Wednesday , 25 April 2018
Headlines

സിനിമ

ആകാശദൂദിലെ ബാലതാരം കാലുവയ്യാത്ത റോണി ഇപ്പോള്‍ എവിടെയെന്നറിയാമോ?

aakasadood

മലയാളക്കരയിലെ ദുര്‍ബല ഹൃദയങ്ങളെ തട്ടിയുണര്‍ത്തി നൊമ്പരത്തിന്റെ ഓര്‍മകള്‍ സമ്മാനിച്ച ആകാശദൂദിലെ ബാലതാരം കാലുവയ്യാത്ത റോണി ഇപ്പോള്‍ എവിടെയാണെന്നറിയാമോ? തന്റെ സഹോദരങ്ങളെ ഓരോരുത്തരായി കൊണ്ടു പോയശേഷം ആരോരുമില്ലാതെ ഒറ്റയ്ക്ക് നിന്നിരുന്ന അന്നത്തെ റോണിയെക്കുറിച്ച് പിന്നീട് ആലോചിച്ചിട്ടുണ്ടോ? പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ കരയിച്ചത് ഈ കഥപാത്രമായിരുന്നു. റോണിയെന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായി സിനിമയത്തിലെത്തിയ മാര്‍ട്ടിനായിരുന്നു. മുരളിയും മാധവിയും മുഖ്യ വേഷത്തിലെത്തിയ ചിത്രം സിബി മലയിലാണ് സംവിധാനം ചെയ്തത്. ഓരോ മലയാളിയുടേയും മനസില്‍ ഇന്നും തീരാനൊമ്പരമായി നില്‍ക്കുന്ന ചിത്രമാണിത്. മാതാപിതാക്കളുടെ മരണത്തോടെ അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ... Read More »

ഏറ്റവും ചെറുതിന് ഏറ്റവും വലിയ സമ്മാനവുമായി ഇന്‍സൈറ്റ്

Hike-Amachure

‘ഹാംലെറ്റ്’ എന്ന നാടകത്തില്‍ ഷെയ്ക്‌സ്പിയര്‍ പറയുന്നതുപോലെ ‘ഹ്രസ്വത’ ആശയാവതരണത്തിന്റെ ആത്മാവായതുകൊണ്ട്’ നമുക്ക് ഹ്രസ്വരചനകള്‍ നടത്താം എന്നിട്ടതിനു സമ്മാനവും വാങ്ങാം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് എന്ന സൃഷ്ട്യുന്മുഖകൂട്ടായ്മ ലോകം മുഴുവനുമുള്ള ഹ്രസ്വ സിനിമാ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഇതാ: അഞ്ചു മിനിറ്റില്‍ ഒതുങ്ങുന്ന ഒരു അതീവ ഹ്രസ്വ ചിത്രം നിര്‍മ്മിക്കൂ, 50,000 രൂപയുടെ ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡും 5000 രൂപയുടെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും നിങ്ങള്‍ക്ക് നേടാം. ആറാമത് അന്താരാഷ്ട്ര ഹൈക്കു അമച്ചര്‍ ലിറ്റില്‍ ഫിലിം (HALF) ഫെസ്റ്റിവല്‍ 2016 ആഗസ്റ്റ്13, 14 തീയ്യതികളില്‍ ... Read More »

അസാമാന്യ മനക്കരുത്തിലൂടെ രോഗത്തെ നേരിട്ട കലാകാരന്‍

Jishnu-Anushojichu

റിയാദ് : ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്റെ നിര്യാണത്തില്‍ സാരംഗി സാംസ്‌ക്കാരിക വേദി അനുശോചിച്ചു. അസാമാന്യ മനക്കരുത്തിലൂടെ രോഗത്തെ നേരിട്ട കലാകാരന്‍ ആയിരുന്നു ജിഷ്ണു. ആത്മ ധൈര്യത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും എങ്ങിനെ പ്രതിസന്ധികളെ നേരിടാം എന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നു. മരണം ജിഷ്ണുവിനെ കീഴടക്കിയെങ്കിലും രോഗത്തിന് ഈ ചെറുപ്പക്കാരനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാകും ശരി. രോഗത്തോടു മല്ലിടുമ്പോഴും ഫേസ് ബുക്കിലൂടെ സുഹൃത്തുക്കളോടും ആരാധകരോടും നല്ല ബന്ധം പുലര്‍ത്തിയിരുന്ന ജിഷ്ണുവിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നതായി സാരംഗി റിയാദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. Read More »

നിലച്ചു ആ മണിമുഴക്കം

KalabhavanMani

ചാലക്കുടി : നടന്‍ കലാഭവന്‍ മണി അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിവരം അധികമാരും അറിഞ്ഞിരുന്നില്ല. മണിക്ക് അസുഖം കൂടിയെന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ ഇന്നു വൈകുന്നേരത്തോടെയാണു പുറത്തുവരുന്നത്. പിന്നാലെ 7.15ന് അദ്ദേഹം മരിച്ചെന്ന വാര്‍ത്തയും. കിഡ്‌നിയിലും രോഗം ബാധിച്ചിരുന്നു. രോഗവിവരങ്ങള്‍ പുറത്തുപോകുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ... Read More »

കല്‍പ്പന വിടവാങ്ങി

kalpana

മലയാള സിനിമയിലെ നിറസാന്നിധ്യമായ പ്രശസ്ത നടി കല്‍പന (51) അന്തരിച്ചു. ഹൈദരാബാദില്‍ വച്ചാണ് മരണം. ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്‌കാരം നാളെ. രാവിലെ റൂം ബോയ് വിളിക്കുമ്പോള്‍ കല്‍പനയ്ക്ക് ബോധമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അപ്പോളോ ആസ്പത്രിയിലെത്തിച്ചങ്കിലും അവിടെ എത്തും മുമ്പെ മരണം സംഭവിച്ചു. ഹൃദയ, കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് കല്‍പന ഇന്നലെ ഉച്ചയോടെ ഹൈദരാബാദില്‍ എത്തിയത്. ചാര്‍ളിയാണ് അവസാനം റിലീസ് ... Read More »

‘സിനിമാ ഫോര്‍ വിമന്‍’ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു വാര്യര്‍

manju-warrier

കൊച്ചി : ഓള്‍ ലൈറ്റ്‌സ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഓള്‍ ലൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രത്യേക പ്രദര്‍ശന വിഭാഗം സിനിമാ ഫോര്‍ വിമനിന്റെ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു വാര്യര്‍ കൊച്ചിയിലെത്തും. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീസൗഹൃദ സിനിമകള്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കുകയാണ് സിനിമാ ഫോര്‍ വിമന്‍. നവംബര്‍ 15 മുതല്‍ 19 വരെ നാലു ദിവസങ്ങളിലായി കൊച്ചിയിലെ സിനിപോളിസ് സെന്റര്‍ സ്‌ക്വയര്‍ മാളിലാണ് ചലച്ചിത്രപ്രദര്‍ശനങ്ങള്‍ നടക്കുക. മഞ്ജു വാര്യര്‍ക്കു പുറമെ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളായ കമല ഹാസന്‍, മോഹന്‍ ലാല്‍, ദഗ്ഗുബട്ടി വെങ്കടേഷ്, സുബോധ് ഭാവേ, ... Read More »

മെല്ലിസൈ മന്നര്‍ എംഎസ്‌വിയുടെ നിര്യാണത്തില്‍ സാരംഗി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു

MSV

റിയാദ് : ലളിതസംഗീത മാന്ത്രികതകൊണ്ട് തെന്നിന്ത്യന്‍ സംഗീതലോകത്തെ തന്റെ ആരാധകരാക്കിമാറ്റിയ സംഗീത സംവിധായകന്‍ എംഎസ് വിശ്വനാഥന്റെ നിര്യാണത്തില്‍ സാരംഗി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു. ഒട്ടേറെ പുതുമുഖ പ്രതിഭകളെ പരിചയപെടുത്തിയതുകൂടാതെ സിനിമാ സംഗീതത്തിനു പുത്തന്‍ മാനങ്ങള്‍ നല്‍കുകയും വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓര്‍ക്കസ്ട്രഷന്‍ സംവിധാനങ്ങളും ഇന്ത്യന്‍ സംഗീതത്തിനു പരിച്ചയപെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീത നല്‍കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട് എംഎസ് വി. ലളിത സംഗീതത്തിന്റെ രാജാവ് ... Read More »

തെന്നിന്ത്യന്‍ സിനിമാതാരം ആരതി അഗര്‍വാള്‍ അന്തരിച്ചു

Agarval

തെന്നിന്ത്യന്‍ സിനിമാതാരം ആരതി അഗര്‍വാള്‍ (30) അന്തരിച്ചു. ആസ്മ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ശസ്ത്രക്രിയിയല്‍ വന്ന അപാകതയാണ് മരണത്തിന് കാരണമായതെന്നും അറിയുന്നു. ടോളിവുഡിന്റെ പ്രിയതാരമായിരുന്ന ആരതി അഗര്‍വാള്‍. അമേരിക്കയിലാണ് ആരതി ജനിച്ചത്. ന്യൂജേഴ്‌സിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് ആരതിയുടെ ഭര്‍ത്താവ്. 14ാം വയസ്സില്‍ ബോളീവുഡ് നടന്‍ സുനില്‍ഷെട്ടി ആരതിയുടെ നൃത്തം കാണുകയും സിനിമയിലേക്ക് വഴിയൊരുക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സിനിയിലെത്തിയ ആരതി വെള്ളത്തിരയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മറ്റൊരു സിനിമാത്താരവുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് അവര്‍ കുറച്ചുകാലം സിനിമാ ... Read More »

ഗോ സംരക്ഷണം പ്രകൃതി സംരക്ഷണത്തിന് ; സുരേഷ്‌ഗോപി

KDA-Gosala-Inagration

കൊടകര : ഗോ സംരക്ഷണം പ്രകൃതി സംരക്ഷണവും സംസ്‌കാര സംരക്ഷണവുമാണെന്ന് ഭരത് സുരേഷ് ഗോപി പറഞ്ഞു. കൊടകരയിലെ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ പ്രഥമ പ്രകല്പമായ ഗോശാല സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന്റെ ആദ്യ ഭക്ഷണം. തുടര്‍ന്ന് നാം പശുവിന്‍ പാലില്‍ ആശ്രയിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പാലിന് വലിയ സ്ഥാനമുണ്ട്. അതിനാലാണ് ഗോക്കള്‍ക്ക് അമ്മയുടെ സ്ഥാനം നല്‍കി ഭാരതീയര്‍ ഗോ മാതാവ് എന്ന് വിളിക്കുന്നത്. രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗംമൂലം മണ്ണിനേയും പ്രകൃതിയേയും മനുഷ്യന്‍ നശിപ്പിച്ചു. മണ്ണിന്റെ ജൈവീകത വീണ്ടെടുക്കാനും ... Read More »

കളിച്ചു കളിച്ച് ദിലീപിന്റെ കോട്ടക്കുള്ളില്‍ കയറി മഞ്ജുവാര്യര്‍

Dileep Manju

കളിച്ചു കളിച്ച് മഞ്ജുവാര്യര്‍ ദിലീപിന്റെ കോട്ടക്കുള്ളില്‍ കയറി മഞ്ജു കളി തുടങ്ങി. ദീലീപിന്റെ തീയറ്റര്‍ സമുച്ചയമായ ചാലക്കുടി ഡി സിനിമാസിലാണ് മഞ്ജുവിന്റെ ചിത്രം കളിക്കുക. അതും ദിലീപിന്റെ ചിത്രം റിലീസാകുന്ന അതേസമയത്ത്. ഇരുവരുടെയും ചിത്രങ്ങള്‍ വിഷുവിനാണ് നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്നത്. മോഹല്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിക്കുന്ന എന്നും എപ്പോഴുമാണ് മഞ്ജുവിന്റെ വിഷുച്ചിത്രം. അതേ തീയറ്ററില്‍ ബോക്‌സോഫീസ് പോരാട്ടത്തില്‍ മഞ്ജുവിനോടും മോഹന്‍ലാലിനോടും ഏറ്റുമുട്ടാന്‍ ദിലീപിന്റെ മര്യാദരാമനും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. അടുത്തിടെ വിവാഹ ബന്ധം വേര്‍പെടുത്തിയ ദിലീപ് മഞ്ജു മുന്‍ താര ദമ്പതികളുടെ ചിത്രങ്ങള്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ... Read More »