Wednesday , 13 December 2017
Headlines
പ്രവേശനോത്സവം നടത്തി

പ്രവേശനോത്സവം നടത്തി

കോടാലി: കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. ഡോ. ആത്മദാസ് യാമി (സൈക്കോളജിസ്റ്റ്) ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി സി.ജി. രാജന്‍, ട്രസ്റ്റ് രക്ഷാധികാരി സജീവ് വെട്ടിയാട്ടില്‍ ദീപ പ്രജ്വലനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം.വി. ചന്ദ്രന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ടി.വി. സതീശ് ബാബു, ക്ഷേമസമിതി പ്രസിഡന്റ് കെ.സി. സുമേഷ്, ട്രഷറര്‍ സി.കെ. ദിവാകരന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഉഷ പി.എസ്. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായി. കഴിഞ്ഞ അധ്യയന വര്‍ഷം എല്‍.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ്സില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണവും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>