Wednesday , 25 April 2018
Headlines
സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിലേക്ക് മണിക്കൂറുകള്‍… ചരിത്ര നിമിഷങ്ങളെ ജാഗ്രതയോടെ നേരിടാം

സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിലേക്ക് മണിക്കൂറുകള്‍… ചരിത്ര നിമിഷങ്ങളെ ജാഗ്രതയോടെ നേരിടാം

സൂപ്പര്‍ മൂണ്‍ പ്രതിഭാസം ലോകത്തിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഈ സമയം ഭൂമിയില്‍ പകല്‍ ആയിരിക്കുമെങ്കിലും അന്ധകാരം പരക്കും. 115 വര്‍ഷത്തിനിടയിലെ 4മത്തേ അത്ഭുതകരമായ പ്രതിഭാസം. 33 വര്‍ഷത്തിനു ശേഷം ചന്ദ്രന്‍ ആദ്യമായി ഭൂമിക്ക് അടുത്തേക്ക് എത്തുന്നു. ചില്ലറ ദൂരമല്ല, സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 26,023 കിലോമീറ്റര്‍ ആണ് ഭൂമിക്കടുത്തേക്ക് എത്തുന്നത്. ഈ സമയം പകല്‍ പ്രകാശം ഭൂമിയിലേക്ക് തരുന്ന സൂര്യനെ ചന്ദ്രന്‍ ഏറെകുറെ മറയ്ക്കും. സാധാരണ കാണുന്ന പൂര്‍ണ്ണ ചന്ദ്രനെ അപേഷിച്ച് 14%ത്തോളം വലിപ്പത്തില്‍ ചന്ദ്രനെ നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാം. വന്‍ മലകളെ തൊട്ട് നില്ക്കുന്നതുപോലെ തോന്നും. ചന്ദ്രനിലേ പല അടയാളങ്ങളും വളരെ വ്യക്തമായി കണ്ണുകള്‍ കണ്ട് നമുക്ക് ദര്‍ശിക്കാം. ഈ സമയത്ത് ചുവന്ന വന്‍ ഗോളമായി ചന്ദ്രന്‍ മാറും. ചന്ദ്രന്‍ 26,023 കിലോമീറ്റര്‍ കൂടി ഭൂമിക്ക് അടുത്തേക്ക് 14%ത്തോളം വലിപ്പം കൂടുതലായി കാണാം ഇന്ത്യന്‍ സമയം 28ന് രാവിലെ 8.20ന് ലോകത്തെല്ലായിടത്തും ഒരേ സമയം 1.12 മണിക്കൂര്‍ പ്രതിഭാസം നീണ്ടുനില്ക്കും. സൂര്യനെ മറയ്ക്കുന്നതിനാല്‍ ഈ സമയം പകല്‍ ആയ ഭൂമിയുടെ ഭാഗങ്ങള്‍ അന്ധകാരത്തിലാകും.

ആ സമയം ഭൂമിയുടെ ഭാരം കുറയും. തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങും. വേലിയേറ്റത്തിന് 8 ഇരട്ടി വരെ ശക്തികൂടും. കടല്‍ യാത്രക്കും മീന്‍ പിടുത്തക്കാര്‍ക്കും ലോകമെങ്ങും മുന്നറിയിപ്പ് സാധാരണ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം 382,900 കിലോമീറ്ററാണ്. എന്നാല്‍ 28ന് ഇന്ത്യന്‍ സമയം രാവിലെ 8.20ന് ഈ ദൂരം 356,877 കിലോമീറ്ററായി കുറയും. അതായത് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പോയി വരാന്‍ 25000 കിലോമീറ്റര്‍ ആണ് ദൂരം എന്ന് ഓര്‍ക്കണം. 26023 കിലോമീറ്റര്‍ ദൂരം വലിയ യാത്ര ചെയ്താണ് ചന്ദ്രന്‍ ഭൂമിയേ കാണാന്‍ എത്തുന്നത്. അമേരിക്കയിലേ ന്യൂയോര്‍ക്കിലേക്ക് ദില്ലിയില്‍ നിന്നും നിര്‍ത്താതെ ഒരു വിമാനം പോയി വരാന്‍ 35 മണിക്കൂറോളം സമയം എടുക്കും. എന്നാല്‍ അതിനേക്കാള്‍ ദൂരം സഞ്ചരിച്ച് ചന്ദ്രന്‍ ഭൂമിക്കടുത്തേക്ക് വരുന്നത് വെറും മണിക്കൂറുകള്‍ എടുത്താണ്. ആലോചിച്ചു നോക്കുക ആ വേഗത. ഒരു മണിക്കൂര്‍ 12 മിനിറ്റ് മാത്രമാകും സൂപ്പര്‍മൂണ്‍ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ദൃശ്യമാകുക. 1.12 മണിക്കൂര്‍ ചാന്ദ്രിക അത്ഭുതം ഭൂമിയിലെങ്ങും നിറഞ്ഞു നില്ക്കും. സാധാരണ ഗതിയില്‍ നിന്നും വ്യത്യാസമായി 18.34 ശതമാനത്തോളം ചന്ദ്രന്റെ കാന്തിക ശക്തി ഭൂമിയിലേക്ക് കൂടുതലായി പതിക്കും. ഭൂമിയുടെ ഭാരത്തില്‍ നേരിയ കുറവ് ഇതിനാല്‍ അനുഭവപ്പെടും. 28ന് ഇന്ത്യന്‍ സമയം രാവിലെ 8.20ന് ഭൂമിയിലെ വസ്തുക്കളുടെ ഭാരത്തിലും ചന്ദ്രന്റെ കാന്തിക ശക്തിമൂലം ക്ഷയിക്കല്‍ ഉണ്ടാകും. സാധാരണ വേലിയേറ്റത്തിന്റെ 1 മുതല്‍ 8 ഇരട്ടിവരെ ശക്തിയില്‍ വേലിയേറ്റത്തിനു സാധ്യത ഉണ്ട്. ഇതുമൂലം ഉള്‍ക്കടലും, തീരവും മിക്കവാറും വന്‍ തിരമാലകളാല്‍ ക്ഷോഭിക്കും. ഇന്ത്യയിലും ലോകത്തെങ്ങും മല്‍സ്യത്തൊഴിലാളികള്‍ക്ക് അന്ന് കടലില്‍ പോകുന്നതിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എന്നാല്‍ ഈ പ്രതിഭാസം ചുഴലികാറ്റോ, സുനാമിയോ, ന്യൂന മര്‍ദ്ദമോ ആയിരിക്കില്ല.

ലോകത്തെല്ലായിടത്തും ഒരേ സമയത്താണ് സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുക. കടലില്‍ ആ സമയത്ത് സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും വേഗത കുറയ്ക്കുകയോ യാത്ര നിര്‍ത്തുകയോ ചെയ്യും. വിമാന യാത്രയേയും അതിന്റെ ഗതിയേയും ഒരു തരത്തിലും സൂപ്പര്‍ മൂണ്‍ കാന്തിക പ്രഭാവം ബാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും എല്ലാ വിമാനങ്ങള്‍ക്കും ആ സമയത്ത് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള അലര്‍ട്ട് ടൈമിങ്ങ് നല്കിയിട്ടുണ്ട്. ദൈവം മഹാദുരന്തത്തിനു മുമ്പ് ഭൂമിക്കു നല്കുന്ന മുന്നറിയിപ്പെന്നാണ് സൂപ്പര്‍മൂണിനെപ്പറ്റി ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം നിഗമനങ്ങള്‍ പൂര്‍ണ അസംബന്ധമാണെന്നു നാസ വ്യക്തമാക്കി. അപൂര്‍വ പ്രതിഭാസം വീക്ഷിക്കാനായി അമേരിക്കയിലടക്കം വിപുലമായ ക്രമീകരണങ്ങളാണുള്ളത്. സൂപ്പര്‍മൂണ്‍ സമയത്ത് ശക്തമായ വേലിയേറ്റമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാനത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>