൃഷി സന്ദര്‍ശിക്കാനെത്തിയതാണ് ദയാഭായി. പാഠപുസ്തകത്തില്‍ നിന്ന് പഠിച്ചറിഞ്ഞ കുട്ടികള്‍ക്ക് ദയാഭായി നവ്യമായ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. തികച്ചും പ്രകൃതിയോടിണങ്ങിയ കൃഷി രീതിയെക്കുറിച്ച് ചോദിച്ചറിഞ്ഞും കുട്ടികളോടൊപ്പം വിളവെടുക്കാറായ നെല്‍വയല്‍ വരമ്പിലൂടെ നടന്നു കൃഷി രീതികള്‍ കണ്ടറിഞ്ഞു. തന്റെ ജീവിതത്തെ പാകപ്പെടുത്തിയ അനുഭവങ്ങളും കുട്ടികളിലേക്ക് പകര്‍ന്നു നല്‍കി കുട്ടികളുടെ അറിവും ആത്മധൈര്യവും വളര്‍ത്തി. നാം തെരഞ്ഞെടുക്കുന്ന ... Read More »

പന്തല്ലൂരില്‍ പൊന്നു വിളയിച്ച് വെള്ളരി കൃഷി

KDA-Vellari

നെല്ലായി : പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടത്ത് വെള്ളരികൃഷിയില്‍ പൊന്നുവിളയിച്ച് കര്‍ഷക കൂട്ടായ്മ വിജയം കൊയ്തു. പന്തല്ലൂരിലെ 60 ഓളം വരുന്ന കര്‍ഷകരുടെ കൂട്ടായ്മയാണ് വിവിധയിനം കൃഷികള്‍ ചെയ്ത് മാതൃകയായത്. 20 ഏക്കര്‍ വരുന്ന സ്ഥലത്ത് വെള്ളരി, പയര്‍, മത്ത, ചീര എന്നിവയാണ് കൃഷിയിറക്കിയത്. 15 ടണ്‍ വെള്ളരിയാണ് ഇവിടെ നിന്നും ദിവസേന തൃശൂര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടു പോകുന്നത്. ഇപ്പോള്‍ വെള്ളരിക്ക് വില കുറവായത് കര്‍ഷകര്‍ക്ക് ഏറെ പ്രയാസം നേരിടുന്നുണ്ട്. എന്നാല്‍ വിഷു വരെ പ്രകൃതി കനിഞ്ഞാല്‍ വെള്ളരിക്ക് നല്ല വില ലഭിക്കുമെന്നും കര്‍ഷകര്‍ ... Read More »

ചേന

chena

ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്‍ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന ... Read More »