Wednesday , 24 January 2018
Headlines
ചെറുകുന്ന് ക്ഷേത്രത്തില്‍ കാവടി തിരുവുത്സവത്തിന് കൊടിയേറി

ചെറുകുന്ന് ക്ഷേത്രത്തില്‍ കാവടി തിരുവുത്സവത്തിന് കൊടിയേറി

കൊടകര : പേരാമ്പ്ര ചെറുകുന്ന് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി തിരുവുത്സവത്തിന് കൊടിയേറി. 3 മുതല്‍ 10 വരെ തിയ്യതികളില്‍ വിവിധ ആഘോഷങ്ങള്‍ നടക്കും. പാരായണ യജ്ഞം, മഹാമൃത്യുജ്ഞയ ഹോമം, സമൂഹ ലക്ഷാര്‍ച്ചന, രുദ്രാഭിഷേകം, ഉദയാസ്തമന പൂജ, സര്‍വ്വൈശ്വര്യ പൂജ, തണ്ടിക സമര്‍പ്പണം, മുതിര്‍ന്ന ഭക്തരെ ആദരിക്കല്‍, ഭക്തിഗാനസുധ, കാവടിചിന്ത്, നൃത്ത നൃത്ത്യങ്ങള്‍, ഭജന, ഭക്തി പ്രഭാഷണം, കാവടിയാട്ടം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടത്തും. പ്രധാന ആഘോഷം ഞായറാഴ്ച നടത്തും. വിവിധ ദേശങ്ങളില്‍ നിന്നുള്ള 8 സെറ്റുകളുടെ നേതൃത്വത്തില്‍ പുരാണ കഥാ നിശ്ചലചലന ദൃശ്യങ്ങളും പുതുമയാര്‍ന്ന വര്‍ണ്ണക്കാവടികളും പീലിക്കാവടികളും താളമേളങ്ങളോടെ ക്ഷേത്ര സന്നിധിയിലെത്തും. എല്ലാദേശങ്ങളില്‍ നിന്നുള്ള കാവടികള്‍ ഒരുമിച്ച് ക്ഷേത്ര സന്നിധിയിലെത്തി ഉച്ചക്ക് 12.30 മുതല്‍ 1.30 വരെയും രാത്രി 1 മുതല്‍ 2 മണിവരെയും കാവടികൂട്ടയാട്ടം നടത്തും. ക്ഷേത്രം തന്ത്രി ഡോ. ടി.എസ്. വിജയനും ക്ഷേത്രം ശാന്തി അംജിത്ത് ചടങ്ങുകള്‍ക്ക് കാര്‍മ്മികരാകും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>