Thursday , 19 October 2017
Headlines
ലോക ആസ്ത്മദിനത്തില്‍ സൗജന്യ ശ്വാസകോശരോഗ നിര്‍ണയ ക്യാമ്പ്

ലോക ആസ്ത്മദിനത്തില്‍ സൗജന്യ ശ്വാസകോശരോഗ നിര്‍ണയ ക്യാമ്പ്

ചാലക്കുടി: സെന്റ് ജെയിംസ് ആശുപത്രിയില്‍ ലോക ആസ്ത്മ ദിനത്തിന്റെ ഭാഗമായി സൗജന്യ ശ്വാസകോശ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ആശുപത്രിയിലെ സാമൂഹിക പ്രവര്‍ത്തക വിഭാഗവും ശ്വാസകോശരോഗ വിഭാഗവുമാണ് ക്യാമ്പ് നടത്തിയത്. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ശരിയായ ചികിത്സ മൂലം ആസ്തമ നിയന്ത്രണ വിധേയമാക്കാം എന്ന് ഫാ.വര്‍ഗീസ് പറഞ്ഞു. ശ്വാസകോശരോഗ വിദഗ്ദ്ധന്‍ ഡോ. അജയ് ജോയ് കട്ടക്കയം ആസ്തമ രോഗത്തെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും ക്ലാസെടുത്തു. ആസ്ത്മയുടെ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് ശരിയായ മരുന്നുകളിലൂടെ ശ്വാസകോശത്തെയും അത് വഴി ആരോഗ്യകരമായ ജീവിതവും ഉറപ്പു വരുത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, ടിറ്റോ തോമസ് എന്നിവര്‍ സംസാരിച്ചു. സിന്‍സന്‍ പൗലോസ്, അശ്വതി എം ഗോപി, ആന്‍സി ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. ആശുപത്രിയില്‍ നടന്നു വരുന്ന സൗജന്യ ശ്വാസകോശ രോഗ നിര്‍ണായ ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>