Wednesday , 24 January 2018
Headlines

കൊടകര ഗ്രാമ പഞ്ചായത്ത് അറിയിപ്പുകള്‍

കൊടകര: കൊടകര ഗ്രാമപഞ്ചായത്തില്‍ 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനായുള്ള ഗുണഭോക്തൃ ഗ്രാമസഭകള്‍ 6 വരെയുള്ള തിയതികളില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

കൊടകര ഗ്രാമപഞ്ചായത്തില്‍ നിലവില്‍ പെന്റിംഗിലിരിക്കുന്ന കെട്ടിട നിര്‍മാണവുമായി (കെപിബിആര്‍) ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലും തീരുമാനങ്ങളെടുത്ത് നടപടി സ്വീകരിക്കുന്നതിനായി 8ന് രാവിലെ 10.30 മുതല്‍ 3.30 വരെ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടത്തും. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കൊടകര ഗ്രാമപഞ്ചായത്തില്‍ നിലവില്‍ തീരുമാനമാകാത്ത ലൈസന്‍സ് സംബന്ധമായ എല്ലാ അപേക്ഷകളിലും തീരുമാനങ്ങളെടുത്ത് നടപടി സ്വീകരിക്കുന്നതിനായി 9ന് രാവിലെ 10.30 മുതല്‍ 3.30 വരെ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചേരും. അപേക്ഷകര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കൊടകര ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരുടെയും ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പൊതുജനങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ആക്ഷേപങ്ങള്‍ ആഗസ്റ്റ് 10 വരെ സ്വീകരിക്കുമെന്ന് കൊടകര പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>