Thursday , 19 April 2018
Headlines

കൗതുകം

ഈസ്റ്ററിന്റെ വരവറിയിച്ച് ഈസ്റ്റര്‍ ലില്ലി കൂട്ടമായി വിരിഞ്ഞു

KDA-Eester-Lilly

കൊടകര: ഈസ്റ്ററെത്തുംമുന്‍പെ താനേമുളച്ച ഈസ്റ്റര്‍ ലില്ലികള്‍ കൂട്ടമായി വിരിഞ്ഞത് യാത്രക്കാര്‍ക്ക് കൗതുകമായി. കിഴക്കേ കോടാലി ജംഗ്ഷന് സമീപത്തെ റോഡരുകിലെ വീട്ടുപറമ്പിലാണ് ഈസ്റ്റര്‍ ലില്ലികള്‍ കൂട്ടമായി വിരിഞ്ഞത്. സംസ്ഥാനത്ത് കണ്ടുവരുന്ന ഒരു വിദേശ സസ്യമാണെങ്കിലും ഈസ്റ്റര്‍ ലില്ലി കൂട്ടത്തോടെ വിരിഞ്ഞത് കൗതുകമുണര്‍ത്തി. ബാര്‍ബഡോസ് ലില്ലി, കൊക്കോവലില്ലി എന്ന പേരുകളില്‍ അറയപ്പെടുന്ന ഈ ചെടിയുടെ സ്വദേശം ദക്ഷിണ അമേരിക്കയാണ്. വര്‍ഷം മുഴുവനും പൂക്കുമെങ്കിലും പ്രധാനമായി പുഷ്പിക്കുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. കാണ്ഡത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന കുഴലാകൃതിയിലുള്ള തണ്ടുകളിലാണ് പുഷ്പങ്ങളുണ്ടാവുക. ഓരോ തണ്ടിലും രണ്ട് പൂവുകളാണുണ്ടാവുക. പൂവുകളുടെ മധ്യഭാഗം ... Read More »

ചിരിക്കാത്ത മനുഷ്യന്‍ ആദ്യമായി കൊടകരയില്‍; ചിരിപ്പിച്ചാല്‍ ഒരുലക്ഷം രൂപ

KDA-Chirikkatha-Manushan

കൊടകര: സിനിമയിലെ കഥാപാത്രമായി കണ്ടുപരിചയമുള്ള ചിരിക്കാത്തമനുഷ്യന്‍ കൊടകരയിലെത്തി. കൊടകര ഗ്രാമപഞ്ചായത്തിന്റെയും സൗഹൃദ കലാവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന കാര്‍ഷികോത്സവം 2016 ന്റെ വേദിയിലാണ് കൊടകരയില്‍ ആദ്യമായി ചിരിക്കാത്ത മനുഷ്യന്‍ എത്തിയത്. ഈ അത്ഭുതമനുഷ്യന്‍ തരംഗമായിരിക്കുകയാണ് കൊടകരയില്‍. നിരവധിപേര്‍ ഇതിനകം ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ആര്‍ക്കും ഇതുവരെ വിജയിക്കാനായിട്ടില്ല. ചിരിക്കാത്ത മനുഷ്യനെ ചിരിപ്പിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപയാണ് സമ്മാനം നല്‍കുന്നത്. രാവിലെ 11.30 മുതല്‍ രാത്രി 7 മണി വരെയായിക്കും ചിരിക്കാത്ത മനുഷ്യനെ ചിരിപ്പിക്കാനുള്ള അവസരം ലഭിക്കുക. 28ന് രാത്രി 7 വരെയാണ് ഇദ്ദേഹത്തെ ചിരിപ്പിക്കാനുള്ള അവസരമുണ്ടാവുകയെന്ന് സംഘാടകര്‍ പറഞ്ഞു. ... Read More »

മുടി ഒരു വിശുദ്ധ വസ്തുവായി കാണുന്ന നീളന്‍ മുടിയുടെ ഗ്രാമം

Mudi

വെബ്‌ഡെസ്‌ക്: ഐശ്വര്യത്തിന്റെ പ്രതീകമായി മുടി നീട്ടി വളര്‍ത്തി പരിപാലിക്കുന്നത് പുരാതനകാലം തൊട്ടേയുള്ള യാവോ ഗോത്രത്തിലെ സ്ത്രീകളുടെ രീതിയാണ്. മുടി ഒരു വിശുദ്ധ വസ്തുവായി കാണുന്നവരാണ് യാവോ ഗോത്രവര്‍ഗത്തില്‍പെട്ട സ്ത്രീകള്‍. ആ രീതിയിലാണ് അവര്‍ അത് പരിപാലിക്കുന്നത്. ചൈനയിലെ ഗ്വാങ്‌സിയിലെ ഹുവാങ്ഗ്ലാ ഗ്രാമം അതുകൊണ്ടുതന്നെ അറിയപ്പെടുന്നത് നീളന്‍ മുടിയുടെ ഗ്രാമം എന്നാണ്. അവിടെയാണ് യാവോ ഗോത്രവര്‍ഗക്കാര്‍ ജീവിക്കുന്നത്. ഇവിടുത്തെ സ്ത്രീകളുടെ ഭംഗിയോടെ തുന്നിയെടുത്ത പരമ്പരാഗത വസ്ത്രവും അവരുടെ നീളന്‍മുടിയും ലോക പ്രശസ്തമാണ്. നീളന്‍ മുടിയുടെ ഗ്രാമമെന്ന ഗിന്നസ് ലോക റെക്കോര്‍ഡും ഹുവാങ്‌ഗ്ലോ ഗ്രാമത്തിനുണ്ട്. 2.1 മീറ്ററോളം ... Read More »

നെബോപർവതം

Mount

എഴുപതുപേരടങ്ങുന്ന യാക്കോബിന്റെ കുടുംബം ആഹാരം തേടി പാലസ്റ്റീനിൽ നിന്നും ഈജിപ്റ്റിൽ എത്തിയത് ബി.സി 1876ലായിരുന്നു. അതിനും 22 വർഷം മുൻപ് ആയിരുന്നു യാക്കോബിന്റെ ഇളയപുത്രൻ ജോസഫിനെ ഒരു അടിമയാക്കി ഇശ്മായേല്യ കച്ചവടക്കാർ ഈജിപ്റ്റിൽ എത്തിച്ചിരിന്നു. പക്ഷേ, യാക്കോബ് ഈജിപ്റ്റിൽ എത്തുന്നതിനു മുൻപേ ആ അടിമബാലൻ അപ്പോഴത്തെ ഫറവോ സെസോസ്രിറ്റ് രണ്ടാമന്റെ ഗവർണർ ആയി ഉയർന്നു. പിന്നീട് യാക്കോബിനോട് പ്രിയം തോന്നിയ സെസോസ്രിറ്റ് രാജാവ് ഫലഭൂയിഠമായ ഗോശേൻ ദേശം ജോസഫിന്റെ സ്വാധീനത്തിൽ യാക്കോബിന്റെ മക്കൾക്ക് (യഹൂദർക്ക്) പതിച്ച് കൊടുത്തു. കാരണം യഹൂദർ പൊതുവേ ആടുമേയ്ക്കുന്ന തൊഴിൽ ... Read More »

ടെഹ്‌രി ഡാം

dam

ഉത്തർഘണ്ട് സംസ്ഥാനത്തെ ഹിമാലയൻ പട്ടണമായിരുന്ന ടെഹ്‌രിയിൽ ഗംഗാനദിയുടെ പോഷക നദിയായ ഭാഗീരഥിയ്ക്കു കുറുകെ 2006 ൽ പണി പൂർത്തിയാക്കിയ ടെഹ്‌രി ഡാം ഏഷ്യയിലെ ഏറ്റവും വലിയ ഡാം ആണ്. ചാർധാം തീർത്ഥാടനം നടത്തുന്നവർ മടക്കയാത്രയിൽ ദേവപ്രയാഗിൽ നിന്നും ഋഷികേശിനുപോകാതെ വടക്കോട്ടു തിരിഞ്ഞാൽ ടെഹ്‌രിയിലെത്താം. ടെഹ്‌രി കഴിഞ്ഞ് വിനോദസഞ്ചാരങ്ങളായ ധനോൾട്ടി, മസൂറി എന്നീ സ്ഥലങ്ങൾ കടന്ന് ഡഹ്‌റാഡൂണിലെത്തിച്ചേരാം. മനുഷ്യ നിർമ്മിതമായ ഒരു അല്‍ഭുതം തന്നെയായ ഈ ഭീമൻ ഡാം അവിടം വരെ പോകുന്നവർ  ഒന്നു കാണേണ്ടതു തന്നെയാണ്.  885 അടി ഉയരമുള്ള ഡാം ഉയരം കൊണ്ട് ലോ‍കത്തിലെ ... Read More »

റോഡില്ലെങ്കിലെന്താ ? തോടുണ്ടല്ലോ !

Thodu

റോഡിന് വീതിയില്ലാത്തതാണല്ലോ കേരളത്തിന്റെ വലിയ ഒരു പ്രശ്‌നം! എന്നാല്‍ ഇതാ ഒരിഞ്ചു റോഡുപോലുമില്ലാത്ത ഒരു ദ്വീപ്. റോഡ് ഇല്ലാത്തതുകൊണ്ട് തന്നെ ഒരൊറ്റ മോട്ടോര്‍ വാഹനവും അവിടെ ഇല്ല. അതുകൊണ്ട് അവിടെ ആള്‍ത്താമസമില്ല എന്ന് കരുതരുത്. 2,600ല്‍ പരം കുടുംബങ്ങള്‍ അവിടെ സ്ഥിരതാമസക്കാരായുണ്ട്. റോഡും വാഹനവും ഇല്ലാത്തതുകൊണ്ട്, അത് ഒരു അവികസിത രാജ്യത്താണെന്നും കരുതരുത്, ആംസ്റ്റര്‍ഡാമില്‍ നിന്നും വെറും 90 കി.മീ മാത്രം ദൂരെയാണ് ഗീഥൂന്‍ എന്ന അതിമനോഹരമായ ഈ കൊച്ചുദ്വീപ്. പുരാതന ഡച്ച് മാതൃകയില്‍ ചരിച്ച് ഓടിട്ട് കൂരകളുള്ള വീടുകള്‍, വീടിന്റെ നാലുവശങ്ങളില്‍ ചെറിയ ... Read More »

മരിച്ചാലും മരിക്കാത്തവര്‍

Jaswanth-Sing

അഞ്ച് പട്ടാളക്കാര്‍ എന്നും അതിരാവിലെ എഴുന്നേല്‍ക്കും. കൃത്യം നാല് മണിക്ക് ജനറല്‍ ജസ്വന്ത്‌സിംഹിന് കാപ്പി. പതിവ് തെറ്റാതെ ഒന്‍പത് മണിക്ക് പ്രാതല്‍, വൈകുന്നേരം ഏഴ് മണിക്ക് അത്താഴം. പരേഡ് ഇല്ല, അതിര്‍ത്തിയിലെ പിരിമുറുക്കങ്ങളില്ല, പക്ഷേ, പട്ടാള ചിട്ടകള്‍ക്ക് ഒരു വീഴ്ചയും ഇല്ല. അതിരാവിലെ ജസ്വന്ത് സിംഹിന്റെ ഷൂ പോളീഷ് ചെയ്ത് വെയ്ക്കും, കിടക്ക മടക്കി വെയ്ക്കും, യൂണിഫോം തയ്യാറാക്കി വെയ്ക്കും. ഒരു പട്ടാള ജനറലിന് വേണ്ട എല്ലാ പതിവ് പരിചരണങ്ങളും ജസ്വന്ത് സിംഹിന് ലഭിക്കുന്നു. ഒരേ ഒരു വ്യത്യാസം മാത്രം ജനറല്‍ ജസ്വന്ത് സിംഹ് ... Read More »

തടാകം നിറയെ വെള്ളമുണ്ടെങ്കിലും മീനില്ല; ഒരു ചെടിയും ഇല്ല ചുറ്റിലും

Thadakam

പാംഗോങ് തടാകത്തില്‍ നിറയെ തെളിഞ്ഞ വെള്ളമുണ്ടെങ്കിലും ഒരൊറ്റ മീന്‍ പോലുമില്ല. ചുറ്റും ഒരു പച്ച ചെടിയും ഇല്ല. ഭൂമിയിലെ ഏറ്റവും താഴ്ന്ന ഭൂവിഭാഗമാണ് ചാവുകടല്‍. അതേസമയം പാംഗോങ് ഏറ്റവും ഉയര്‍ന്ന തടാകങ്ങളില്‍ ഒന്നാണ്. വൈജാത്യങ്ങളേറെയുണ്ടെങ്കിലും ചില സാമ്യങ്ങള്‍ ഈ രണ്ട് തടാകങ്ങള്‍ തമ്മിലുണ്ട്. അത് എന്‍ഡോറിക് ലേക്കില്‍ പെടുന്നതാണ്, എന്ന് വച്ചാല്‍ അതിലോട്ട് വെള്ളം ഒഴുകിവരുന്നതും ഇല്ല, അതില്‍ നിന്നു ഒഴുകി പോകുന്നതും ഇല്ല. കാരണം ആ പ്രദേശത്ത് നദികളില്ല. അടിവശം ഉപ്പു നിറഞ്ഞിരിക്കുന്നതുകൊണ്ട് മത്സ്യത്തിന് ജിവിക്കാന്‍ പറ്റിയ സാഹചര്യം ഇല്ല. മണ്ണിന്റെ പ്രത്യേകതകൊണ്ട് ... Read More »

കതകില്ലാ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനും കതക് ഇല്ല!!

Kathakilla Gramam

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ശനി ശിഗ്‌നപൂര്‍ ഗ്രാമത്തിലെ വീടുകള്‍ക്ക് കട്ടിളക്കാലുകളേയുള്ളൂ, കതക് ഇല്ല. ഗ്രാമവാസികള്‍ വിലപിടിച്ച വസ്തുക്കള്‍ ഒന്നും പൂട്ടി വെയ്ക്കാറില്ല. ദൂരെ യാത്രക്കിറങ്ങുമ്പോള്‍ ‘ഒന്നു നോക്കിക്കോണേ’ എന്ന് അയല്‍ക്കാരോട് പറയാറില്ല. പുതുതായി പണികഴിപ്പിച്ച പൊലീസ് സ്റ്റേഷനും കതക് ഇല്ല!! തീര്‍ന്നില്ല, ഗസ്റ്റ് ഹൗസിനും റിസോര്‍ട്ടിനും, എന്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കതക് പിടിപ്പിച്ചിട്ടില്ല. ജനുവരി 2011 ല്‍ യുണൈറ്റഡ് കൊമേഴ്ഷ്യല്‍ ബാങ്ക് (യുസിഒ) രാജ്യത്തെ ആദ്യത്തെ പൂട്ടുരഹിത ശാഖ ശിഗ്‌നപൂരില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. പരിഷ്‌കാരം കൊണ്ടോ സത്യ സന്ധതകൊണ്ടോ അല്ല വീടുകള്‍ക്ക് ... Read More »

കോടികള്‍ വിലമതിക്കുന്ന തന്റെ കാര്‍ കുഴിച്ചുമൂടുന്നൊരാള്‍; എന്തിനെന്നോ…

Car

ബ്രസീല്‍ : കോടികള്‍ വിലമതിക്കുന്ന തന്റെ ബെന്‍ലി കാര്‍ കുഴിച്ചുമൂടുകയാണ് താനെന്ന് ബ്രസീലിലെ വലിയ ധനികനായ താനെ ചിക്യുനോ സ്‌കാര്‍പ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തന്റെ മരണാനന്തരജീവിതത്തില്‍ കാര്‍ ഓടിച്ചുനടക്കുന്നതിനുവേണ്ടിയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അദ്ദേഹം ഒരു വലിയ കുഴിയും തന്റെ ബംഗ്ലാവിനോട് ചേര്‍ന്ന് തയ്യാറാക്കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ ആളുകള്‍ എതിരഭിപ്രായവുമായി രംഗത്തെത്തി. ഇത്രയും വിലയേറിയ കാര്‍ വെറുതെ കുഴിച്ചുമൂടാതെ പരോപകാര പ്രവൃത്തിക്കും മറ്റുമായി സംഭാവനചെയ്തുകൂടെയെന്നും മറ്റും പലരും അഭിപ്രായം പറഞ്ഞു. അവസാനം കാറിന്റെ ശവസംസ്‌കാര ദിനമടുത്തു. കുഴിക്കുമുന്നില്‍ നിന്നുകൊണ്ട് ... Read More »