Thursday , 19 October 2017
Headlines
കെഎല്‍എം മെയ് ദിനം ആഘോഷിച്ചു

കെഎല്‍എം മെയ് ദിനം ആഘോഷിച്ചു

കൊടകര: കേരള ലേബര്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട രൂപത മെയ്ദിനം ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയോടെയാണ് മെയ്ദിനാഘോഷത്തിന് തുടക്കമായത്. ഫാ.ജോയ് കടമ്പാട്ട്, ഫാ. ഡോ.ആന്റോ കരിപ്പായി, ഫാ.സിന്റോ മാടവന എന്നിവര്‍ സഹകാര്‍മ്മികരായി. ആഘോഷങ്ങളുടെ ഭാഗമായി മെയ്ദിന റാലിയും പതാക ഉയര്‍ത്തലും നടത്തി. കെപിഎല്‍ അങ്കണത്തില്‍ നടന്ന മെയ്ദിന സമ്മേളനത്തില്‍ രൂപത വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍ അദ്ധ്യക്ഷനായി. മാര്‍ പോളി കണ്ണൂക്കാടന്‍ മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍, രൂപത ഡയറക്ടര്‍ റവ.ഡോ.ആന്റോ കരിപ്പായി, മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, കത്തീഡ്രല്‍ വികാരി ഫാ.ജോയ് കടമ്പാട്ട്, സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ ആനീസ്, കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, കെപിഎല്‍ ചെയര്‍മാന്‍ ജോഷു ആന്റോ, ട്രസ്റ്റി ടെല്‍സന്‍ കോട്ടോളി, കെപിഎല്‍ അസി. മാനേജര്‍ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കെഎല്‍എം രൂപത ജനറല്‍ സെക്രട്ടറി ജോസ് മരോട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനാനന്തരം വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>