Wednesday , 25 April 2018
Headlines

മഹോത്സവങ്ങള്‍

ആചാരങ്ങളും ഐതിഹ്യങ്ങളും ഇഴചേര്‍ന്ന തൃശൂര്‍ പൂരപ്പെരുമ

Pooram-Photo

*മഠത്തില്‍ വരവ് തൃശൂര്‍: മഠത്തില്‍ വരവിനെക്കുറിച്ച് രസകരമായൊരു ഐതിഹ്യമുണ്ട്. തൃശൂര്‍ നടുവില്‍ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു. ഈ മഠത്തിന് രക്ഷാധികാരിയായിരുന്നത് നടുവില്‍ മഠം സ്വാമിയാര്‍ ആണ്. ഈ മഠത്തിന്റെ കൈവശം സ്വര്‍ണത്തില്‍ പൊതിഞ്ഞ നെറ്റിപട്ടങ്ങള്‍ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാല്‍ തിരുവമ്പാടി വിഭാഗത്തിന് ഈ നെറ്റിപട്ടങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാര്‍ സ്വാമിയാരെ സമീപിച്ചപ്പോള്‍, ആനകളെ മഠത്തിലേക്ക് കൊണ്ടുവരികയാണെങ്കില്‍ നെറ്റിപട്ടം അവിടെ വെച്ച് അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടര്‍ന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് വരാനും അവിടെ ... Read More »

ചെമ്പുച്ചിറ പൂരം കാവടി വര്‍ണാഭമായി

ചെമ്പൂച്ചിറ ദേശത്തിന്റെ കുടമാറ്റം

കൊടകര: ചെമ്പൂച്ചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം ആഘോഷിച്ചു. ചെമ്പുചിറ, നൂലുവള്ളി ദേശങ്ങള്‍ മത്സരാവേശത്തോടെ ദേശപ്പൂരവും പൂരം കാവടിയും വര്‍ണ്ണാഭമാക്കി. ചെമ്പുച്ചിറ ദേശത്തില്‍ ചെമ്പുച്ചിറ, ചെമ്പുച്ചിറ കിഴക്കുമുറി, കുംഭംകുളങ്ങര, ചെമ്പുച്ചിറ തെക്കുംമുറി, കൊരേച്ചാല്‍, ചെട്ടിച്ചാല്‍, ചെട്ടിച്ചാല്‍ സെന്റര്‍ എന്നീ സെറ്റുകള്‍ അണിനിരന്നു. നൂലുവള്ളി ദേശത്തില്‍ നൂലുവള്ളി സെന്റര്‍, ഇഞ്ചക്കുണ്ട്, നാഡിപ്പാറ, നൂലുവള്ളി കിഴക്കുമുറി, നൂലുവള്ളി പടിഞ്ഞാട്ടുമുറി, നൂലുവള്ളി ഗുരുദേവ, നൂലുവള്ളി വടക്കുംമുറി എന്നീ സെറ്റുകളും അണിനിരന്നു. ഓരോ ദേശത്തും ഏഴുവീതം സെറ്റുകളാണ് പങ്കാളികളായത്. ദേശപ്പൂരത്തിന് ഇരുവിഭാഗങ്ങളിലും 9 ഗജവീരന്‍മാര്‍ വീതം അണിനിരന്ന് ... Read More »

വേലകളുടെ വേല പുതിയങ്കം കാട്ടുശ്ശേരി വേല 24ന്

Putiyankam

പുതിയങ്കം : വേലകളുടെ വേല എന്നറിയപ്പെടുന്ന പുതുക്കുളങ്ങര ഭഗവതിയുടെ വേലയാഘോഷം 24ന് നടക്കും. പുതിയങ്കം കാട്ടുശ്ശേരി ദേശങ്ങളുടെ മത്സരമായി മാറുന്ന വേലയാഘോഷത്തിന് ഇക്കുറി മത്സരബുദ്ധിയോടെ വിസ്മയക്കാഴ്ചകളുണ്ടാകും. ഉത്സവം അവിസ്മരണീയമാക്കാന്‍ ഇരുദേശങ്ങളുടേയും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ പുതുക്കുളങ്ങരക്കാവിലും തൃക്കണാദേവന്‍, വേട്ടക്കരുമന്‍ ക്ഷേത്രങ്ങളിലും വിശേഷാല്‍പൂജകളോടെ ഉത്സവച്ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഈടുവെടി മുഴങ്ങുന്നതോടെ ദേശമന്ദുകള്‍ ഉത്സവാവേശത്തിലേക്കുണരും. വലംതലകൊട്ടലോടെ പുതിയങ്കംദേശത്ത് പകല്‍വേലയ്ക്ക് തുടക്കമാകും. ദേശമന്ദില്‍നിന്ന് ഭഗവതിയുടെ തിടമ്പേറ്റി കുത്തുവിളക്കുകളുമായി കോമത്ത് മന്ദംചുറ്റി വലംതലകൊട്ടി വേട്ടക്കരുമന്‍ക്ഷേത്രത്തിലെത്തും. എഴുന്നള്ളത്തില്‍ ഏഴാനകള്‍ അണിനിരക്കും. പഞ്ചവാദ്യം ബാന്‍ഡ്‌മേളം എന്നിവയോടെ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് പുതിയങ്കം തറവഴി എഴുന്നള്ളത്ത് ... Read More »

കൊടകര ഷഷ്ഠി ഭക്തിസാന്ദ്രമായി ; അനുഗ്രഹം തേടി ആയിരങ്ങളെത്തി

Kodakara-Shashti

കൊടകര : പ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോത്സവം ഭക്തിസാന്ദ്രമായി. പൂനിലാര്‍ക്കാവ് ക്ഷേത്രത്തിന്റെ കീഴേടമായ കുന്നതൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ ക്ഷേത്ര ഭാരവാഹികളും താന്ത്രികരും അഭിഷേക വസ്തുക്കളുമായി പുറപ്പെട്ടതോടെ ഷഷ്ഠിയുടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ദേവസ്വത്തിന്റെ അഭിഷേകത്തിനുശേഷം കാവടി സെറ്റുകള്‍ അഭിഷേകം നടത്തി. തുടര്‍ന്ന് നാനാഭാഗത്തുനിന്നുള്ള ദേശങ്ങളില്‍നിന്നും കാവടി സെറ്റുകള്‍ കൊടകരയുടെ വീഥികളെ ആനന്ദം കൊള്ളിച്ചു. വിസ്മയിപ്പിക്കുന്ന പുരാണ കഥാ സന്ദര്‍ഭങ്ങളുടെ നിശ്ചല-ചലന ദൃശ്യങ്ങളും പുതുമയാര്‍ന്ന വര്‍ണ്ണക്കാവടികളും പീലിക്കാവടികളും താളമേളങ്ങളും കൊടകരയുടെ വീഥികള്‍ക്ക് അഴകേകി. ഓരോ സെന്ററുകളിലും കാത്തുനിന്നവരുടെ ആസ്വാദനത്തിനുശേഷമാണ് അടുത്ത സ്ഥലത്തേക്ക് സെറ്റുകള്‍ നീങ്ങിയത്. പൂനിലാര്‍ക്കാവ് ക്ഷേത്ര ... Read More »

നവശക്തി നടമാടും നവരാത്രിക്കാലം

Lakshmi-Devi

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദ നന്മയുടേയും ഐശ്വര്യത്തിന്റേയും പൊന്‍പ്രഭയില്‍ വീണ്ടുമൊരു നവരാത്രിക്കാലത്തിന് സമാരംഭമായി. ശരത്ക്കാലത്തില്‍ ആശ്വിനമാസത്തില്‍ ശുക്ലപക്ഷത്തിലെ പ്രഥമ മുതല്‍ നവമി വരെയുള്ള 9 നാളുകളിലായാാണ് നവരാത്രി ആഘോഷിക്കുന്നത്. പത്താംനാള്‍ ആഘോഷത്തിന്റേയും വിദ്യയുടേയും പ്രവൃത്തിയുടേയും ശുഭവേളയായി വിജയദശമിയും കടന്നുവരുന്നു. അഷ്ടമിനാളില്‍ പൂജവെപ്പു തുടങ്ങി വിജയദശമി വരെ അധ്യയനമോ ഉപകരണ പ്രയോഗമോ പാടില്ലെന്നാണ് വിശ്വാസം. ദുര്‍ഗതിയെ നിവാരണം ചെയ്യുന്ന ദുര്‍ഗയുടെ മുമ്പില്‍ സര്‍വവും സമര്‍പ്പിച്ചതോടൊപ്പം വിജയദശമി ദിനത്തില്‍ വര്‍ധിതോത്സാഹത്തോടെ കര്‍മരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഒമ്പതു ശക്തികളുടെ സംയുക്തമാണ് ... Read More »

ഭക്തിസാന്ദ്രമായ കൊരട്ടിമുത്തിയുടെ തിരുനാളിനെത്തിയത് ആയിരങ്ങള്‍ ; തീര്‍ത്ഥാടനം 25 വരെ

Koratty-Thirunal-Prathakshinam

ചാലക്കുടി : ചരിത്ര പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കൊരട്ടിമുത്തിയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. നേര്‍ച്ചകളും വഴിപാടുകളുമായി മുത്തിയുടെ തിരുനടയില്‍ എത്തി അനുഗ്രഹം തേടിയത് ആയിരങ്ങളാണ്. 17, 18 തിയ്യതികളില്‍ എട്ടാമിടവും 24, 25 തിയ്യതികളില്‍ പതിനഞ്ചാമിടം കൊണ്ടാടും. തീര്‍ത്ഥാടനം സമാപിക്കുന്നതുവരെ പള്ളിയിലും പരിസരങ്ങളിലും ഭക്തജനങ്ങളുടെ തിരക്കാവും. കൊരട്ടി മുത്തിയുടെ തിരുനാളിന്റെ പ്രധാന വഴിപാടായ പൂവന്‍കായ ഇക്കുറി ഇടവകയില്‍നിന്നുതന്നെയാണ് പള്ളിയിലെത്തിക്കുന്നത്. ഏകദേശം എഴുപത് ടണ്‍ പൂവന്‍ കായയാണ് പതിനഞ്ചാമിടം വരെ നീളുന്ന തിരുനാളിന് വഴിപാടിനായി എത്തുന്നത്. മുത്തിയുടെ തിരുനാളിന് ആദ്യകുല ... Read More »

തൃക്കാക്കരയപ്പന് ചൂടാന്‍ കൃഷ്ണകിരീടം പൂത്തു

Krishna-kireedams

ഗൃഹാതുരത്വം തുളുമ്പുന്ന ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃക്കാക്കരപ്പന് ചൂടാന്‍ നാട്ടിന്‍പ്രദേശങ്ങളിലെ തൊടികളില്‍ കൃഷ്ണ കിരീടം പൂത്തു. തിരുവോണനാളില്‍ മുറ്റത്ത് നാക്കിലയില്‍ പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്റെ നെറുകയില്‍ കൃഷ്ണകിരീടം ചാര്‍ത്തുന്നതിന്റെ ആവേശം മലയാളിക്ക് ഇന്നും അന്യമല്ല. ഗ്രാമങ്ങളില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടന്‍പൂവായ കൃഷ്ണകിരീടം പറമ്പുകളില്‍ ഇന്നും നിറയെയുണ്ട്. ഓണക്കാലത്ത് തൊടിയില്‍ കൂട്ടമായി പൂത്തുനില്‍ക്കുന്ന കാഴ്ച ആരെയും കൊതിപ്പിക്കും. ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് വളരുന്നത്. പണ്ട് നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി കൃഷ്ണകിരീടം കാണപ്പെട്ടിരുന്നു. മറുനാടന്‍ പൂക്കള്‍ സുലഭമായതോടെ നാട്ടുപൂക്കളെ തേടാന്‍ മലയാളിക്ക് നേരവുമില്ല. കൃഷ്ണകിരീടവും കാക്കപ്പൂവും നീലക്കോളാമ്പിയും പോലുള്ള നാട്ടുപൂക്കളെ ഇതോടെ ... Read More »

ചരിത്രപ്പെരുമകളില്‍ വിഷു

vishu

വിഷു വസന്തകാലമാണ്. ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.  വിഷുവിന്‍റെ ചരിത്രം  ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ “ചിത്തിര വിഷു’ വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ കാലം എ ഡി 962 – 1021 ആണ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം.  എ ... Read More »

കണികാണും നേരം കമലാ നേത്രന്റെ

Vishu Kani

  കണികാണും നേരം കമലാ നേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍ പുലര്‍ക്കാലേ പാടിക്കുഴലൂതി ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടി വാ കണി കാണാന്‍ ശിശുക്കളായുള്ള സഖിമാരും താനും പശുക്കളെ മേച്ചു നടക്കുമ്പോള്‍ വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ വശത്തു വാ ഉണ്ണീ! കണി കാണാന്‍ ബാലസ്ത്രീകള്‍ തന്‍ തുകിലും വാരി ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍ എതിരെ ഗോവിന്ദനരികില്‍ വന്നോരോ പുതുമയായുള്ള വചനങ്ങള്‍ മധുരമാം വണ്ണം ... Read More »

ക്രിസ്മസ് നക്ഷത്രങ്ങള്‍ കണ്‍തുറന്നു

Xmas Star

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിപണി കീഴടക്കാന്‍ വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങള്‍ വിപണിയിലെത്തി. വര്‍ണപകിട്ടാര്‍ന്ന നക്ഷത്രങ്ങളാണ് മാര്‍ക്കറ്റിലെത്തിയിരിക്കുന്നത്. ഇക്കുറി നക്ഷത്രങ്ങള്‍ക്കും വില ഒട്ടും കുറവല്ല. 50 രൂപ മുതല്‍ 500 രൂപവരെ നക്ഷത്രങ്ങള്‍ക്ക്് വിലയുണ്ട്. പരമ്പരാഗത ശൈലിയിലുള്ള നക്ഷത്രങ്ങള്‍ക്ക് പുറമേ ആധുനിക രീതിയില്‍ നിര്‍മ്മിച്ച മനോഹര ഇനങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. പുല്‍ക്കൂടും ക്രിസ്മസ് ട്രീകളും നിര്‍മ്മിക്കുന്ന റെഡിമെയ്ഡ് ഉപകരണങ്ങളുമായി ക്രിസ്മസ് വിപണി സജീവമാണ്. ക്രിസ്മസിന്റെ വരവും വിപണിയുടെ പ്രൗഢിയും അറിയിക്കുന്നത് നക്ഷത്രങ്ങളാണ്. ഇവയില്ലാതെ ക്രിസ്മസ് ആഘോഷമില്ല. കുന്നംകുളത്ത് ജന്മം എടുത്തിരുന്ന ക്രിസ്മസ് നക്ഷത്രങ്ങള്‍ ഇപ്പോള്‍ കൊല്ലം, എറണാകുളം ജില്ലകളിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്. ... Read More »