Wednesday , 13 December 2017
Headlines
ബസ് സ്‌റ്റോപ്പിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

ബസ് സ്‌റ്റോപ്പിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

നെല്ലായി: വല്ലക്കുന്ന് റോഡില്‍ ആനന്ദപുരം അമേത്തുംകുഴി പാലത്തിനടുത്ത് ആഗസ്തിപ്പടി ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴപെയ്താല്‍ റോഡാണോ തോടാണോ എന്നറിയാത്ത അവസ്ഥയാണിപ്പോള്‍. നിരവധി വാഹനങ്ങള്‍ ദിവസേന കടന്നു പോകുന്ന ഈ റോഡില്‍ വെള്ളക്കെട്ട് മൂലം കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. നിരവധി ബസുകളും, സ്‌കൂള്‍ വണ്ടികളും, ഇരുചക്രവാഹനങ്ങളും ഉള്‍പ്പടെ ആയിരക്കണക്കിന് വാഹനങ്ങളും കാല്‍നട യാത്രക്കാരും ദിവസവും ഇതിലെ സഞ്ചരിക്കുന്ന റോഡാണിത്. വെള്ളം നിറഞ്ഞാല്‍ കുഴികള്‍ കാണത്തതുമൂലം ഇരുചക്രവാഹനങ്ങളുടെ അപകടം നിത്യസംഭവമായിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്കുപോലും സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയാണിപ്പോള്‍.

കഴിഞ്ഞ മഴക്കാലം മുതല്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും അധികാരികള്‍ ഒരു നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. എത്രയും വേഗം ഈ റോഡിലെ വെള്ളക്കെട്ടിനും ശോചനീയാവസ്ഥയ്ക്കും പരിഹാരം കണ്ടില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പടെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് വിബിന്‍ വെള്ളയത്ത്, ഭാരവാഹികളായ ജസ്റ്റിന്‍ ജോര്‍ജ്, വൃന്ദകുമാരി, ലിന്റൊ പാറേക്കാട്ടുകര, സനു പാറേക്കാട്ടുകര, എബിന്‍ ജോണ്‍ ഇല്ലിക്കല്‍, ജിഷ ജോബി എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>