Wednesday , 25 April 2018
Headlines
മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി  സാക്ഷ്യജീവിതത്തിനു പ്രചോദനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സാക്ഷ്യജീവിതത്തിനു പ്രചോദനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് പ്രൗഢമായ തുടക്കം

കൊടകര: പ്രാര്‍ഥനയും കൂട്ടായ്മയും നിറഞ്ഞുനിന്ന അനുഗ്രഹീത സായാഹ്നത്തില്‍ നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു പ്രൗഢമായ തുടക്കം. ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണ് അസംബ്ലിയ്ക്കു തുടക്കമായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ പ്രതിനിധികള്‍ക്കും ഇരിങ്ങാലക്കുട രൂപതയും സഹൃദയ കോളജ് അധികൃതരും ഹൃദ്യമായ വരവേല്‍പു നല്‍കി. വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെയാണ് അസംബ്ലി തുടങ്ങിയത്. ഇരിങ്ങാലക്കുട ബിഷപ്പും അസംബ്ലി ജനറല്‍ കണ്‍വീനറുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അസംബ്ലി പ്രതിനിധികളെ സ്വാഗതം ചെയ്തു. പ്രദക്ഷിണമായാണു മുഖ്യകാര്‍മികനും സഹകാര്‍മികരായ മെത്രാന്മാരും അള്‍ത്താരയിലേക്കെത്തിയത്. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. മേജര്‍ ആര്‍ച്ച്ബിഷപ് വചനസന്ദേശം നല്‍കി.

ദൈവമഹത്വത്തിനും സഭാമക്കളുടെ സാക്ഷ്യജീവിതത്തിനും സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി പ്രചോദനമാണെന്നു മേജര്‍ ആര്‍ച്ച്ബിഷപ് സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. സഭ മുഴുവന്റെയും കൂട്ടായ്മ വിളിച്ചുപറയുന്ന അസംബ്ലി സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നിര്‍ണായക മൂഹൂര്‍ത്തമാണ്. കുടുംബങ്ങളുടെ കുടംബമായ സഭയില്‍ വിശ്വാസിസമൂഹം മുഴുവനും കുടുംബസമാനമായ ബന്ധം എപ്പോഴും പുലര്‍ത്തേണ്ടതുണ്ട്; കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ട്. ദൈവരാജ്യത്തെ കാലഘട്ടത്തിനു മുമ്പില്‍ പ്രകാശിപ്പിക്കാനുള്ള ദൗത്യം സഭാമക്കള്‍ ഏറ്റെടുക്കേണ്ടതുണ്ട്. സഭ ഇന്ന് വലിയ സഹനങ്ങളെ ഏറ്റുവാങ്ങുന്നുണ്ട്. ലോകമെമ്പാടും പ്രേഷിതശുശ്രൂഷകളിലുള്ള വൈദികരും സന്യസ്തരും പീഡനങ്ങളേല്‍ക്കുന്ന സ്ഥിതിയുണ്ട്.

പ്രേഷിതപ്രവര്‍ത്തനകനായ ഫാ. ടോം ഉഴുന്നാലിലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ടു മാസങ്ങളായിട്ടും വിവരങ്ങള്‍ ലഭിക്കുന്നില്ല. വിശ്വാസത്തിനുവേണ്ടി പീഡനങ്ങളേല്‍ക്കുന്നവര്‍ ഇനിയുമുണ്ട്. അവര്‍ക്കെല്ലാം വേണ്ടി പ്രാര്‍ഥിക്കാന്‍ നമുക്കു കടമയുണ്ട്. സിസ്റ്റര്‍ റാണി മരിയയെപ്പോലെ വിശ്വാസത്തിനായി രക്തസാക്ഷികളായവരെ നാം അനുസ്മരിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ദിവ്യബലിക്കുശേഷം ഗായകസംഘം അസംബ്ലി തീം സോംഗ് ആലപിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലെത്തിയ സഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ അസംബ്ലിയുടെ ഉദ്ഘാടനം ചെയ്തു.

സീറോ മലബാര്‍ സഭയുടെ വിശ്വാസപൈതൃകം ആഗോളസഭയ്ക്ക് അഭിമാനം: ആര്‍ച്ച്ബിഷപ് പെനാക്കിയോ

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>