Thursday , 19 October 2017
Headlines
വിദ്യാര്‍ഥികളുടെ നാടകകളരി സമാപിച്ചു

വിദ്യാര്‍ഥികളുടെ നാടകകളരി സമാപിച്ചു

പുതുക്കാട്: നാടകക്കളരിയുടെ സമാപനസമ്മേളനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്‌സണ്‍ മുഖ്യാതിഥിയായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി. തങ്കം ടീച്ചര്‍, നാടക പ്രവര്‍ത്തകന്‍ സുരേഷ് പി. കുട്ടന്‍, പുതുക്കാട് ഗ്രാമപ്പഞ്ചായത്തംഗം സരിത രാജേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള നാട്ടുവെട്ടം നാടകക്കളരിയില്‍ രൂപപ്പെടുത്തിയ നാടകം അവതരിപ്പിച്ചു.

ഒരാഴ്ച നീണ്ടുനിന്ന നാടകകളരിയില്‍ തയ്യാറാക്കിയ നാടകം 100 ലൈബ്രറികളില്‍ അവതരിപ്പിക്കും. വിശ്വസാഹിത്യകാരന്‍ ടോള്‍സ്‌റ്റോയിയുടെ ദ ഗ്രെയ്ന്‍ എന്ന കഥയെ ആധാരമാക്കി തയ്യാറാക്കിയ കൗതുകവസ്തു എന്ന നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചത് പ്രശസ്ത നാടകപ്രവര്‍ത്തകനായ സുരേഷ് പി. കുട്ടനാണ്. കുട്ടികളുടെ നാടകങ്ങളുടെ രംഗപടങ്ങള്‍ ഒരുക്കുന്നതില്‍ വിദഗ്ധനായ സുമേഷ് മണിത്തറയാണ് നാടകത്തിന്റെ കഥയ്ക്കനുസരിച്ച് വിവിധ രീതിയിലുള്ള രംഗസജ്ജീകരണങ്ങള്‍ ഒരുക്കിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 22 വിദ്യാര്‍ഥികള്‍ നാടകത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>