Wednesday , 13 December 2017
Headlines
രക്തദാതാക്കളുടെ സംഗമവും രക്തദാനവും

രക്തദാതാക്കളുടെ സംഗമവും രക്തദാനവും

ചാലക്കുടി: ലാക രക്തദാനദിനത്തില്‍ ചാലക്കുടി സെന്റ്‌ജെയിംസ് ആശുപത്രിയില്‍ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രസ്‌ക്ലബ്ബിന്റെയും നേതൃത്വത്തില്‍ രക്തദാതാക്കളുടെ സംഗമവും രക്തദാനവും നടത്തി. ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഉഷപരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ്പാത്താടന്‍ അധ്യക്ഷനായി. യുവാക്കള്‍ രക്തദാനത്തിലേക്ക് കൂടുതല്‍ കടന്നുവരണമെന്നും അതിലൂടെ രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കണമെന്നും സെന്റ്‌ജെയിംസ് ആശുപത്രി നടത്തുന്ന ഇത്തരത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ഉഷ പരമേശ്വരന്‍ പറഞ്ഞു. ചാലക്കുടി പ്രസ്‌ക്ലബ് അംഗം ലാലുമോന്‍ ആദ്യം രക്തദാനം നിര്‍വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ സൂസമ്മ ആന്റണി, സി.കെ. പോള്‍, മൂത്തേടന്‍, സുനില്‍ ടി.കെ., ഡെന്നിസ് കെ. ആന്റണി, വിഷ്ണു ഗോപി, ജോബി എം.ജെ., ജോജു പതിയാപറമ്പന്‍, ജോസ് മൂത്തേടന്‍, ഷെല്‍ഡി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഫാ. ടിജോ ആലപ്പാട്ട്, ഫാ . റോയ് പാനികുളങ്ങര, മുനിസിപ്പല്‍ കൗണ്‍സിലേര്‍സ്, മര്‍ച്ചന്റ് അസോസിയേഷന്‍, ചാലക്കുടി പ്രസ്‌ക്ലബ്, എസ് എഫ് ഐ ചാലക്കുടി ഏരിയ കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി ബ്ലോക്ക്കമ്മിറ്റി, യുവ മോര്‍ച്ച ചാലക്കുടി മണ്ഡലം കമ്മിറ്റി, ഐഎന്‍ടിയുസി ചാലക്കുടി റീജിയണല്‍ കമ്മിറ്റി, സൗത്ത് റോട്ടറി ക്ലബ്, സെന്‍ട്രല്‍ റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ്, കെസിവൈഎം ഇരിങ്ങാലക്കുട രൂപത, മാതൃവേദി ഇരിങ്ങാലക്കുട രൂപത എന്നീ പ്രസ്ഥാനങ്ങളിലെ അംഗങ്ങള്‍ രക്തം ദാനം നല്‍കി രക്തദാനസംഗമത്തില്‍ പങ്കാളികളായി. രക്തദാനസംഗമത്തിന് സാമൂഹിക പ്രവര്‍ത്തക വിഭാഗത്തിലെ നൈജോ ആന്റോ, ടിറ്റോ തോമസ്, സിന്‍സന്‍ പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>