Wednesday , 13 December 2017
Headlines
ഊട്ടുതിരുനാളിന് കൊടിയേറി

ഊട്ടുതിരുനാളിന് കൊടിയേറി

കൊടകര: പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി. അന്തോണീസിന്റെ ഊട്ടുതിരുനാളിന്റെ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും ഇടവകാംഗവുമായ ഫാ. ആന്റോ തച്ചില്‍ നിര്‍വഹിച്ചു. ആക്ടിംഗ് വികാരി ഫാ. അരുണ്‍ തെക്കിനേത്ത്, സഹ. വികാരി അഖില്‍ വടക്കന്‍, ഊട്ടുതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ പോളി ചിറയ്ക്കല്‍, മറ്റു കണ്‍വീനര്‍മാര്‍, കൈക്കാരന്മാര്‍, വിവിധ കമ്മിറ്റിയംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. 18ന് നടക്കുന്ന വി. അന്തോണീസിന്റെ ഊട്ടുതിരുനാളിന് ഒരുക്കമായുള്ള നവനാള്‍ തിരുകര്‍മ്മങ്ങള്‍ കൊടിയേറ്റത്തോടെ ആരംഭിച്ചു. ആയിരത്തോളം പ്രസുദേന്തിമാരുടെ വാഴ്ച്ചയും ഇതോടൊപ്പമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>