Wednesday , 13 December 2017
Headlines
സഹൃദയ കോളേജ് പരിസ്ഥിതി ദിനം ആഘോഷിച്ചു

സഹൃദയ കോളേജ് പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡോ.റാണി എം.ജെ അധ്യക്ഷത വഹിച്ചു. അച്ച്യുത മേനോന്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപികയും മികച്ച എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍ക്കുള്ള പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ ജേതാവും ആയ ഡോ. സോണി ടി.ജെ. മുഖ്യപ്രഭാഷണം നടത്തി. കോളേജിലെ പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണവും കവിതാലാപനവും പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 300ഓളം വൃക്ഷതൈകള്‍ കോളേജിനു സമീപത്തുള്ള വീടുകളില്‍ എത്തിച്ചു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>