Thursday , 19 October 2017
Headlines
കൊച്ചുകുട്ടിക്ക് മജ്ജകണ്ടെത്താന്‍ ക്യാമ്പ് നടത്തി

കൊച്ചുകുട്ടിക്ക് മജ്ജകണ്ടെത്താന്‍ ക്യാമ്പ് നടത്തി

കൊടകര: മൂന്നര വയസുള്ള കുട്ടിയുടെ മജ്ജമാറ്റിവെക്കുന്നതിനായി രക്ത മൂലകോശ ഡാറ്റാ കളക്ഷനുവേണ്ടി ക്യാമ്പ് നടത്തി. ബ്ലഡ് ഡൊണേഷന്‍ കേരള (ബിഡികെ)യും ധാത്രി ഫൗണ്ടേഷനും ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. ഊളക്കല്‍ അക്ബര്‍ ഷാഹിന ദമ്പതികളുടെ മകന്‍ അസ്‌നാനു വേണ്ടിയാണ് ക്യാമ്പ് നടത്തിയത്. യുവാക്കളുടെ കൂട്ടായ്മയില്‍ നടന്ന ഡാറ്റാ കളക്ഷനില്‍ നൂറ്റിഎഴുപതോളം ദാതാക്കളുടെ വിവരം ശേഖരിച്ചു.

കളക്റ്റുചെയ്ത ഡാറ്റയുടെ റിസല്‍ട്ട് വരുന്നതിന് 45 ദിവസമെടുക്കും. ഒരാളുടെ ഡാറ്റകളക്ട് ചെയ്ത് റിസര്‍ട്ട് വരുന്നതിന് 15000 രൂപയാണ് ചെലവ്. ഈ ചെലവ് വഹിക്കുന്നത് ധാത്രി ഫൗണ്ടേഷനാണ്. ഒന്നര ആഴ്ചയായി ഈ ലക്ഷ്യത്തിനുവേണ്ടി തൃശൂരിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് നടത്തിവരുകയാണ്. ഇതിനകം 4000 ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തൃശൂര്‍ ബിഡികെ വൊളന്റിയേഴ്‌സും ധാത്രി വൊളന്റിയേഴ്‌സിനുമൊപ്പം പേരാമ്പ്രയിലെ യുവാക്കളായ ഡെല്‍വിന്‍ വര്‍ഗീസ്, സലീഷ് പേരാമ്പ്ര, സ്‌റ്റെഫിന്‍, അനീഷ്, നിധിന്‍ തുടങ്ങിയ യുവാക്കള്‍ പേരാമ്പ്രയില്‍ നടത്തിയ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>