Wednesday , 13 December 2017
Headlines
ലോക ആരോഗ്യദിനം ആചരിച്ചു

ലോക ആരോഗ്യദിനം ആചരിച്ചു

ചാലക്കുടി: സെന്റ് ജെയിസ് ആശുപത്രിയില്‍ ലോക ആരോഗ്യ ദിനം ആചരിച്ചു. ആശുപത്രിയിലെ മനോരോഗ വിഭാഗത്തിന്റെയും സാമൂഹിക പ്രവര്‍ത്തക വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ലോക ആരോഗ്യദിനം നടത്തി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ ഉദ്ഘാടന സന്ദേശം നല്‍കി. ജീവിതത്തില്‍ മരുന്നുകള്‍ ഇല്ലാതെ ജീവിക്കാന്‍ എല്ലാമനുഷ്യര്‍ക്കും സാധിക്കട്ടെ എന്നും അതിനായി എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെ മനോരോഗ വിദഗ്ധന്‍ ഡോ. മനോജ് കെ. ഈ വര്‍ഷത്തെ ആരോഗ്യ ദിനത്തിലെ ആശയമായ ‘വിഷാദം, നമുക്ക് സംസാരിക്കാം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വിഷാദ രോഗത്തെകുറിച്ചുള്ള ലഘുരേഖ വിതരണം ചെയ്തു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ലിജൊ കോങ്കോത്ത്, സിന്‍സന്‍ പൗലോസ്, ടിറ്റൊ തോമസ്, ആന്‍സി ഫ്രാന്‍സിസ്, അശ്വതി എം. ഗോപി, നൈജൊ ആന്റൊ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>