Tuesday , 17 October 2017
Headlines
വീട്ടില്‍ ഒരു മരം നാട്ടിലാകെ മരം പദ്ധതിക്ക് തുടക്കമായി

വീട്ടില്‍ ഒരു മരം നാട്ടിലാകെ മരം പദ്ധതിക്ക് തുടക്കമായി

കൊടകര: കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി വീട്ടില്‍ ഒരു മരം നാട്ടിലാകെ മരം പദ്ധതിക്ക് തുടക്കം കുറിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പ്രിയദര്‍ശിനി ഓര്‍മ മരം എല്ലാ ബൂത്ത് പ്രസിഡന്റുമാര്‍ക്കും പ്രധാന പ്രവര്‍ത്തകര്‍ക്കും നല്‍കി. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി എല്ലാ ബൂത്തുകളിലും വീട്ടില്‍ ഒരു മരം നാട്ടിലാകെ മരം പദ്ധതി നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.
കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ വൃക്ഷതൈ മുതുര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി. കുമാരന് നല്‍കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കോടന നാരായണന്‍കുട്ടി, സദാശിവന്‍ കുറുവത്ത്, ജോസ് കോച്ചക്കാടന്‍, വി.ആര്‍. രഞ്ജിത്ത്, ജെസ്റ്റിന്‍ പൊന്‍മിനിശേരി, വിനയന്‍ തോട്ടാപ്പിള്ളി, ഷെന്നി കാഞ്ഞിരത്തിങ്കല്‍, വി.എം. ആന്റു, ബാബു കൊട്ടേക്കാട്ടുകാരന്‍, ലിജൊ വട്ടേക്കാട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>