Wednesday , 24 January 2018
Headlines
രാപ്പാളില്‍ വെട്ടേറ്റ് യുവാവ് മരിച്ചു

രാപ്പാളില്‍ വെട്ടേറ്റ് യുവാവ് മരിച്ചു

നന്തിക്കര: രാപ്പാളില്‍ വെട്ടേറ്റ് യുവാവ് മരിച്ചു. രാപ്പാള്‍ പള്ളത്ത് ഇട്ടിയാടന്‍ ചന്ദ്രന്റെ മകന്‍ കണ്ണന്‍ (39) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ രക്തം വാര്‍ന്ന് കിടന്ന കണ്ണനെ നാട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ കണ്ണന്റെ സുഹൃത്ത് കോരാത്തേരി മനോജിനെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>