Tuesday , 17 October 2017
Headlines
മറ്റത്തൂര്‍ കേന്ദ്രമാക്കി പഴം പച്ചക്കറി സംസ്‌കരണ യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

മറ്റത്തൂര്‍ കേന്ദ്രമാക്കി പഴം പച്ചക്കറി സംസ്‌കരണ യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

കൊടകര: മറ്റത്തൂര്‍ കേന്ദ്രമാക്കി പഴം പച്ചക്കറി സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്നും കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നതിനുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതിയിലെ മികച്ച കര്‍ഷകരേയും മന്ത്രി ആദരിച്ചു.

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌റ്റോര്‍ യാര്‍ഡ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സി.കെ. പീതാംബരന്‍ അധ്യക്ഷനായി. വി.എഫ്.പി.സി.കെ. പ്രൊജക്ട് ഡയറക്ടര്‍ അജു ജോണ്‍ മത്തായി, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍, സി.സി. അജിത, ആന്റണി ഓസ്റ്റിന്‍, പിയൂസ് സിറിയക്, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ സി. സുരേഷ്, കെ.എ. വര്‍ഗീസ്, എം.ഡി. ഫെബിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>