Wednesday , 13 December 2017
Headlines
വിശുദ്ധ തോമസ്മൂര്‍ അനുസ്മരണവും രക്തദാനക്യാമ്പും നടത്തി

വിശുദ്ധ തോമസ്മൂര്‍ അനുസ്മരണവും രക്തദാനക്യാമ്പും നടത്തി

വള്ളിവട്ടം: കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തില്‍ വള്ളിവട്ടം കെസിവൈഎം യൂണിറ്റിന്റെ ആഥിധേയത്വത്തില്‍ വള്ളിവട്ടം ഇടവകയില്‍ വിശുദ്ധ തോമസ്മൂര്‍ അനുസ്മരണവും രക്തദാനക്യാമ്പും നടത്തി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍ ഉദ്ഘാടനം ചെയ്തു. തെറ്റുകളെ ചോദ്യം ചെയ്യുവാനുള്ള വി. തോമസ്മൂറിന്റെ ആര്‍ജവം ഓരോ യുവജനങ്ങളും മാതൃകയാക്കണമെന്ന് ഫാ. ലിജു പറഞ്ഞു. വള്ളിവട്ടം വികാരി ഫാ. ബിനോയ് കോഴിപ്പാട്ട്, കെസിവൈഎം രൂപത ചെയര്‍മാന്‍ ശ്രീലാ ജോ ഓസ്റ്റിന്‍ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്‌സണ്‍ ഡെനി ഡേവിസ്, ജന. സെക്രട്ടറി ടിറ്റോ തോമസ്, യൂണിറ്റ് പ്രസിഡന്റ് ഷിജോയ് ദേവസി, ഡോഗോപാലകൃഷ്ണന്‍, പ്രീജോ ജോണി, ജെസ്മി പോള്‍, ജെയ്‌സണ്‍ ചക്കേടത്, എഡ്വിന്‍ജോഷി, ആന്മരിയ, അന്‍വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തോമസ്മൂര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന രക്തദാനക്യാമ്പില്‍ 50 ഓളം യുവജനങ്ങള്‍ രക്തംദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>