Wednesday , 13 December 2017
Headlines
കുപ്പികള്‍ കൊണ്ടൊരു ഉദ്യാനം

കുപ്പികള്‍ കൊണ്ടൊരു ഉദ്യാനം

കൊടകര: മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനം നിര്‍മിച്ചു. പ്രകൃതിക്ക് ദോഷമായി വലിച്ചറിയുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍, തെര്‍മോക്കോള്‍ എന്നിവ വീടുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ചവ ഉപയോഗിച്ചാണ് ഉദ്യാനം നിര്‍മിച്ചത്. മുഖാമുഖം നില്‍ക്കുന്ന അരയന്നങ്ങളുടെ രൂപത്തിലുള്ള ഉദ്യാനം രൂപ കല്പന ചെയ്തത് സ്‌കൂളിലെ തന്നെ കലാ അധ്യാപകനായ സനീഷ്.കെ യാണ്. പ്ലാസ്റ്റിക് പുനരുപയോഗവും ജൈവ വൈവിധ്യ സംരക്ഷണവും എന്ന ആശയത്തെ മുന്‍നിര്‍ത്തി സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് സംഘടനകള്‍ ചേര്‍ന്ന് നിര്‍മിച്ച പ്രകൃതി സൗഹൃദ ഉദ്യാനം ഹെഡ്മിസ്ട്രസ് എം. മഞ്ജുള ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജൈമോന്‍ ജോസഫ്, പി.ഡി.ഷോളി, ജെനില്‍ കെ.എന്‍. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>