റിയാദ്: വലപ്പാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഇഫ്താര്‍ കുടുബസംഗമം ബത്ത ലാവണ്യാറെസ്റ്റോറന്റില് നടത്തി. ആക്റ്റിങ്ങ് പ്രസിഡന്റ് നാസര്‍ വലപ്പാട് അധ്യക്ഷനായി. കഴിഞ്ഞ 14 വര്‍ഷമായി ജീവകാരുണ്യ രംഗത്ത് പ്രവത്തിക്കുന്ന ഈ സംഘടന ഇനിയും നല്ല രീതിയില്‍ മുന്നോട്ട് പോകണമന്നും ഇന്ത്യയിലെ അസസഹിഷ്ണത ഉണ്ടാക്കുന്ന ഷുദ്രശക്തികള്ക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. രക്ഷാധികാരി സെലിം സെയ്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.സി. നൗഷാദ്, ആര്.ഐ. കബിര്‍ റിയാദ്, നാടകവേദി ദീപക്ക് കലാനി, ശ്യാം പന്തളം, അബ്ദുല്‍ സലാം, ചെറുതുരുത്തി ഗഫൂര്‍, ചന്ത്രാപ്പിന്നി ഡോ. സജിത്ത്, സെക്രട്ടറി ആഷിക്ക് അബ്ദുല്‍ കാദര്‍, എ.കെ. സുനില്‍ എന്നിവര്‍ സംസാരിച്ചു. താജുദ്ദീന്, ജബ്ബാര്‍, കെ.എ. റാഫി ഷമീര്‍, പ്രഹാളാദന്‍, സത്താര്‍, ഷാജഹാന് ഉറൈദ് എന്നിവര്‍ നേതൃത്വം നല്കി.
