Tuesday , 17 October 2017
Headlines
ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു; പൂര്‍ത്തിയാക്കാനാകാതെ തീര്‍ഥാടനയാത്ര ദുരന്തമായി

ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു; പൂര്‍ത്തിയാക്കാനാകാതെ തീര്‍ഥാടനയാത്ര ദുരന്തമായി

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെട്ടിച്ചാല്‍ സ്വദേശികളായ വൈലിക്കട ബാലനും കുടുബവും ബന്ധുക്കളും സഞ്ചരിച്ച ഇന്നോവ കാറാണ് മലപ്പുറം ചേളാരിയില്‍ വച്ച് കെഎസ്ആര്‍ടിസിബസുമായി കൂട്ടിയിടിച്ചത്. ബാലന്റെ ഭാര്യ ഗിരിജ, മകള്‍ വൃഷിത, വൃഷിതയുടെ മക്കളായ ദേവനന്ദ (6), വിഗ്‌നേഷ് (3), ബാലന്റെ ജേഷ്ടന്‍ സുബ്രന്റെ ഭാര്യ രുഗ്മിണി, അയല്‍വാസി മുരിയാട്ട് കളരിക്കല്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകും വഴി ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. രുഗ്മിണിയും (65) വൃഷിതയുമാണ് (28) മരിച്ചത്. മാള സ്വദേശി ചെന്തുരുത്തി ബിജുവിന്റെ ഭാര്യയാണ് മരിച്ച വൃഷിത. കാറിന്റെ ഡ്രൈവര്‍ വെള്ളിക്കുളങ്ങര സ്വദേശി ധനേഷ് അടക്കം തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ െ്രെഡവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. രുഗ്മിണിയുടെ മക്കള്‍: ബാബു, ബേബി, ഷോബി, സിനി. മരുമക്കള്‍: സ്മിത, സിന്ധു, ഷിനി, രാജു. രുഗ്മിണിയുടെ സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് മറ്റത്തൂരിലെ വീട്ടുവളപ്പില്‍ നടക്കും. വൃഷിതയുടെ സംസ്‌കാരം മാളയിലെ വീട്ടുവളപ്പില്‍ രാവിലെ 9ന് നടക്കും.

പകരം ഡ്രൈവറെ വച്ചിട്ടും തീര്‍ഥാടനം പൂര്‍ത്തിയാക്കാനായില്ല

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെട്ടിച്ചാലില്‍ നിന്നും പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് ബന്ധുക്കളോടൊപ്പം നടത്തിയ തീര്‍ഥാടന യാത്ര പൂര്‍ത്തിയാക്കാനാകാതെ ദുരന്തയാത്രയായി. കുട്ടികളടക്കം എട്ടംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. വൈലിക്കട ബാലനും കുടുബവും ബന്ധുക്കളും തീര്‍ഥാടനത്തിനായി പുറപ്പെട്ട ഇന്നോവ കാര്‍ മലപ്പുറം ചോളാരിയില്‍ അപകടത്തില്‍ പെടുകയായിരുന്നു. കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. ഉടനെ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരാമെന്നേറ്റ ഡ്രൈവര്‍ക്കു പകരം ഡ്രൈവറെ വച്ചാണ് തീര്‍ഥാടനത്തിന് പുറപ്പെട്ടത്. വരാമെന്നേറ്റ ഡ്രൈവര്‍ ഡോക്ടറെ കാണുന്നതിനായി അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ഡ്രൈവറുമൊത്താണ് യാത്ര ആരംഭിച്ചത്. കാറിന്റെ ഡ്രൈവര്‍ വെള്ളിക്കുളങ്ങര സ്വദേശി ധനേഷ് അടക്കം തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. രണ്ടുമാസം മുന്‍പ് വാങ്ങിയ വണ്ടിയിലാണ് കുടുംബം തീര്‍ത്ഥാടനത്തിന് പോയത്. പുലര്‍ച്ചെ 2.10ന് വീട്ടില്‍ നിന്നും പുറപ്പെട്ട ഇവര്‍ നാലുമണിയോടെ അപകടത്തില്‍ പെടുകയായിരുന്നു. ബസ് ചേളാരിയില്‍ ആളെ ഇറക്കിയ ശേഷം തിരിച്ചുപോകവേയാണ് അപകടമുണ്ടായത്. വൃഷിത (28) യുടെ മൃതദേഹം ചെട്ടിച്ചാലിലെ വസദിയില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് മാളയിലേക്ക് കൊണ്ടുപോയത്. ആറുവര്‍ഷമായി മൂന്നുമുറി പള്ളിക്കു സമീപം ബേക്കറി നടത്തിവരികയാണ് ബാലന്‍.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>