Wednesday , 13 December 2017
Headlines
പൂഗ്രാമം പദ്ധതി കേരളം മുഴുവന്‍ നടപ്പിലാക്കണമെന്ന് മന്ത്രി സുനില്‍കുമാര്‍

പൂഗ്രാമം പദ്ധതി കേരളം മുഴുവന്‍ നടപ്പിലാക്കണമെന്ന് മന്ത്രി സുനില്‍കുമാര്‍

കൊടകര: പൂഗ്രാമം പദ്ധതി കേരളം മുഴുവന്‍ നടപ്പിലാക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ പൂഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളില്‍ പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കുട്ടികളെ കാര്‍ഷിക മേഖലയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം പൂഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. നൂതന കാര്‍ഷിക പദ്ധതികള്‍ കൊണ്ടുവരുന്നതില്‍ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം എന്നും കേരളത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചുകൊണ്ട് പറഞ്ഞു.

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 10 കുട്ടികളുടെ കാര്‍ഷിക ക്ലബ്ബുകള്‍ക്ക് 10000 ഹൈബ്രിഡ് ഇനം ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു. ഔഷധം എന്ന മാഗസിനിന്റെ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തെ കുറിച്ചുള്ള പ്രത്യേക പതിപ്പ് മന്ത്രി സി. രവീന്ദ്രനാഥ് മന്ത്രി വി. എസ്. സുനില്‍കുമാറിനു കൈമാറി. സൊസൈറ്റി പ്രസിഡന്റ് എ.കെ. സുകുമാരന്‍, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍, മുകുന്ദപുരം സഹകരണ സംഘം അസി. രജിട്രാര്‍ എം.കെ. അനില്‍, ഡോ. ഡി. രാമനാഥന്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, എം.ആര്‍. രഞ്ജിത്, ലോക്കല്‍ സെക്രട്ടറി സി.യു. പ്രിയന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, കെ.പി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>