Tuesday , 17 October 2017
Headlines
ജലസംഭരണി പൊളിച്ചു തുടങ്ങി

ജലസംഭരണി പൊളിച്ചു തുടങ്ങി

കൊടകര: കൊടകര ഗ്രാമപഞ്ചായത്തിന്റെ മുന്നില്‍ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജലസംഭരണി പൊളിച്ചു തുടങ്ങി. കമ്മ്യൂണിറ്റി ഹാളിനുസമീപം ജലസംഭരണി സ്ഥാപിച്ച് ജലവിതരണം ആരംഭിച്ചതോടെ പഞ്ചായത്തിനു സമീപത്തെ ജലസംഭരണി ഉപയോഗശൂന്യമായി. ജനങ്ങള്‍ക്ക് ഭീഷണിയായ ദുര്‍ബലാവസ്ഥയിലുള്ള ജലസംഭരണി പൊളിക്കണമെന്ന് അധികാരികളോട് വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായിരുന്നില്ല. കോണ്‍ക്രീറ്റ് അടര്‍ന്നുവീണു തുടങ്ങിയ ജലസംഭരണിയുടെ അരികിലൂടെയാണ് പഞ്ചായത്തിലേക്ക് പോകേണ്ടത്. ടാങ്ക് ബലക്ഷയമില്ലെന്നും പൊളിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>