Thursday , 19 April 2018
Headlines

ആഹാരം

ചുവന്നുള്ളിയുടെ ഔഷധ ഗുണങ്ങള്‍

Chuvannulli

മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ് ചുവന്നുള്ളി. നമ്മുടെ കറികളിലെ ഒഴിച്ചുകൂടാനാവാത്ത നിത്യസാന്നിധ്യവുമാണ്. നമ്മുടെ പ്രിയ ചമ്മന്തികളിലും സ്ഥിരം ചേരുവയാണ്. പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി വിശദമായി എത്ര പേര്‍ക്ക് അറിയാം. ചുവന്നുള്ളിയെപ്പറ്റിയുള്ള കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്ക് വെയ്ക്കുന്നു. ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളി ഇംഗ്ലീഷില്‍ ഒണിയന്‍ (Onion) എന്നും സംസ്‌കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു. ചുവന്നുള്ളി ആറു ഭൂതത്തെ കൊന്നവളാണ് എന്നൊരു പഴമൊഴി ഉണ്ട്. പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളെയാണ് ആറു ഭൂതം എന്ന് ... Read More »

കോഴിവാസുവിന്റെ കട അരനൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഇന്നും സൂപ്പര്‍ ഹിറ്റ്

vasu-kada

ചാലക്കുടി : അരനൂറ്റാണ്ടോളമായി കാഴിവാസു എന്ന പേരും രുചിയും ചാലക്കുടിക്കാര്‍ക്ക് മറക്കാനാവത്ത അനുഭവമാണ്. കോഴിവാസു എന്ന് പലരും വിളിക്കുക ആരെയെങ്കിലും കളിയാക്കാനാകും. എന്നാല്‍ ചാലക്കുടിക്കാര്‍ക്ക് അങ്ങിനെയല്ല. ആ പേരുകേള്‍ക്കുമ്പോഴെ നാവില്‍ വെള്ളമൂറുന്ന അനുഭവമായിരിക്കും വാസുവേട്ടന്റെ കടയിലെ കോഴിക്കറി കഴിച്ചവരുടെ അവസ്ഥ. തന്നെയുമല്ല അദ്ദേഹത്തെപ്പറ്റിയും വാസുവേട്ടനെകുറിച്ചും വാചാലനാവാനും ചാലക്കുടിക്കാര്‍ പിശുക്കു കാട്ടാറില്ല. അതുകൊണ്ടുകൂടിയാണ് ആ പേരിന് യാതൊരു മാറ്റവുമില്ലാതെ സൂപ്പര്‍ഹിറ്റായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്. വാസുവേട്ടന്‍ 47 വര്‍ഷം മുന്‍പ് തുടങ്ങിയ കടയില്‍ കോഴിക്കറിമാത്രമായിരുന്നു തയ്യാറാക്കിയിരുന്നത്. അതിനാലാകാം കോഴിവാസുവിന്റെ കട എന്ന പേരില്‍ പ്രസിദ്ധമായത്. രുചിയേറിയ കോഴിക്കറി ... Read More »

മായം സര്‍വ്വത്ര മായം : കണ്ടെത്താന്‍ ചില നുറുങ്ങു വിദ്യകള്‍

Packed-food

വെളിച്ചെണ്ണയില്‍ മായം, മഞ്ഞള്‍പ്പൊടിയില്‍ വ്യാജന്‍. എന്തിനേറെ വില കൊടുത്തു വാങ്ങുന്ന കുടിവെള്ളം പോലും വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് വാര്‍ത്തകള്‍ക്കിടയില്‍ ആശ്വാസവുമായി സോഷ്യല്‍ മീഡിയ. ദിനംപ്രതി വ്യാജന്‍മാരുടെ എണ്ണം കൂടുന്നതല്ലാതെ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥ മേധാവികള്‍ മടി കാണിക്കുമ്പോഴാണ് വ്യാജന്‍മാരെ ഒരു പരിധിവരെയെങ്കിലും തിരിച്ചറിയാന്‍ കഴിയുന്ന നുറുങ്ങു വിദ്യകളുമായി സോഷ്യല്‍ മീഡിയ സജീവമാകുന്നത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എന്നു പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളില്‍ പലതിന്റെയും വ്യാജന്‍മാരെ എങ്ങനെ തിരിച്ചറിയാന്‍ കഴിയുമെന്ന വിവരങ്ങളാണ് ഫേസ് ബൂക്കിലൂടെയും വാട്ട്‌സ് ആപ്പുകളിലൂടെയും ... Read More »

പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി

Pesaha appam

പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്. ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു 1 ചേരുവകള്‍ വറുത്ത അരിപ്പൊടി 2 1/2 കപ്പ് ഉഴുന്ന് 1/4 കപ്പ് തേങ്ങ ചുരണ്ടിയത് 1 കപ്പ് ജീരകം 1/2 ടേബില്‍ സ്പൂണ്‍ വെളുത്തുള്ളി 3 അല്ലി ചെറിയുള്ളി 10 എണ്ണം ഉപ്പ് ആവശ്യത്തിന് പാകപ്പെടുത്തുന്ന വിധം രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇളം ... Read More »

കൊഴുക്കട്ട

kozhukatta-Making

വേണ്ട സാധനങ്ങള്‍1. അരിപ്പൊടി – 1 കപ്പ് 2. നാളികേരം (തേങ്ങ) – അര മുറി 3. ഉപ്പ് – ആവശ്യത്തിന് 4. ശര്‍ക്കര (ബെല്ലം) – 100 ഗ്രാം. 5. ഏലക്ക – 3 എണ്ണം 6. ചെറിയ ജീരകം – ഒരു നുള്ള് തയ്യാറാക്കുന്ന വിധം Step-1: ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. Step-2: അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ ... Read More »

കൈദി കിച്ചണ്‍ ; ജയില്‍ മാതൃകയിലൊരു റസ്‌റ്റൊറന്റ്

Jail-Hotal

പഴയ കാലം പോലെയല്ല ജയിലുകള്‍ക്കുള്ളില്‍ ഇപ്പോള്‍ നല്ല സുഖമാണെന്നാണ് കേള്‍ക്കുന്നത്. എങ്കില്‍ അതൊന്നറിയാന്‍ കുറ്റം ചെയ്യാന്‍ ആരെങ്കിലും പുറപ്പെടുമോ? എങ്കിലിതാ ഒരു തെറ്റും ചെയ്യാതെ തന്നെ നിങ്ങള്‍ക്കും സാധ്യമാക്കുന്നു, പോപ്പീസ് ഹോട്ടല്‍ അങ്ങിനെയൊരു അന്തരീക്ഷം. ഇത് പക്ഷെ ജയിലല്ല, ജയിലിന്റെ മാതൃകയിലുള്ള റസ്‌റ്റൊറന്റ് ആണെന്ന് മാത്രം, ‘കൈദി കിച്ചണ്‍’. ജയിലിന്റെ മാതൃകയിലുള്ള ഈ റസ്‌റ്റൊറന്റ് ചെന്നൈയിലാണ് ആരംഭിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ജയില്‍ എന്നെഴുതിയ ബോര്‍ഡിനോട് സാദൃശ്യം തോന്നിക്കുന്ന തരത്തില്‍ ‘കൈദി കിച്ചണ്‍’ എന്നെഴുതിയ ബോര്‍ഡും, കവാടവും ആണ് ഭക്ഷണം കഴിക്കാനെത്തുന്നവരെ ആദ്യം വരവേല്‍ക്കുക. ഇടനാഴിയിലൂടെ ഹോട്ടലിലേക്ക് ... Read More »

അഴകിനും ആരോഗ്യത്തിനും തക്കാളി

toma

അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി. തക്കാളിയുടെ ചില ഗുണമേന്മകള്‍ ഇതാ. നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റമിനുകളും ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മനുഷ്യശരീരത്തെ വേണ്ടപോലെ പോഷിപ്പിക്കുന്നു. രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും ... Read More »

ചക്കയാണ് താരം….

jackfruit

വളരെമധുരമുള്ള, കടുത്ത സുഗന്ധംപുറപ്പെടുവിക്കുന്ന വലിയ ഫലമാണ് ചക്ക. എന്നാല്‍ ചക്കയെ ആരും വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന പരിഭവം ആഗോളതലത്തില്‍തന്നെ ഉയര്‍ന്നുകഴിഞ്ഞു. കാലാവസ്ഥാമാറ്റം ഗോതമ്പ്, നെല്ല്, ചോളം തുടങ്ങി വ്യത്യസ്ത ധാന്യങ്ങളുടെ ഉല്‍പാദനത്തെ ഗുരുതരമായി ബാധിക്കുമെന്ന നിരീക്ഷണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തില്‍ കാര്യമായ കാലാവസ്ഥാപ്രശ്‌നങ്ങളൊന്നും ബാധിക്കാത്ത , കീടബാധകളില്‍നിന്നൊക്കെ സുരക്ഷിതമായ ചക്ക ആഗോളജനതയുടെ അടിസ്ഥാനഭക്ഷണമായിമാറുമെന്നാണ് അമേരിക്കയിലെ കാലാവസ്ഥ-ഭക്ഷ്യവിഭവവിദഗ്ധര്‍ പ്രവചിക്കുന്നത്. ഏതാണ്ട് 10-15 കിലോയോളം ഭാരമുള്ള ഫലമാണ് ചക്ക. 45 കിലോ വരെ തൂക്കമുള്ള ചക്കയും വിളവെടുത്തിട്ടുണ്ട്. ‘തികച്ചും അത്ഭുതകരമായ ഒരു പഴമാണ് ചക്ക. ഏതാണ്ട് എല്ലാതരം പോഷണങ്ങളും ... Read More »

നിത്യവും ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്തുന്നവർ വായിക്കുക

savala

നിത്യവും ഭക്ഷണത്തിൽ നാം ഉപയോഗിക്കുന്ന സവാള ആരോഗ്യഗുണങ്ങളാൽ  സമ്പന്നമാണ് . സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്‍റി ഓക്സിഡന്‍റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു.  കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസ്തമാണ്. എന്നാൽ ഭക്ഷണം എന്നതിന് പുറമേ നിരവധി ഉപയോഗങ്ങൾ സവാളയ്ക്കുണ്ട് .ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് ... Read More »

കോഴിനിറച്ചതും കണ്ണുവെച്ച പത്തിരിയും

kozhi Pathiri

നോമ്പുകാലത്ത് പുതിയാപ്ലാമാരുടെ വീടുകളിലേക്ക് കോള് കൊടുത്തയക്കല്‍ മലബാറില്‍ മാത്രം കണ്ടുവരുന്ന ഒരു രീതിയാണ്. ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഇങ്ങനെ കൊടുത്തയക്കാറുണ്ട്. കോള് കൊടുക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കോഴിനിറച്ചതും കണ്ണുവെച്ച പത്തിരിയും. കോഴി നിറച്ചത് ആവശ്യമുള്ള സാധനങ്ങള്‍: 1. സ് പ്രിങ് ചിക്കന്‍ – ഒന്ന് 2. കോഴിമുട്ട പുഴുങ്ങിയത് – ഒന്ന് 3. സവാള അരിഞ്ഞത് – അരകപ്പ് ഉപ്പ്, മഞ്ഞള്‍പ്പൊടി – ആവശ്യത്തിന് പുതിനയില, മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ് കറിവേപ്പില – ഒരു തണ്ട് ജീരകപ്പൊടി, ബിരിയാണി മസാലപ്പൊടി – കാല്‍ ... Read More »