Tuesday , 17 October 2017
Headlines
കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ മന്ത്രിയെത്തി

കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ മന്ത്രിയെത്തി

കൊടകര: നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി മന്ത്രി യെത്തി. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിന് എഇഒ മുതല്‍ ഡിപിഐ വരെ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സ്‌കൂള്‍ ഭക്ഷണം കുട്ടികള്‍ക്കൊപ്പം കഴിക്കണമെന്ന ഉത്തരവിന് സ്വയം മാതൃകയാകുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സ്വന്തം മണ്ഡലമായ പുതുക്കാടിലെ മാതൃകാ സ്‌കൂളായി തെരഞ്ഞെടുത്ത് അന്താരാഷ്ട്ര വിദ്യാലയമായി ഉയര്‍ത്തുന്ന നന്തിക്കര ഗവ. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഉച്ചഭക്ഷണ വേളയില്‍ സന്ദര്‍ശനം നടത്തിയത്.

2011ല്‍-12ല്‍ എംഎല്‍എ ഫണ്ടില്‍ നിന്നെടുത്ത തുക ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാചകപ്പുര, അവിടെ പ്രദര്‍ശിപ്പിച്ച മെനു, ജലസംഭരണി, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം, പാചകത്തൊഴിലാളികളുടെ ശുചിത്വം, വിദ്യാലയത്തില്‍ ആയിരത്തില്‍പരം കുട്ടികള്‍ക്ക് തിളപ്പിച്ച വെള്ളം ടംബ്ലറുകളില്‍ നിറച്ചു നല്‍കുന്ന കുടിവെള്ള സംവിധാനം എല്ലാം നോക്കിക്കണ്ടതിനുശേഷമാണ് മന്ത്രി കുട്ടികള്‍ക്കൊപ്പം ഭക്ഷണം വാങ്ങി കഴിച്ചത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയനൊപ്പം വിദ്യാലയത്തില്‍ എത്തിയ മന്ത്രിയെ ഹെഡ്മാസ്റ്റര്‍ കെ.രാജന്‍, പിടിഎ പ്രസിഡന്റ് എം. ആര്‍. ഭാസ്‌കരന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിനിധി ഇ.കെ. അനൂപ്, അധ്യാപകരായ കെ. ഉഷാദേവി, ആര്‍. ശ്രീകുമാര്‍, കെ. എസ്. മഹേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>