Wednesday , 13 December 2017
Headlines
ഫലവൃക്ഷതൈകള്‍ നടലും പരിപാലനവും തൊഴിലുറപ്പിലൂടെ

ഫലവൃക്ഷതൈകള്‍ നടലും പരിപാലനവും തൊഴിലുറപ്പിലൂടെ

കൊടകര: മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറപ്പൂക്കര പഞ്ചായത്തില്‍ ഫലവൃക്ഷതൈകള്‍ വെച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. 10-ാം വാര്‍ഡില്‍ നെല്ലായി വില്ലേജ് ഓഫീസ് വളപ്പില്‍ നാട്ടുമാവിന്‍തൈ നട്ട് വാര്‍ഡ് മെമ്പര്‍ കെ.എസ്. ജോണ്‍സണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധയിനം നാട്ടുമാവ്, പ്ലാവ്, മറ്റുഫലവൃക്ഷങ്ങള്‍ എന്നിവയുടെ തൈകളാണ് വെച്ച് പിടിപ്പിക്കുന്നത്.

ഒരു വര്‍ഷത്തേക്ക് ഈ തൈകളുടെ പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ നടത്തും. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തൈകള്‍ വെച്ച് പിടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി അസി: എഞ്ചിനീയര്‍ അശ്വതി, മേറ്റ് പത്മാവതി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>