Thursday , 19 October 2017
Headlines
ഏറ്റവും ചെറുതിന് ഏറ്റവും വലിയ സമ്മാനവുമായി ഇന്‍സൈറ്റ്

ഏറ്റവും ചെറുതിന് ഏറ്റവും വലിയ സമ്മാനവുമായി ഇന്‍സൈറ്റ്

‘ഹാംലെറ്റ്’ എന്ന നാടകത്തില്‍ ഷെയ്ക്‌സ്പിയര്‍ പറയുന്നതുപോലെ ‘ഹ്രസ്വത’ ആശയാവതരണത്തിന്റെ ആത്മാവായതുകൊണ്ട്’ നമുക്ക് ഹ്രസ്വരചനകള്‍ നടത്താം എന്നിട്ടതിനു സമ്മാനവും വാങ്ങാം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് എന്ന സൃഷ്ട്യുന്മുഖകൂട്ടായ്മ ലോകം മുഴുവനുമുള്ള ഹ്രസ്വ സിനിമാ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഇതാ:
അഞ്ചു മിനിറ്റില്‍ ഒതുങ്ങുന്ന ഒരു അതീവ ഹ്രസ്വ ചിത്രം നിര്‍മ്മിക്കൂ, 50,000 രൂപയുടെ ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡും 5000 രൂപയുടെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും നിങ്ങള്‍ക്ക് നേടാം. ആറാമത് അന്താരാഷ്ട്ര ഹൈക്കു അമച്ചര്‍ ലിറ്റില്‍ ഫിലിം (HALF) ഫെസ്റ്റിവല്‍ 2016 ആഗസ്റ്റ്13, 14 തീയ്യതികളില്‍ പാലക്കാടു നടക്കും. സമ്മാനദാനം 14ന് വൈകീട്ട് നടക്കും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന ദിവസം ജൂണ്‍ 30 ആണ്.
സിനിമാരംഗത്തെ മൂന്നു പ്രഗല്‍ഭരടങ്ങുന്ന ജൂറിയില്‍ ഒരാള്‍ സംവിധായകനും ഒരാള്‍ ഛായാഗ്രാഹകനും ഒരാള്‍ സിനിമാനിരൂപകനും ആയിരിക്കും. ഉള്ളടക്കത്തിന്റെ മൗലികതയും സൃഷ്ടിപരതയും, ഛായാഗ്രഹണം, സംവിധാനം, ചിത്രസംയോജനം മുതലായവയുടെ സാങ്കേതികപൂര്‍ണതയും ആയിരിക്കും മൂല്യനിര്‍ണയാധാരമായ മുഖ്യപരിഗണനകള്‍. ഭാഷ ഏതുമാകാം, എങ്കിലും മറ്റു ഭാഷകളില്‍ ഉള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള സബ്‌ടൈറ്റില്‍ ആവശ്യമാണ്.
തെരഞ്ഞെടുത്ത ഓരോ എന്‍ട്രിയും പ്രദര്‍ശിപ്പിച്ചു കഴിഞ്ഞയുടന്‍ ഓപന്‍ ഫോറം ചര്‍ച്ചക്കു വിധേയമാക്കും. എന്‍ട്രികള്‍ ഒരാള്‍ക്ക് എത്ര വേണമെങ്കിലും അയക്കാം, പക്ഷെ ഓരോ എന്‍ട്രിയും വേറെ വേറെ അയക്കണം. PAL ഫോര്‍മാറ്റില്‍ പ്രൊജെക്ഷനാവശ്യമായ ഗുണനിലവാരത്തില്‍ 2 DVD യായോ ഓണ്‍ലൈനില്‍ Dropbox, We Transfer, Sendspace മുതലായവ വഴിയോ അയക്കാം. പൂരിപ്പിച്ച എന്‍ട്രി ഫോറം, സിനോപ്‌സിസ്, സ്റ്റില്ലുകള്‍, പോസ്റ്ററുകള്‍, സംവിധായകന്റെ ഫോട്ടോയും ബയോഡാറ്റയും മുതലായവയടക്കം വേണം എന്‍ട്രികള്‍ അയക്കാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രിഫോറത്തിനും www.palakkadinsight.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, contact@palakkadinsight.com എന്ന ഈമെയിലിലൊ ആപ്പീസ് സെക്രട്ടറിയുടെ 0091 9446000373 എന്ന ഫോണിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>