Wednesday , 13 December 2017
Headlines
കാദര്‍ ഹാജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കാദര്‍ ഹാജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

റിയാദ്: കാദര്‍ ഹാജിക്ക് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡബിള്‍ സെവന്‍ (77) എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന മുളംപറമ്പില്‍ കാദര്‍ ഹാജിയുടെ ജീവിതം സംഭവ ബഹുലമായ ഒരു പുരുഷായുസായിരുന്നു. മുസ്ലിം ബാലസംഘം എന്ന സംഘടനയിലുടെ പ്രവര്‍ത്തന രംഗത്തെത്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചു. പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളായ പി.ടി. ഭാസ്‌കരപണിക്കര്‍, സേലം കൃഷ്ണന്‍, സര്‍ദാര്‍ ഗോപാലകൃഷ്ണന്‍, സഖാക്കള്‍ എം.എം. അബദുള്ള, ടി.എസ്. കേശവന്‍ തുടങ്ങിയവരെ ഒളിവില്‍ പാര്‍പ്പിച്ചതിന് മതിലകം പൊലീസില്‍ നിന്ന് കൊടിയ മര്‍ദ്ദനമേറ്റിട്ടുണ്ട്. പിന്നീട് പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
മാതുലപുത്രനും സുഹൃത്തുമായ സിബിഎസ് വളപ്പിലും അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിരുന്നു. യുവജനങ്ങളെ സംഘടിപ്പിച്ചും, കലാ സാഹിത്യ സദസ്സുകള്‍ സംഘടിപ്പിച്ചും ഒട്ടേറെ പേരെ കോണ്‍ഗ്രസിലേക്ക് കൊണ്ട് വന്നു. വിമോചന സമരം നയിച്ച മണപ്പുറത്തെ യുവ ജന നേതാക്കളില്‍ പ്രമുഖന്‍. കോണ്‍ഗ്രസില്‍ മണ്ഡലം പ്രസിഡന്റ് തുടങ്ങി അനവധി സ്ഥാനങ്ങള്‍ വഹിച്ചു. പുതിയകാവ് മഹല്ലിന്റെയും, പള്ളിയുടെയും വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിച്ചു. റിയാദ് തൃശൂര്‍ ജില്ലാ ഒ ഐ സി സി മെമ്പര്‍ അമീര്‍ മകന്‍ ആണ് പ്രസിഡന്റ് ബന്നി വാടാനപ്പള്ളി, സെക്രട്ടറി നാസര്‍ വലപ്പാട് എന്നിവര്‍ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>