Wednesday , 13 December 2017
Headlines
അറിവിന്റെ താളപ്പെരുക്കംതീര്‍ത്ത് പ്രതിഭോത്സവം

അറിവിന്റെ താളപ്പെരുക്കംതീര്‍ത്ത് പ്രതിഭോത്സവം

മുപ്ലിയം: കൊടകര ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ മുപ്ലിയം ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ നടക്കുന്ന അവധിക്കാലവിജ്ഞാനക്യാമ്പായ പ്രതിഭോത്സവത്തില്‍ പഞ്ചാരിയും പാണ്ടിയും പെയ്തിറങ്ങി. ക്യാമ്പിന്റെ നാലാംദിവസമായ ശനിയാഴ്ചയാണ് കൊടകര ഉണ്ണി, ശ്രീവത്സന്‍ എസ്‌കുറുപ്പാള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ താളങ്ങളെക്കുറിച്ച് സോദാഹരണപ്രഭാഷണം നടന്നത്. മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടേയും താളരൗദ്രത തീര്‍ക്കുന്ന പാണ്ടിയുടേയും അക്ഷരകാലങ്ങളേയും താളവട്ടങ്ങളേയും ഉദാഹരണസഹിതം അവതരിപ്പിച്ചാണ് വിദ്യാര്‍ഥികളില്‍ വാദ്യവിദ്യയുടെ താളപ്പെരുക്കം തീര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>