Wednesday , 13 December 2017
Headlines
കാട്ടിലെത്തിയ നായാട്ട് സംഘം വനപാലകരുടെ പിടിയില്‍

കാട്ടിലെത്തിയ നായാട്ട് സംഘം വനപാലകരുടെ പിടിയില്‍

കോടാലി: മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷനില്‍ ചുങ്കാല്‍ ബീറ്റിലെ മുട്ടത്തുകുളങ്ങര വനത്തില്‍ നായാട്ടിനെത്തിയ സംഘം വനപാലകരുടെ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് നായാട്ടിനെത്തിയ മോനൊടി സ്വദേശി കുളങ്ങര ജയന്‍ (50), കോടാലി കണ്ണൂക്കാടന്‍ ശ്രീജിത്ത് (29) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന തോക്ക്, തിരകള്‍, കത്തി എന്നിവ കണ്ടെടുത്തു. തോക്ക് നിര്‍മിച്ച കൊടകര കരുവാന്‍ കേശവനേയും വനപാലകര്‍ പിടികൂടി. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി. എസ്. മാത്യു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.എസ്. ഷൈലന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എസ്. സന്തോഷ്, കെ.എം. പ്രസാദ്, കെ.വി. ഗിരീഷ്, ടി.എസ്. മിഥുന്‍, ഷാജു എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>